ഈ റീചാർജ് പാക്കേജിൽ ജിയോഹോട്ട്സ്റ്റാർ ഫ്രീയായി കിട്ടുമെന്നതാണ് സവിശേഷത
500 രൂപയിലും താഴെ വിലയാകുന്ന എയർടെൽ പ്രീ-പെയ്ഡ് പ്ലാനാണിത്
ഇതിൽ ജിയോഹോട്ട്സ്റ്റാറിനൊപ്പം വരിക്കാർക്ക് ബൾക്ക് ഡാറ്റയും ലഭിക്കുന്നു
Airtel Free IPL Plan: ജിയോഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്ന ഐപിഎൽ ഫ്രീയായി ആസ്വദിക്കാം. ഇതിനായി എയർടെൽ വരിക്കാർക്ക് ലഭിക്കുന്ന സ്പെഷ്യൽ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇതിൽ ജിയോഹോട്ട്സ്റ്റാറിനൊപ്പം വരിക്കാർക്ക് ബൾക്ക് ഡാറ്റയും ലഭിക്കുന്നു.
SurveyAirtel Free IPL Plan
500 രൂപയിലും താഴെ വിലയാകുന്ന എയർടെൽ പ്രീ-പെയ്ഡ് പ്ലാനാണിത്. ഈ റീചാർജ് പാക്കേജിൽ ജിയോഹോട്ട്സ്റ്റാർ ഫ്രീയായി കിട്ടുമെന്നതാണ് സവിശേഷത. 451 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ 50ജിബി ഡാറ്റയും അനുവദിച്ചിരിക്കുന്നു. ഇത് 30 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു. എന്നാൽ വൗച്ചറിന്റെ വാലിഡിറ്റി മാത്രമാണിത്. സേവന വാലിഡിറ്റിയല്ല എന്നതും ശ്രദ്ധിക്കുക. ഈ ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ FUP പ്രകാരം, 64 Kbps വേഗതയിൽ ഇന്റർനെറ്റ് ഉപയോഗം തുടരാം.

Rs 451 Airtel Plan: വിശദാംശങ്ങൾ
ഈ എയർടെൽ പാക്കേജിന് 451 രൂപയാണ് ചെലവാകുന്നത്. 50 ജിബി ഡാറ്റയ്ക്ക് പുറമേ 90 ദിവസത്തെ കാലാവധിയിൽ ജിയോഹോട്ട്സ്റ്റാറിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.
ഇങ്ങനെ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനൊപ്പം ഇന്റർനെറ്റ് ഡാറ്റയും നേടാമെന്നതാണ് പ്ലാനിന്റെ നേട്ടം. പക്ഷേ 451 രൂപ പാക്കേജിൽ വോയ്‌സ് കോളുകളോ എസ്എംഎസ് ആനുകൂല്യങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. ആക്ടീവ് പ്ലാനിനൊപ്പം മാത്രമേ ഈ പ്ലാൻ പ്രവർത്തിപ്പിക്കാൻ സാധിക്കുകയുള്ളൂ…
ജിയോഹോട്ട്സ്റ്റാറിന് Rs 451 Plan മികച്ച ചോയിസാണോ?
Rs 451 Plan ഒരു മികച്ച റീചാർജ് പാക്കേജെന്ന് പറയാനാകില്ല. പ്രത്യേകിച്ച് സാധാരണക്കാർക്ക് ഈ പ്ലാനിൽ നിന്ന് വലിയ ലാഭമൊന്നുമില്ല. മിക്കവരും മുഖ്യമായും കോളിങ് ആവശ്യങ്ങൾക്കായാണ് റീചാർജ് ചെയ്യാറുള്ളത്. 451 രൂപ പാക്കേജിൽ ഇങ്ങനെയുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടുമില്ല.
ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ 149 രൂപയിൽ ആരംഭിക്കുന്നു. ഇതുമായി നോക്കുമ്പോൾ എയർടെലിന് റീചാർജ് പ്ലാൻ അത്ര ലാഭമല്ല. 50ജിബി ഹൈ-സ്പീഡ് ഡാറ്റ മാത്രമാണ് പ്ലാനിൽ അധികമായുള്ളത്. 499 രൂപ ചെലവാക്കിയാൽ ജിയോഹോട്ട്സ്റ്റാറിന്റെ മൊബൈൽ പ്ലാനിന്റെ വാർഷിക ആക്സസ് നേടാനാകും.
airtel jiohotstar Plans ചുരുക്കത്തിൽ…
ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന വേറെയും പാക്കേജുകൾ എയർടെലിലുണ്ട്. പ്രീപെയ്ഡ് മൊബൈൽ വരിക്കാർക്ക് 3999 രൂപ, 549 രൂപ, 1029 രൂപ, 398 രൂപ പ്ലാനുകളിലും ആക്സസ് നേടാം. ഇവ ആകഷകമായ ടെലികോം ആനുകൂല്യങ്ങൾക്കൊപ്പം സൗജന്യമായി ജിയോഹോട്ട്സ്റ്റാറും വാഗ്ദാനം ചെയ്യുന്നു.
Also Read: Airtel Best Plan: ഒറ്റ പ്ലാനിൽ 2 SIM റീചാർജ് ചെയ്യാം, ജിയോഹോട്ട്സ്റ്റാറും പ്രൈം വീഡിയോയും Free!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile