ആമസോൺ പ്രൈമും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലഭിക്കുന്ന പുത്തൻ എയർടെൽ പ്ലാൻ

Nisana Nazeer മുഖേനെ | പ്രസിദ്ധീകരിച്ചു 25 May 2023 19:25 IST
HIGHLIGHTS
  • 399 രൂപയുടെ എയർടെലിന്റെ പ്ലാൻ ഒടിടി ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നില്ല

  • ഒടിടി ആക്സസ് ചെയ്യുന്ന എയർടെല്ലിന്റെ ഓഫറാണ് 499 രൂപയുടെ എയർടെൽ പ്ലാൻ

  • ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയാണ് ലഭിക്കുന്ന ഒടിടി ആനുകൂല്യങ്ങൾ

ആമസോൺ പ്രൈമും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലഭിക്കുന്ന പുത്തൻ എയർടെൽ പ്ലാൻ
ആമസോൺ പ്രൈമും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലഭിക്കുന്ന പുത്തൻ എയർടെൽ പ്ലാൻ

എയർടെൽ (Airtel) പോസ്റ്റ്‌പെയ്ഡ് ഓഫറുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിലാണ്. പോസ്റ്റ്‌പെയ്ഡ് വിഭാഗത്തിൽ ടെലിക്കോം കമ്പനികൾക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിയുന്ന സമയങ്ങളിൽ ഒന്നാണിത്. പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നല്ലൊരു ഓപ്ഷനാണ്. ഉപയോഗിക്കുന്ന ഡാറ്റയെക്കുറിച്ച് വലിയ ആശങ്കയൊന്നും വേണ്ടെന്നതാണ് പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പ്രത്യേകത. എപ്പോഴും മൊബൈൽ നെറ്റ്വർക്കിലേക്ക് കണക്റ്റ്ഡ് ആയിരിക്കാനും പോസ്റ്റ്പെയ്ഡ് പ്ലാനുകൾ സഹായിക്കുന്നു. എയർടെൽ (Airtel)  നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. 399 രൂപയാണ് എയർടെലി (Airtel) ന്റെ എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ വില. എന്നാൽ ഈ പ്ലാനിന് ഒപ്പം കാര്യമായ ഒടിടി ആനുകൂല്യങ്ങൾ ഒന്നും തന്നെ ഓഫർ ചെയ്യുന്നില്ല. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് വേണമെന്നുള്ളവർക്ക് ഈ പ്ലാൻ പോരാതെ വരികയും ചെയ്യും. ഒരുപാട് കാശ് ചിലവഴിക്കാതെ തന്നെ ഒടിടി ആക്സസ് ചെയ്യുന്ന ഓഫറാണ് 499 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ.

499 രൂപ വിലയുള്ള എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ  

പ്ലാനിന് ഒപ്പം 75GB ഡാറ്റയും എല്ലാ ദിവസവും 100 എസ്എംഎസുകളും ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിന്റെ സവിശേഷതയാണ്. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന ഒടിടി ആനുകൂല്യങ്ങൾ. ആമസോൺ പ്രൈം ആറ് മാസത്തേക്കും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്കുമാണ് വരുന്നത്. ഹാൻഡ്‌സെറ്റ് പ്രൊട്ടക്ഷൻ, എക്‌സ്ട്രീം മൊബൈൽ പാക്ക്, വിങ്ക് മ്യൂസിക് പ്രീമിയം എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും 499 രൂപ വില വരുന്ന എയർടെൽ (Airtel)  പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ഇതൊരു ഫാമിലി പ്ലാൻ അല്ലാത്തതിനാൽ ആഡ് ഓൺ കണക്ഷനുകൾ ഒന്നും ലഭിക്കില്ല. ആഡ് ഓണുകൾ വേണമെന്നുള്ളവർ 299 രൂപ അധികമായി നൽകണം. ഓരോ ആഡ് ഓൺ കണക്ഷനുകൾക്കൊപ്പവും, 30GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവയുമുണ്ട്.

ഈ പ്ലാനിനൊപ്പം ഒരു ആക്ടിവേഷൻ ഫീസും ഉൾപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ ആക്ടിവേഷൻ ഫീസ് 300 രൂപയും ചിലയിടങ്ങളിൽ അത് 250 രൂപയുമാണ്. നിങ്ങൾ ഒരു പുതിയ കണക്ഷൻ വാങ്ങുമ്പോൾ ഇത് ഒരു വൺ ടൈം ഫീസ് എന്ന നിലയിലായിരിക്കും ഈ‌ടാക്കുക. ചില സ്ഥലങ്ങളിൽ പോസ്റ്റ്പെയ്ഡ് കണക്ഷനുകൾക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകേണ്ടി വരും. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ച് ആക്റ്റിവേറ്റ് ചെയ്ത കണക്ഷനുകളിൽ എയർടെൽ ബ്ലാക്ക് സ‍വീസിലേക്കുള്ള ആക്സസ് ലഭ്യമാകില്ലെന്നതും യൂസേഴ്സ് അറിഞ്ഞിരിക്കണം.

Nisana Nazeer
Nisana Nazeer

Email Email Nisana Nazeer

WEB TITLE

Airtel introduce new plan which offers access to OTT platforms

Advertisements

ട്രെൻഡിങ് ആർട്ടിക്കിൾ

Advertisements

ഏറ്റവും പുതിയ ആർട്ടിക്കിൾ വ്യൂ ഓൾ

VISUAL STORY വ്യൂ ഓൾ