Jio 5G Update: Ambani തീരുമാനിച്ചു, ഇനി നോക്കിയ, എറിക്സൺ സഹായം വേണ്ട! ചെലവ് കുറയ്ക്കാൻ പുതിയ മാർഗം..

HIGHLIGHTS

ഇനി മുതൽ Jio ആഭ്യന്തരമായി നിർമിച്ച നെറ്റ്‌വർക്ക് ഉൽപ്പന്നങ്ങൾ വിന്യസിച്ചുകൊണ്ടായിരിക്കും 5ജി സേവനം നൽകുന്നത്

എറിക്‌സൺ, നോക്കിയയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതിലൂടെ തന്ത്രമിടുന്നു

ജിയോ 5G നെറ്റ്‌വർക്ക് സാന്ദ്രത വർധിപ്പിക്കാനും ഇങ്ങനെ ചെലവ് കുറയ്ക്കാനും പദ്ധതിയിടുന്നു

Jio 5G Update: Ambani തീരുമാനിച്ചു, ഇനി നോക്കിയ, എറിക്സൺ സഹായം വേണ്ട! ചെലവ് കുറയ്ക്കാൻ പുതിയ മാർഗം..

Ambani-യുടെ ഉടമസ്ഥതയിലുള്ള Reliance Jio 5G കണക്റ്റിവിറ്റിയിൽ ഒരു നിർണായക തീരുമാനമെടുത്തിരിക്കുന്നു. ഇനി മുതൽ ടെലികോം കമ്പനി ആഭ്യന്തരമായി നിർമിച്ച നെറ്റ്‌വർക്ക് ഉൽപ്പന്നങ്ങൾ വിന്യസിച്ചുകൊണ്ടായിരിക്കും 5ജി സേവനം നൽകുന്നത്. 5ജിയ്ക്കായുള്ള ഉപകരണങ്ങളുടെ ഇറക്കുമതി നികുതി ഒഴിവാക്കി, 5ജി ചെലവ് കുറക്കുന്നതിനുള്ള നീക്കമാണിത്.

Digit.in Survey
✅ Thank you for completing the survey!

Jio 5G Update: നോക്കിയ, എറിക്സൺ സേവനങ്ങൾ കുറച്ചേക്കും

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് റിലയൻസ് ജിയോ ഇക്കാര്യം വിശദീകരിക്കുന്നത്. ഇന്ത്യയിലുടനീളം ജിയോ 5G നെറ്റ്‌വർക്ക് സാന്ദ്രത വർധിപ്പിക്കാനും ഇങ്ങനെ ചെലവ് കുറയ്ക്കാനും പദ്ധതിയിടുന്നു. യൂറോപ്പിലെ ടെലികോം ഗിയർ കമ്പനികളായ എറിക്‌സൺ, നോക്കിയയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതിലൂടെ തന്ത്രമിടുന്നു.

Reliance Jio 5G
Reliance Jio 5G

ഇന്ത്യൻ സർക്കാരിന്റെ ട്രസ്റ്റഡ് സോഴ്‌സ് നിയന്ത്രണത്തിന് ശേഷമാണ് ജിയോ യൂറോപ്യൻ കമ്പനികളെ ആശ്രയിച്ചുതുടങ്ങിയത്. അതുവരെ ചൈനയുടെ Huawei, നോക്കിയ കമ്പനികളായിരുന്നു പങ്കാളികളായത്. ഈ പരോക്ഷമായ വിലക്കിന് ശേഷം, നോക്കിയയുടെയും എറിക്‌സണിന്റെയും ഏറ്റവും വലിയ വിപണിയായും ഇന്ത്യ മാറി.

ജിയോ 5G ചെലവ് കുറയുമോ?

ജിയോ പ്രാദേശിക ഉൽപ്പാദനത്തിലേക്കുള്ള ചുവടുവയ്പ്പിലാണ്. മൂലധന ചെലവ് മെച്ചപ്പെടുത്തുന്നതിനും, 5G സേവനങ്ങൾക്കായി ധനസമ്പാദനം നടത്തുന്നതിനുമുള്ള ജിയോയുടെ ശ്രമങ്ങളാണ് ഇനിമുതൽ ഇൻ-ഹൗസ് 5ജിയിലൂടെ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

2021-ൽ, വിശ്വസനീയമല്ലാത്ത വെണ്ടർമാരിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുന്നതിൽ ടെലികോം കമ്പനികളെ കേന്ദ്ര മന്ത്രാലയം നിയന്ത്രിച്ചിരുന്നു. ഇതിന് വേണ്ടി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഏകീകൃത ആക്‌സസ് സർവീസ് ലൈസൻസ് ഭേദഗതി ചെയ്തു. പിന്നാലെ ദേശീയ സുരക്ഷാ നിർദ്ദേശത്തിന്റെ ഭാഗമായി ഒരു വിശ്വസനീയ ടെലികോം പോർട്ടലും സർക്കാർ തുടങ്ങി. ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.

ഇനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെന്നൈയ്ക്ക് സമീപം നിർമ്മിക്കുന്ന 5G ചെറിയ സെല്ലുകളും മറ്റ് റേഡിയോ ഉപകരണങ്ങളും ഉപയോഗിക്കുന്നതിലേക്ക് കേന്ദ്രീകരിക്കുകയാണ്. ഇത് വിദൂരപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഇൻഡോർ സെറ്റിങ്സിനും മൊബൈൽ ബ്രോഡ്‌ബാൻഡ് കവറേജ് വർധിപ്പിക്കുന്നതിനും സഹായിക്കും. ജിയോയുടെ വളർന്നുവരുന്ന 5G ഉപയോക്തൃ അടിത്തറയെ കൂടുതൽ മികച്ചതാക്കാനും വേണ്ടിയാണ് മിനിയേച്ചർ ബേസ് സ്റ്റേഷനുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്.

സ്വന്തമായി 5G ഉപകരണങ്ങൾ നിർമ്മിക്കുന്നതിലേക്ക് ജിയോ കടക്കുകയാണെങ്കിൽ, അത് ടെലികോം മേഖലയിൽ കമ്പനിയ്ക്കൊരു മേൽക്കോയ്മയാകും. സ്വന്തം 5ജി കിട്ടുന്ന ഒരേയൊരു ഇന്ത്യൻ ടെലികോം ഓപ്പറേറ്ററായി ജിയോ മാറും. ഇത് ഭാരതി എയർടെൽ പോലുള്ള എതിരാളിയേക്കാൾ മുൻതൂക്കം ജിയോയ്ക്ക് ലഭിക്കുന്നതിന് സഹായിക്കും.

Read More: Also Read: 200MP ക്യാമറ, 5000mAh ബാറ്ററി 256GB Samsung Galaxy S24 Ultra സ്പെഷ്യൽ ഡിസ്കൗണ്ടിൽ വമ്പിച്ച ലാഭത്തിൽ വാങ്ങാം…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo