Airtel Cheapest Plan: 77 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്ങും 6GB ഫാസ്റ്റ് ഡാറ്റയും!

കുറഞ്ഞ ചെലവിൽ കൂടുതൽ വാലിഡിറ്റി ലഭിക്കുന്ന Bharti Airtel റീചാർജ് പ്ലാൻ നോക്കിയാലോ! വീട്ടിൽ വൈ-ഫൈ ഉപയോഗിക്കുന്നവർക്കും സെക്കൻഡറി സിം കാർഡ് ഉപയോഗിക്കുന്നവരും, അധികം ഡാറ്റ ആവശ്യമില്ലാത്തവർക്കും തെരഞ്ഞെടുക്കാവുന്ന പ്രീ പെയ്ഡ് പ്ലാൻ ആണിത്. 500 രൂപയിലും താഴെയാണ് ഈ റീചാർജ് പ്ലാനിന് വിലയാകുന്നത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത അൺലിമിറ്റഡ് വോയിസ് കോളുകളും എസ്എംഎസ്സും ഫാസ്റ്റ് ഡാറ്റയും ലഭിക്കുന്ന പ്ലാനാണിത്. സിം ആക്ടീവായി നിലനിർത്താൻ മാസം മാസം 300 രൂപയുടെ പ്ലാനുകൾ വാങ്ങുന്നതിനേക്കാൾ, ഇത് മികച്ചൊരു റീചാർജ് ഓപ്ഷനാണ്.

489 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിന് ദിവസം ഏകദേശം ആറര രൂപ മാത്രമാണ് ചെലവാകുന്നത്. ഈ റീചാർജ് തെരഞ്ഞെടുത്താൽ ഏകദേശം രണ്ടര മാസത്തോളം വീണ്ടും വേറെ പ്ലാൻ വാങ്ങേണ്ട ആവശ്യമില്ല. ഈ എയർടെൽ പ്ലാനിന്റെ മുഴുവൻ ആനുകൂല്യങ്ങളും വിശദമായി അറിയാം.

Airtel 489 രൂപ പ്രീപെയ്ഡ് പ്ലാൻ: പ്രധാന ആനുകൂല്യങ്ങൾ

ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിങ് സേവനം ലഭിക്കുമെന്നതാണ് 489 രൂപ പാക്കേജിന്റെ നേട്ടം. അതായത് ഇതിൽ ലോക്കൽ, എസ്ടിഡി, നാഷണൽ വോയിസ് കോളിങ് സേവനങ്ങൾ ലഭിക്കും. ഇതിന് പുറമെ എസ്എംഎസ്, ഡാറ്റ സേവനങ്ങളും എയർടെൽ പ്രീ പെയ്ഡ് പ്ലാനിൽ ആസ്വദിക്കാം.

  • വാലിഡിറ്റി: 77 ദിവസത്തെ വാലിഡിറ്റിയുള്ള എയർടെൽ പ്ലാനാണിത്.
  • കോളിങ്: 77 ദിവസത്തേക്കും ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ് സേവനം ലഭിക്കും. ഇതിൽ എയർടെൽ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും ലോക്കൽ, എസ്ടിഡി (STD), റോമിംഗ് കോളുകൾ ചെയ്യാനാകും.
  • ഡാറ്റ: 77 ദിവസത്തേക്ക് ആകെ 6GB അതിവേഗ ഡാറ്റയും പ്ലാനിലൂടെ നേടാം. ഇതിൽ സ്വകാര്യ ടെലികോം 6GB ഡാറ്റയ്ക്ക് ദിവസ പരിധിയില്ലാത്തതിനാൽ തന്നെ, എപ്പോൾ വേണമെങ്കിലും 6ജിബി ആസ്വദിക്കാം. എങ്കിലും ഈ 6ജിബി ഉപയോഗിച്ച് തീർന്നാൽ ഇന്റർനെറ്റ് വേഗത 64Kbps ആയി പരിമിതപ്പെടും.
  • എസ്എംഎസ്: ആകെ 600 സൗജന്യ എസ്എംഎസ് സേവനങ്ങളും 489 രൂപ പ്ലാനിൽ നിന്ന് നേടാം.

എയർടെൽ 489 രൂപ പ്ലാനിലെ അധിക ഓഫറുകൾ

3 മാസത്തെ സൗജന്യ മെമ്പർഷിപ്പും ഭാരതി എയർടെലിന്റെ 489 രൂപ പ്ലാനിലുണ്ട്. ഈ പ്രീ പെയ്ഡ് പാക്കേജിൽ കോളർ ട്യൂൺ ആയി സെറ്റ് ചെയ്യാൻ സൗജന്യ ഹലോ ട്യൂൺസ് സേവനവും ലഭിക്കും. പ്ലാനിലൂടെ എയർടെൽ എക്സ്ട്രീം പ്ലേ ആക്സസും നേടാം. സോണിലിവ് ഉൾപ്പെടെയുള്ള ഒടിടി ആപ്പുകളിലേക്കും ആക്സസും സ്വന്തമാക്കാം.

ദീർഘകാല വാലിഡിറ്റി ലഭിക്കുമെന്നതും, കുറഞ്ഞ പ്രതിദിന ചെലവ് മാത്രമാണ് ഈടാക്കുന്നതെന്നും 489 രൂപ പ്ലാനിന്റെ നേട്ടമാണ്. വീട്ടിൽ വൈ-ഫൈ ഉപയോഗിക്കുന്നവർക്ക് പുറത്തുപോകുമ്പോൾ ഗൂഗിൾ പേ സേവനങ്ങൾക്കും മറ്റും 489 രൂപ പ്രീ പെയ്ഡ് പ്ലാൻ അനുയോജ്യമാണ്. എയർടെല്ലിന്റെ തന്നെ 84 ദിവസത്തെ വോയിസ് ഒൺലി പ്ലാനുകളേക്കാൾ 6ജിബി ഡാറ്റ ലഭിക്കുന്ന റീചാർജ് പാക്കേജ് കൂടുതൽ ലാഭമാണെന്നും പറയാം.

Airtel vs Jio: 489 രൂപയ്ക്ക് പകരം ഏത് തെരഞ്ഞെടുക്കാം?

448 രൂപയുടെയും 479 രൂപയുടെയും ജിയോ പ്ലാനുകളും നോക്കാം. 84 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന ജിയോ പ്ലാനിന് 448 രൂപയാണ് വില. അൺലിമിറ്റഡ് വോയിസ് കോളുകളും എസ്എംഎസ് ഓഫറുകളും ലഭിക്കുന്ന പാക്കേജിൽ എന്നാൽ ഡാറ്റ ഓഫറുകളില്ല.

ദിവസേന 1.5 ജിബി ഡാറ്റ ലഭിക്കുന്ന ജിയോയുടെ 479 രൂപ പാക്കേജും 489 രൂപ പ്ലാനിന് സമാനമാണ്. ഇതിൽ 56 ദിവസം വാലിഡിറ്റി ലഭിക്കും. ഒപ്പം അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഡാറ്റയും ലഭ്യമാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile