നിങ്ങൾക്ക് ഒരു വാർഷിക പ്ലാനാണ് ആവശ്യമെങ്കിൽ പരിമിതമായ ബജറ്റിൽ റീചാർജ് ചെയ്യാം
ദിവസം 5 രൂപ നിരക്കിൽ Unlimited കോളിങ്ങും 600ജിബിയും തരുന്ന പാക്കേജുകൾ കമ്പനി നൽകുന്നു
ഇതിൽ 15 ദിവസം കൂടി കമ്പനി കൂട്ടി നൽകിയിരിക്കുന്നു
BSNL 1 Year Plan Update: സർക്കാർ ടെലികോം കമ്പനി BSNL അത്യാകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസം 5 രൂപ നിരക്കിൽ Unlimited കോളിങ്ങും 600ജിബിയും തരുന്ന പാക്കേജുകൾ കമ്പനി നൽകുന്നു.
Survey600GB BSNL Plan പുതുക്കി!
നിങ്ങൾക്ക് ഒരു വാർഷിക പ്ലാനാണ് ആവശ്യമെങ്കിൽ പരിമിതമായ ബജറ്റിൽ റീചാർജ് ചെയ്യാം. ഇതിനായുള്ള പ്ലാനാണ് Bharat Sanchar Nigam Limited തരുന്ന 600ജിബി പാക്കേജ്. ദിവസം വെറും 5.2 രൂപ നിരക്കിലാണ് ബിഎസ്എൻഎൽ പ്ലാൻ നൽകിയിട്ടുള്ളത്.
ഈ പ്ലാനിന് 2000 രൂപയിൽ താഴെയാണ് വിലയാകുന്നത്. ഇതുവരെ വർഷം മുഴുവൻ വാലിഡിറ്റിയായിരുന്നു. എന്നാൽ മാതൃദിനത്തോട് അനുബന്ധിച്ച് പ്ലാനിന്റെ വാലിഡിറ്റി കൂട്ടിയിരുന്നു. ഇതിൽ 15 ദിവസം കൂടി കമ്പനി കൂട്ടി നൽകിയിരിക്കുന്നു. എന്നാൽ മെയ് 14 വരെ റീചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം.

600GB ഡാറ്റ BSNL Plan
പുതുക്കിയ വാലിഡിറ്റി അനുസരിച്ച് 380 ദിവസമാണ് പാക്കേജിലെ വാലിഡിറ്റി. സർക്കാർ ടെലികോം മൊത്തം 600 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും അനുവദിച്ചിട്ടുണ്ട്. ഇതിൽ പ്രതിദിനം 100 എസ്എംഎസ് നൽകുന്നു. പ്ലാനിലെ ആനുകൂല്യങ്ങൾ ഇവിടെ വിശദമാക്കുന്നു.
12.5 മാസം വാലിഡിറ്റി: ഇതിൽ റീചാർജ് ചെയ്താൽ ജൂൺ വരെ റീചാർജ് ചെയ്യണ്ട.
അൺലിമിറ്റഡ് കോളിംഗ്: എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ ലോക്കൽ, എസ്ടിഡി കോളുകൾ ലഭ്യം.
600 ജിബി ഡാറ്റ: പ്രതിദിന ഡാറ്റ പരിധിയില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാം. ഇത് മൊത്തമായി അനുവദിച്ചിട്ടുള്ള ഡാറ്റയാണ്. 600ജിബിയും തീർന്നാൽ 40 Kbps വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കാം.
പ്രതിദിനം 100 SMS: മെസേജിങ്ങും ദിവസേന ആവശ്യത്തിലധികം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
മാസം 159 രൂപ മാത്രം….
ഈ പ്ലാനിൽ ദിവസം 5 രൂപയാണ് ചെലവെങ്കിൽ മാസം 159 രൂപയാണ് ചെലവാകുക. 1999 രൂപയുടെ ജനപ്രിയമായ ബിഎസ്എൻഎൽ പാക്കേജാണിത്. വാർഷിക പ്ലാൻ നോക്കുന്ന വരിക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഈ പ്ലാനിനെയാണ്. PV1999 എന്നാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന്റെ പേര്. ഇടയ്ക്കിടെ റീചാർജ് ചെയ്യണമെന്ന ആശങ്കയും ഈ പാക്കേജിന് ആവശ്യമില്ല.
BSNL 4G-5G Update എവിടെയെത്തി?
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ ബിഎസ്‌എൻഎൽ. കമ്പനി ഏറ്റവും വില കുറഞ്ഞ റീചാർജ് പാക്കേജുകളാണ് നൽകുന്നത്. എങ്കിലും ഫാസ്റ്റ് കണക്റ്റിവിറ്റിയിൽ പിറകോട്ടായതിനാൽ ജിയോയെയും എയർടെലിനെയും മറികടക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചിട്ടില്ല.
സർക്കാർ ടെലികോം ഇപ്പോഴിതാ 4G നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. 1,00,000 ടവറുകളിലേക്ക് കമ്പനിയുടെ 4ജി പ്രവർത്തനം വികസിപ്പിക്കുകയാണ്. ഇത് പൂർത്തിയാക്കി കഴിഞ്ഞാൽ മാത്രമേ 5G-യിലേക്ക് മാറുകയുള്ളൂ. ഈ വർഷത്തോടെ 4ജി പൂർത്തിയാക്കിയാൽ 5ജി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.
ബിഎസ്‌എൻഎല്ലിന്റെ 5G വിന്യാസം മറ്റ് ടെലികോമുകളെ പോലെ വിദേശ സാങ്കേതികവിദ്യ ഉപയോഗിച്ചല്ല. ബിഎസ്‌എൻഎല്ലിന്റെ 5G വിക്ഷേപണത്തിൽ തദ്ദേശീയ സാങ്കേതികവിദ്യ മാത്രമാണ് ഉപയോഗിക്കുക എന്ന് കേന്ദ്ര ടെലികോം മന്ത്രി അറിയിച്ചിട്ടുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile