കേരളം ഉൾപ്പെടെയുള്ള സർക്കിളുകളിൽ ലഭിക്കുന്ന പാക്കേജാണ് ബിഎസ്എൻഎല്ലിന്റെ 12 മാസത്തെ പ്ലാൻ
ഒരു വർഷത്തെ കാലയളവിൽ ടെലികോം സേവനങ്ങൾ പ്രയോജനപ്പെടുത്താം
അൺലിമിറ്റഡ് കോളിങ് സേവനങ്ങളും ഡാറ്റയും ഇതിൽ BSNL തരുന്നു
BSNL 1 Year Plan: ഒരു വർഷം വാലിഡിറ്റിയുള്ള ലാഭകരമായ പ്ലാനുകളാണോ നിങ്ങൾ അന്വേഷിക്കുന്നത്? എങ്കിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്ന ആകർഷകമായ 1 Year Plan പരിചയപ്പെടാം. മാസം തോറുമുള്ള ഇതിന്റെ ചെലവ് നോക്കിയാൽ 200 രൂപയ്ക്കും താഴെയാണ്. ഇനി ദിവസം എത്ര ചെലവാകുമെന്ന് കണക്കുകൂട്ടിയാൽ 4 രൂപ മാത്രം.
SurveyBSNL 1 Year Plan: വിശദമായി അറിയാം
കേരളം ഉൾപ്പെടെയുള്ള സർക്കിളുകളിൽ ലഭിക്കുന്ന പാക്കേജാണ് ബിഎസ്എൻഎല്ലിന്റെ 12 മാസത്തെ പ്ലാൻ. കുറവായ ചെലവിൽ കൂടുതൽ ആനുകൂല്യങ്ങൾ Bharat Sanchar Nigam Limited അനുവദിച്ചിരിക്കുന്നു. അൺലിമിറ്റഡ് കോളിങ് സേവനങ്ങളും ഡാറ്റയും ഇതിൽ സർക്കാർ ടെലികോം തരുന്നുണ്ട്. ഇവിടെ വിശദീകരിക്കുന്നത് 1515 രൂപയുടെ പ്ലാനാണ്. പ്ലാനിലെ ആനുകൂല്യങ്ങൾ ഇതാ വിവരിക്കുന്നു.

BSNL Rs 1515 Plan: ഒരു വർഷത്തേക്ക് എന്തെല്ലാം?
365 ദിവസമാണ് വാലിഡിറ്റി. എന്നുവച്ചാൽ ഒരു വർഷത്തെ കാലയളവിൽ ടെലികോം സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഇതിൽ 365 ദിവസത്തേക്ക് ഒരു നിശ്ചിത ഡാറ്റയും അനുവദിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ കേരള വരിക്കാർക്ക് പ്രതിദിനം 2 GB ഡാറ്റ ആസ്വദിക്കാം. 2ജിബി ഡാറ്റ തീർന്നാൽ, ഇന്റർനെറ്റ് വേഗത 40/kbps ആയി പരിമിതപ്പെടുന്നു.
ഏത് നെറ്റ് വർക്കിലേക്കും അൺലിമിഡായി വോയിസ് അണ്‍ലിമിറ്റഡ് കോളുകൾ ആസ്വദിക്കാനുള്ള പാക്കേജാണിത്. പ്രതിദിനം 100 SMS ആസ്വദിക്കാം. പ്ലാനിൽ മറ്റു OTT സേവനങ്ങളും കോംപ്ലിമെന്റററി ഓഫറുകളും ലഭിക്കുന്നില്ല.
കോളിങ്ങും, ഡാറ്റയും ആവശ്യത്തിന് ലഭിക്കുന്ന പാക്കേജാണിത്. മിതമായ നിരക്കിൽ വാലിഡിറ്റി കൂടുതൽ ലഭിക്കുമെന്നതാണ് പ്ലാനിന്റെ സവിശേഷത. പലതവണ റീചാർജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഇതിൽ നിന്ന് ഒഴിവാക്കാം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
Rs 1515 Plan: പരിമിതികൾ
ഈ 1515 രൂപ പ്ലാനിൽ OTT സബ്സ്ക്രിപ്ഷനില്ല എന്നതാണ് പോരായ്മ. കൂടാതെ സർക്കാർ ടെലികോം ഇതുവരെയും 5ജി അവതരിപ്പിച്ചിട്ടില്ല. 4ജി കവറേജ് കേരളത്തിൽ മുഴുനീളം ലഭ്യമായിട്ടില്ല. അതിനാൽ ഇന്റർനെറ്റ് സ്പീഡ് ജിയോ, എയർടെൽ കണക്റ്റിവിറ്റിയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. എങ്കിലും ഡാറ്റ അധികമായി ഉപയോഗിക്കാത്തവർക്ക് ഇത് ഗുണം ചെയ്യും. ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും 4 രൂപ നിരക്കിൽ ടെലികോം സേവനം ലഭിക്കുന്നു.
1,999 രൂപയ്ക്കും 2999 രൂപയ്ക്കും ബിഎസ്എൻഎല്ലിൽ വാർഷിക പ്ലാനുകളുണ്ട്. ഇവയിൽ ഏറ്റവും ലാഭകരമായത് നമ്മൾ വിശദീകരിച്ച 1515 രൂപയുടേതാണ്. 1999 രൂപയുടെ പാക്കേജാണ് ഇതിൽ ജനപ്രിയ മറ്റൊന്ന്. 600 GB മൊത്തം ഡാറ്റ ഇതിൽ അനുവദിച്ചിരിക്കുന്നു. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ പ്ലാനിലുണ്ട്. പ്രതിദിനം 100 സൗജന്യ എസ്എംഎസ് ഓഫറുകളും ഇതിലുണ്ട്.
Also Read: 600W LG Soundbar 20000 രൂപയ്ക്ക് സ്പെഷ്യൽ ഓഫർ! ഹോം തിയേറ്റർ പ്രീമിയം എക്സ്പീരിയൻസ് കുറഞ്ഞ വിലയിൽ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile