airtel 489 plan
മൊബൈൽ റീചാർജ് നിരക്കുകൾ വർധിച്ചുകൊണ്ടിരിക്കുമ്പോൾ കുറഞ്ഞ റീചാർജ് പ്ലാനായിരിക്കും നിങ്ങൾ അന്വേഷിക്കുന്നത്. 77 ദിവസത്തെ ദീർഘകാല വാലിഡിറ്റിയുള്ള Airtel പ്രീ പെയ്ഡ് പ്ലാനാണിത്. കൂടുതൽ ദിവസത്തേക്ക് കോളിംഗ് സൗകര്യവും വാലിഡിറ്റിയും ഈ എയർടെൽ പാക്കേജിൽ നേടാം. രണ്ടരമാസത്തേക്ക് പ്രീ പെയ്ഡ് സേവനങ്ങളെല്ലാം ലഭിക്കുന്ന പ്ലാനിന് 500 രൂപയിലും താഴെയാണ് വില. കൂടുതൽ ദിവസത്തേക്ക് കോളിംഗ് സൗകര്യവും വാലിഡിറ്റിയും നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ മികച്ചതാണ്.
ഒപ്പം അത്യാവശ്യസമയത്തേക്കുള്ള ഡാറ്റയും ഈ ബജറ്റ് പ്ലാനിൽ ലഭ്യമാണ്. സിം ആക്ടീവായി നിലനിർത്താൻ മാസം മാസം 300 രൂപയൊന്നും ചെലവാക്കാതെ പണം ലാഭിക്കാൻ ഇത് അനുയോജ്യമാണ്. എയർടെൽ പ്രീ പെയ്ഡ് പ്ലാനിന്റെ ഓഫറുകൾ വിശദമായി അറിയാം.
ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിങ് സേവനം ലഭിക്കും. അതും ലോക്കൽ, എസ്ടിഡി, നാഷണൽ വോയിസ് കോളിങ് സേവനങ്ങൾ എയർടെൽ പാക്കേജിൽ നേടാം. 77 ദിവസത്തെ ദീർഘകാല പാക്കേജിന്റെ വില 489 രൂപയാണ്. പ്ലാനിന്റെ ആനുകൂല്യങ്ങൾ അറിയാം.
Also Read: 20000 രൂപയുടെ വൻ ഡിസ്കൗണ്ടിൽ Samsung S26 Ultra വാങ്ങാം, ആമസോണിൽ സുവർണാവസരം!