600W LG Soundbar 20000 രൂപയ്ക്ക് സ്പെഷ്യൽ ഓഫർ! ഹോം തിയേറ്റർ പ്രീമിയം എക്സ്പീരിയൻസ് കുറഞ്ഞ വിലയിൽ…
മറ്റ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ 29,999 രൂപയ്ക്കാണ് ഓഡിയോ സിസ്റ്റം വിൽക്കുന്നത്
ആമസോണിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത് 22,990 രൂപയ്ക്കാണ്
മികച്ച 5.1 ചാനൽ സൗണ്ട്ബാർ സിസ്റ്റമാണ് എൽജിയുടെ Soundbar S65TR മോഡലിലുള്ളത്
600W LG Soundbar നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയാണ് എൽജി. മികച്ച 5.1 ചാനൽ സൗണ്ട്ബാർ സിസ്റ്റമാണ് എൽജിയുടെ Soundbar S65TR മോഡലിലുള്ളത്. ഇതിൽ സബ് വൂഫറും, വയർലെസ് റിയർ സ്പീക്കറുകളും ഇതിനുണ്ട്. ആമസോണിലാണ് സൗണ്ട്ബാറിന് കിഴിവ് അനുവദിച്ചിരിക്കുന്നത്.
Survey600W LG Soundbar ഓഫർ
34,990 രൂപയ്ക്കാണ് LG Soundbar S65TR സിസ്റ്റം ഇന്ത്യയിൽ എത്തിയത്. എന്നാൽ 25000 രൂപയ്ക്ക് മുകളിൽ ഇത് ലഭ്യമാണ്. ആമസോണിൽ ഇതിനേക്കാൾ വലിയ വിലക്കുറവ് എൽജി സൗണ്ട്ബാറിന് അനുവദിച്ചിരിക്കുന്നു.
ഫ്ലിപ്കാർട്ടിൽ 29,999 രൂപയ്ക്കാണ് ഓഡിയോ സിസ്റ്റം വിൽക്കുന്നത്. എന്നാൽ ആമസോണിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത് 22,990 രൂപയ്ക്കാണ്. എച്ച്ഡിഎഫ്സി, ഫെഡറൽ, യെസ് ബാങ്ക് കാർഡുകളിലൂടെ നിങ്ങൾക്ക് കൂടുതൽ ഇളവ് നേടാം. ഇങ്ങനെ 2000 രൂപ വരെയുള്ള ഡിസ്കൌണ്ട് ലഭിക്കും. 20990 രൂപയ്ക്ക് എൽജി സൌണ്ട്ബാർ വാങ്ങാനുള്ള സുവർണാവസരമാണിത്. 1,109 രൂപയുടെ ഇഎംഐ ഡീലും ലഭിക്കുന്നതാണ്.

600W എൽജി സൗണ്ട്ബാർ: പ്രത്യേകതകൾ
600W പവർ ഔട്ട്പുട്ടുള്ള പ്രീമിയം ഓഡിയോ സിസ്റ്റമാണിത്. ഉയർന്ന ശബ്ദത്തിലും വ്യക്തതയിലും മ്യൂസിക്കും പരിപാടികളും ആസ്വദിക്കാം. സൗണ്ട്ബാറിനൊപ്പം വയർലെസ് സബ്‌വൂഫറും വയർലെസ് റിയർ സ്പീക്കറുകളും ലഭിക്കും. ഇത് മുറിയുടെ എല്ലാ ഭാഗത്തുനിന്നും സൌണ്ട് വരുന്നതിനായി, സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് നൽകുന്നു.
ഡോൾബി ഡിജിറ്റൽ, DTS ഡിജിറ്റൽ സറൗണ്ട് ടെക്നോളജിയിലാണ് എൽജി സൗണ്ട്ബാർ പുറത്തിറക്കിയത്. മികച്ച ഓഡിയോ ക്വാളിറ്റിയ്ക്ക് ഈ ഡോൾബി സപ്പോർട്ട് സഹായിക്കും. AI സൗണ്ട് പ്രോയും ഇതിൽ നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് 5.3 ആണ് ഇതിലുള്ളത്. ഇങ്ങനെ നിങ്ങൾക്ക് വയർലെസ് കണക്റ്റിവിറ്റി ലഭിക്കും. ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമെല്ലാം വയർലെസ് കണക്ഷൻ നടത്താൻ ബ്ലൂടൂത്ത് ഫീച്ചർ മതി.
HDMI ഔട്ട് (ARC), ഒപ്റ്റിക്കൽ, USB എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ടെലിവിഷനുമായും, ബ്ലൂ-റേ പ്ലെയറുകൾ, ഗെയിമിംഗ് കൺസോളുമായും ബന്ധിപ്പിക്കാനുള്ള സൌകര്യമാണിത്. WOW ഇന്റർഫേസ് ആണ് സൌണ്ട്ബാറിലെ ഒഎസ്. പരിസ്ഥിതി സൗഹൃദ മെറ്റീരിയൽ ഉപയോഗിച്ചാണ് എൽജി Soundbar നിർമിച്ചിട്ടുള്ളത്.
Also Read: 9340mAh ബാറ്ററി, 11 ഇഞ്ച് FHD+ ഡിസ്പ്ലേ OnePlus Pad Lite ഇന്ത്യക്കാർക്കായി എത്തിപ്പോയി
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile