ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്
നിങ്ങൾക്ക് 30 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു
50 രൂപയിലും താഴെ വിലയാകുന്ന പ്രീ-പെയ്ഡ് പാക്കേജാണിത്
BSNL 1 Month Plan: ഒരു മാസത്തെ വാലിഡിറ്റി വരുന്ന വളരെ മികച്ചൊരു പ്ലാനിനെ കുറിച്ച് അറിയാമോ? നിങ്ങൾക്ക് കോളിങ്ങും ഡാറ്റയും ലഭിക്കുന്ന വളരെ മികച്ചൊരു പാക്കേജിനെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. ഇതിൽ Unlimited കോളിങ്ങാണ് കമ്പനി അനുവദിച്ചിട്ടുള്ളത്.
SurveyBSNL 1 Month Plan: വിശദമായി അറിയാം

സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. സർക്കാർ ടെലികോമിന്റെ വളരെ മികച്ച പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് 30 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. 250 രൂപയിലും താഴെ വിലയാകുന്ന പ്രീ-പെയ്ഡ് പാക്കേജാണിത്.
ബിഎസ്‌എൻഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്. 229 രൂപയുടെ പ്ലാനിന് സമാനമായി ജിയോ, എയർടെൽ, വിഐ കമ്പനികളുടെ പക്കൽ ലാഭകരമായ പ്ലാൻ ലഭിക്കില്ല.
BSNL 229 Rs Plan: ആനുകൂല്യങ്ങൾ
ഈ ബിഎസ്എൻഎൽ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് അനുവദിച്ചിരിക്കുന്നു. ഇതിൽ ആവശ്യത്തിന് ഇന്റർനെറ്റ് ഡാറ്റയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പ്രതിദിന ഡാറ്റ അലവൻസ് നൽകിയിട്ടുണ്ട്. ബിഎസ്എൻഎൽ പ്ലാനിൽ 2GB പ്രതിദിനം ഡാറ്റ അനുവദിച്ചിരിക്കുന്നു.
ബ്രൗസിംഗ്, സ്ട്രീമിംഗ്, ലൈവ് ഗെയിമിംഗ്, സോഷ്യൽ മീഡിയ സ്ക്രോളിങ്ങിനെല്ലാം ഈ ഡാറ്റ മതിയാകും. ഡാറ്റയ്ക്കും കോളിങ്ങിനും പുറമെ എസ്എംഎസ് ഓഫറുകളും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അനുവദിച്ചിരിക്കുന്നു. ഇതിൽ ടെലികോം SMS ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 100 SMS ലഭിക്കും.
ഈ പ്രീപെയ്ഡ് പ്ലാനിൽ ഓൺമൊബൈൽ ഗ്ലോബൽ ലിമിറ്റഡിന്റെ അരീന മൊബൈൽ ഗെയിമിങ്ങും അനുവദിച്ചിരിക്കുന്നു. 229 രൂപയുടെ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയാണുള്ളത്.
ബിഎസ്എൻഎൽ 4G അപ്ഡേറ്റ്
ഈ ബിഎസ്എൻഎൽ പ്ലാനിൽ 4G നെറ്റ്‌വർക്ക് റോൾഔട്ട് ആരംഭിച്ചു കഴിഞ്ഞു. രാജ്യവ്യാപകമായി 90 ദശലക്ഷം വരിക്കാരുടെ കവറേജ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്രവർത്തിക്കുന്നത്. കമ്പനി ആസൂത്രണം ചെയ്തത് ഒരു ലക്ഷം 4G സൈറ്റുകളുണ്ട്. ഇവയിൽ 84,000 എണ്ണം ടവറുകൾ ഇതിനകം വിന്യസിച്ചിട്ടുണ്ട്.
ഈ വർഷം തുടക്കത്തിൽ തന്നെ ഡൽഹിയിൽ 5G സ്റ്റാൻഡ്‌ലോൺ (SA) നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി മൂന്ന് കമ്പനികളിൽ ടെൻഡർ സ്വീകരിച്ചിരുന്നു. ഇതിൽ ഡൽഹിയിലെ 1,876 സൈറ്റുകളും ഉൾപ്പെടുന്നു.
Also Read: 1Rs 1GB Plan: Bharat Sanchar Nigam Limited തരുന്ന 60 ദിവസം വാലിഡിറ്റി പ്ലാൻ, തുച്ഛ വില…
ടെലികോമിന്റെ 5G ടെൻഡറിനായുള്ള പ്രീ-ബിഡ് മീറ്റിംഗിൽ 29 കമ്പനികളായിരുന്നു പങ്കെടുത്തത്. ഇതിൽ മൂന്ന് കമ്പനികൾക്ക് മാത്രമാണ് 5ജി ടെൻഡർ അനുവദിച്ചിട്ടുള്ളത്. തേജസ് നെറ്റ്‌വർക്ക്സ്, ലേഖ വയർലെസ്, ഗലോർ നെറ്റ്‌വർക്ക് എന്നിവർക്കാണ് ബിഎസ്എൻഎല്ലിന്റെ 5ജി ടെൻഡർ നൽകിയിരിക്കുന്നത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile