ഐപിഎല്ലിനോട് അനുബന്ധിച്ച് ഭാരതി എയർടെൽ പുറത്തിറക്കിയ പ്ലാനാണിത്
90 ദിവസത്തെ വാലിഡിറ്റിയാണ് ഈ ബജറ്റ് ഫ്രണ്ട്ലി പാക്കേജിനുള്ളത്
ഇതിൽ ജിയോഹോട്ട്സ്റ്റാറും നിങ്ങൾക്ക് 3 മാസത്തേക്ക് ആസ്വദിക്കാം
Airtel 90 Days Plan: ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനിയാണ് ഭാരതി എയർടെൽ. ജിയോ കഴിഞ്ഞാലുള്ള അടുത്ത ഏറ്റവും വലിയ ടെലികോമാണെന്ന് പറയാം.
Surveyരാജ്യത്തുടനീളം 38 കോടിയിലധികം ആളുകളാണ് എയർടെൽ സിം ഉപയോഗിക്കുന്നത്. കോടിക്കണക്കിന് വരിക്കാർക്കായി ഭാരതി എയർടെൽ നിരവധി പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നുമുണ്ട്. ഇത്തരത്തിൽ എയർടെൽ ആകർഷകമായ പ്രീ-പെയ്ഡ് പ്ലാനുകൾ കമ്പനി പലപ്പോഴായി കൊണ്ടുവന്നു. 195 രൂപയുടെ പ്ലാനും ഇക്കൂട്ടത്തിലുള്ളതാണ്.
Airtel 90 Days Plan: വിശദമായി
ഐപിഎല്ലിനോട് അനുബന്ധിച്ച് ഭാരതി എയർടെൽ പുറത്തിറക്കിയ പ്ലാനാണിത്. ഇതിൽ ആകർഷകമായ ഒടിടി സബ്സ്ക്രിപ്ഷൻ അനുവദിച്ചിരിക്കുന്നു. ബൾക്ക് ഡാറ്റയും എയർടെൽ നൽകുന്നു. 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ ബജറ്റ് ഫ്രണ്ട്ലി പാക്കേജിനുള്ളത്.

Airtel Rs 195 Plan: ആനുകൂല്യങ്ങൾ
ഈ എയർടെൽ പ്ലാനിന്റെ വില 195 രൂപയാണ്. 90 ദിവസമാണ് പ്ലാനിന് വാലിഡിറ്റി. ഇതിൽ ജിയോഹോട്ട്സ്റ്റാറും നിങ്ങൾക്ക് 3 മാസത്തേക്ക് ആസ്വദിക്കാം, അതും സൌജന്യമായി. 149 രൂപ വില വരുന്ന ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ് പ്ലാനിലൂടെ ലഭിക്കുന്നത്. വെറുതെ ഒടിടിയിൽ 195 രൂപ പാക്കേജ് ചുരുങ്ങുന്നില്ല.
195 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 15ജിബി ഡാറ്റയും ആസ്വദിക്കാനാകും. ഈ ഡാറ്റ തീർന്നാൽ നിങ്ങൾക്ക് ഒരോ MB-യും 50 പൈസ നിരക്കിൽ ലഭിക്കും. എന്നാൽ ഈ പ്ലാനിൽ കമ്പനി അൺലിമിറ്റഡ് കോളിങ് സേവനങ്ങൾ ഉൾപ്പെടുന്നില്ല. എയർടെൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഇത് വളരെ ലാഭകരമായ പാക്കേജാണ്.
വോയിസ് കോളുകൾ മാത്രമല്ല, ഇതിൽ എയർടെൽ SMS ഓഫറുകളും അനുവദിച്ചിട്ടില്ല.
തുച്ഛ വിലയിലും Free JioHotstar Plan
195 രൂപയ്ക്ക് താഴെയും ഫ്രീ ജിയോഹോട്ട്സ്റ്റാർ ലഭിക്കുന്ന പാക്കേജ് എയർടെലിന്റെ പക്കലുണ്ട്. 100 രൂപ വിലയാകുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. ഈ പാക്കേജിന്റെ വാലിഡിറ്റി 30 ദിവസമാണ്. ഇതിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും 30 ദിവസത്തേക്ക് ആസ്വദിക്കാം. ജിയോഹോട്ട്സ്റ്റാറിന്റെ മൊബൈൽ ആക്സസാണ് പാക്കേജിലുള്ളത്.
5ജിബി ഡാറ്റയാണ് 30 ദിവസത്തേക്ക് ലഭിക്കുന്നത്. ഇതും വളരെ തുച്ഛ വിലയിൽ ഇന്റർനെറ്റും, ഒടിടി ആക്സസും നേടാനുള്ള അവസരമാണെന്ന് പറയാം. എയർടെൽ 5ജി പ്ലാനുകൾ വിശദമായി.
Latest Telecom Update: ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് ഇപ്പോൾ വരുന്ന സുരക്ഷാ അപകട സാധ്യതകളെക്കുറിച്ച് എയർടെൽ ആർബിഐയോട് ആശങ്ക പ്രകടിപ്പിച്ചു. മിക്കവാറും എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാട്ട്‌സ്ആപ്പ് വഴിയും മറ്റും സാമ്പത്തിക ഇടപാട് നോട്ടിഫിക്കേഷനുകൾ അയക്കുന്നു. ഇത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും, നിർത്തലാക്കണമെന്നും എയർടെൽ ആർബിഐയ്ക്ക് അയച്ച കത്തിൽ നിർദേശിക്കുന്നുണ്ട്.
Also Read: Airtel 77 Days Plan: ദിവസം 6 രൂപ ചെലവ്, Unlimited കോളിങ്ങും എസ്എംഎസ്സും 6GB ഡാറ്റയും…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile