ബിഎസ്എൻഎല്ലിന്റെ ഈ 30 ദിവസത്തെ പ്ലാനിൽ ആവശ്യത്തിന് ഡാറ്റയും കോളിങ് സേവനങ്ങളും ലഭ്യമാണ്
150 രൂപയിലും താഴെ വിലയാകുന്ന പാക്കേജാണിത്
ഇതിൽ ടെലികോം കമ്പനി വാലിഡിറ്റി ക്യാരി ഫോർവേഡ് ഓപ്ഷൻ അനുവദിച്ചിട്ടുണ്ട്
BSNL 30 Days Plan: സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ടെലികോം സർവ്വീസാണ് ബിഎസ്എൻഎൽ. സർക്കാർ ടെലികോം കമ്പനി ഏറ്റവും വിലക്കുറവിൽ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു. Bharat Sanchar Nigam Limited-ന്റെ ഏറ്റവും ലാഭകരമായ പ്ലാനാണ് ഇവിടെ വിവരിക്കുന്നത്.
SurveyBSNL 30 Days Plan: വിശദമായി അറിയാം
ബിഎസ്എൻഎല്ലിന്റെ ഈ 30 ദിവസത്തെ പ്ലാനിൽ ആവശ്യത്തിന് ഡാറ്റയും കോളിങ് സേവനങ്ങളും ലഭ്യമാണ്. 150 രൂപയിലും താഴെ വിലയാകുന്ന പാക്കേജാണിത്. അധികമായി ഡാറ്റ വേണ്ടാത്തവർക്ക് ഇത് മികച്ച ചോയിസായിരിക്കും. അതുപോലെ വോയിസ് കോളുകൾക്കായി പ്ലാൻ നോക്കുന്നവർക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് വാലിഡിറ്റിയിലുടനീളം ലഭിക്കും.
BSNL Rs 147 Plan: ആനുകൂല്യങ്ങൾ എന്തെല്ലാം?
ജിയോ, എയർടെൽ പോലുള്ള ടെലികോം കമ്പനികളിൽ മാസ റീചാർജുകൾക്ക് 200 രൂപയിൽ കൂടുതലാകും വില. എന്നാൽ 147 രൂപയുടെ പ്ലാനിന് സമാനമായി 30 ദിവസത്തെ റീചാർജ് പാക്കേജ് സ്വകാര്യ ടെലികോമിന് നൽകാൻ കഴിഞ്ഞിട്ടില്ല.

ബിഎസ്‌എൻഎൽ 147 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ കാലാവധി 30 ദിവസമാണ്. ഇതിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗും 10 ജിബി ഡാറ്റയും കമ്പനി അനുവദിച്ചിരിക്കുന്നു. എഫ്‌യുപി അഥവാ ഫെയർ യൂസേജ് പോളിസി ഡാറ്റ ഉപഭോഗത്തിന് ശേഷം വേഗത 40 കെബിപിഎസായി കുറയുന്നു. ഇതിനൊപ്പം ടെലികോം വരിക്കാർക്ക് കോംപ്ലിമെന്ററി ഓഫറും ലഭിക്കുന്നതാണ്. നിങ്ങൾക്ക് ബിഎസ്എൻഎൽ ട്യൂൺസ് സേവനങ്ങളും സൌജന്യമായി ആസ്വദിക്കാം.
വാലിഡിറ്റി ഉപയോഗിച്ചില്ലേൽ നീട്ടി കിട്ടും!
എല്ലാ ദിവസവും നമ്മൾ ടെലികോം സേവനങ്ങൾ വിനിയോഗിക്കണമെന്നില്ല. പ്രത്യേകിച്ച് ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർ. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഉപയോഗിക്കാത്ത വാലിഡിറ്റി പിന്നീട് ലഭിക്കും. വിശ്വസിക്കാനാകുന്നില്ലേ?
147 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രത്യേകത തന്നെ ഇതാണ്. ഇതിൽ ടെലികോം കമ്പനി വാലിഡിറ്റി ക്യാരി ഫോർവേഡ് ഓപ്ഷൻ അനുവദിച്ചിട്ടുണ്ട്.
ആദ്യത്തെ 30 ദിവസത്തിനുശേഷം നിങ്ങളുടെ പ്ലാൻ പുതുക്കാൻ ആലോചിക്കുന്നെങ്കിൽ, പഴയ പ്ലാനിൽ ഉപയോഗിക്കാത്ത ഏതെങ്കിലും വാലിഡിറ്റി പുതിയ പ്ലാനിൽ ചേർക്കാൻ സാധിക്കും. എന്നുവച്ചാൽ ഉപയോഗിക്കാത്ത ദിവസങ്ങൾ പുതിയ പ്ലാനിലേക്ക് ചേർക്കപ്പെടുന്നു. ഇങ്ങനെ പണം നഷ്ടമാകാതെ ടെലികോം സേവനങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് കമ്പനി തരുന്നത്.
Also Read: Good News! 128GB, 256GB സ്റ്റോറേജ് Apple iPhone 15 10000 രൂപ വില കുറച്ച് വാങ്ങാം…
ശരിക്കും അംബാനിയുടെ ജിയോയോ, എയർടെലോ തരാത്ത ഓഫറാണിത്. ഇതിന് പുറമെ മികച്ച ആനുകൂല്യങ്ങൾ നിങ്ങൾക്ക് വലിയ പണച്ചെലവില്ലാതെ സ്വന്തമാക്കാം. എങ്കിലും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിലെ ന്യൂനത അതിവേഗ നെറ്റ്‌വർക്ക് സേവനങ്ങളില്ല എന്നതാണ്. ബിഎസ്‌എൻഎൽ രാജ്യത്തുടനീളം 4G വിന്യസിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ഇപ്പോഴും അത് പൂർണമായി എന്ന് പറയാനാകില്ല. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
Rs 199 Plan വിശദമായി അറിയാം
ബിഎസ്എൻഎല്ലിന് 30 ദിവസം വാലിഡിറ്റിയിൽ വേറെയും റീചാർജ് ഓപ്ഷനുകളുണ്ട്. 199 രൂപ വിലയുള്ള പാക്കേജും ഒരു ബജറ്റ് ഫ്രണ്ട്ലി ഓപ്ഷനാണ്. ഇതിൽ 75 GB വരെ റോൾഓവർ ഉൾപ്പെടെ 25ജിബി കിട്ടും. അൺലിമിറ്റഡ് വോയിസ് കോളുകളും ബിഎസ്എൻഎൽ അനുവദിച്ചിട്ടുണ്ട്. അതും മുംബൈയിലെയും ഡൽഹിയിലെയും MTNL നെറ്റ്‌വർക്കുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile