വെറും ഒരു റീചാർജിൽ 60 ദിവസം അൺലിമിറ്റഡ്? ഈ Airtel പ്ലാൻ അറിയാമോ!

Airtel ഉപയോക്താക്കൾക്കായി കൃത്യം രണ്ട് മാസത്തെ വാലിഡിറ്റിയിൽ റീചാർജ് സേവനങ്ങൾ ആസ്വദിക്കാനുള്ള കിടിലൻ റീചാർജ് പ്ലാൻ പറഞ്ഞുതരട്ടെ. 60 ദിവസത്തെ വാലിഡിറ്റിയോടൊപ്പം അൺലിമിറ്റഡ് കോളിംഗ്, ബൾക്ക് ഡാറ്റ ആസ്വദിക്കാനുള്ള ടെലികോം പ്ലാനാണിത്. ദിവസേനയുള്ള ഡാറ്റ ഉപയോഗവും കൂടുതൽ കോളുകളും ആവശ്യമായവർക്ക് ഈ എയർടെൽ പ്ലാൻ അനുയോജ്യമാണ്.

ഇതിൽ ദിവസം 10 രൂപ മാത്രമാണ് ചെലവാകുന്നത്. ദീർഘകാല വാലിഡിറ്റി ലഭിക്കുന്നതിനാൽ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ എയർടെലിന്റെ പ്രീ പെയ്ഡ് പ്ലാനുകളിൽ തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണിത്. പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും ഇത് ലാഭകരമായ റീചാർജ് പാക്കേജാണോ എന്നും പരിശോധിക്കാം.

Airtel 60 Days Plan Details

ഇന്ന് റീചാർജ് നിരക്കുകൾ കുത്തനെ വർധിച്ചിരിക്കുകയാണ്. ഫാസ്റ്റ് കണക്റ്റിവിറ്റി തരുന്ന ജിയോയും എയർടെലും തങ്ങളുടെ പ്ലാനുകളുടെ താരിഫ് ഉയർത്തിയിരുന്നു. എങ്കിലും സ്വകാര്യ ടെലികോമുകൾ അൺലിമിറ്റഡ് 5ജി തരുന്നത് ഇപ്പോഴും തുടരുന്നു. കൂടുതൽ കോളുകൾ ചെയ്യുന്നവർക്കും ഇത് അനുയോജ്യമായ പ്ലാനാണ്. രണ്ട് മാസത്തേക്ക് ഉപയോഗിക്കുമ്പോൾ പ്രതിമാസ ചെലവ് ഏകദേശം 300 രൂപ നിരക്ക് മാത്രമാണ് ചെലവാകുന്നത്. കുറഞ്ഞ ഡാറ്റ മാത്രം ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കിലുള്ള ഈ റീചാർജ് അനുയോജ്യമാകും. പ്ലാനിലെ ആനുകൂല്യങ്ങൾ ഇവിടെ വിവരിക്കുന്നു.

Airtel Rs. 619 Recharge Plan

Also Read: 50MP ZEISS ക്യാമറയും 512GB സ്റ്റോറേജും; Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ ആമസോണിൽ!

Airtel 619 Plan Benefits

  1. കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും റോമിങ് സേവനമുൾപ്പെടെയുള്ള കോളിങ് സേവനം പ്ലാനിൽ ലഭിക്കും. ഇതിൽ STD, ഐഎസ്ഡി കോളുകളും വാലിഡിറ്റിയിലുടനീളം ആസ്വദിക്കാം.
  2. എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും ഭാരതി എയർടെൽ പാക്കേജിൽ ലഭ്യമാണ്.
  3. ഡാറ്റ: ഇതിൽ 1.5GB ഡാറ്റ പ്രതിദിനം ലഭിക്കുന്നു. എന്നാൽ അൺലിമിറ്റഡ് 5ജി ഇന്റർനെറ്റ് എയർടെൽ തരുന്നില്ല.
  4. മറ്റ് ഓഫറുകൾ: ഇതിൽ ഭാരതി എയർടെൽ എയർടെൽ എക്സ്സ്ട്രീം പ്ലേ ഫ്രീയായി അനുവദിച്ചിരിക്കുന്നു. സോണിലൈവ് പോലുള്ള നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകൾ ആക്സസ് ചെയ്യാനുള്ള ഓഫറാണിത്. ഫ്രീ ഹലോ ട്യൂൺസ് ആക്സസും ഒരു വർഷത്തേക്ക് അഡോബ് എക്സ്പ്രസ് പ്രീമിയം സബ്സ്ക്രിപ്ഷനും പ്ലാനിൽ ലഭ്യമാണ്.

എയർടെൽ 619 രൂപ പ്ലാൻ vs ജിയോ പ്ലാൻ

619 രൂപയുടെ പ്ലാനിൽ 60 ദിവസമാണ് എയർടെൽ തരുന്ന വാലിഡിറ്റി. ഇതിന് സമാനമായ ജിയോ പ്ലാൻ ഏതാണെന്ന് അറിയാമോ? ജിയോയുടെ 666 രൂപ പ്ലാൻ പരിഗണിക്കുകയാണെങ്കിൽ അൺലിമിറ്റഡ് കോളുകളും എസ്എംഎസ്, ഡാറ്റ സേവനങ്ങളും ലഭിക്കും. ഇതിൽ 70 ദിവസത്തെ കാലാവധിയാണ് ജിയോ തരുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :