jio, ജിയോ
Jio, Airtel കമ്പനികളുടെ മൊബൈൽ നിരക്കുകൾ ഓരോ ദിവസവും വർധിച്ചുവരികയാണ്. എന്നാൽ ഡിജിറ്റൽ ഇന്ത്യയുടെ വളർച്ചയിൽ റിലയൻസ് ജിയോയുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ ജിയോയിൽ ചില ബജറ്റ് പ്ലാനുകളും ലഭ്യമാണ്. വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ ഇന്റർനെറ്റ് ഡാറ്റ ആവശ്യമുള്ളവർക്കായി ജിയോയിൽ റീചാർജ് പാക്കേജുകൾ ലഭ്യമാണ്. പ്രതിദിന ഡാറ്റാ പരിധി തീർന്നുപോകുന്ന അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന പ്ലാനാണിത്. 3 ദിവസം വാലിഡിറ്റിയും 3 ജിബി പ്രതിദിന ഡാറ്റയും ഈ ഡാറ്റ റീചാർജിൽ നിന്ന് നേടാം. കീശ കാലിയാകാതെ തെരഞ്ഞെടുക്കാവുന്ന റീചാർജ് പ്ലാനിന്റെ ആനുകൂല്യങ്ങളും വിലയും വിശദമായി അറിയാം.
39 രൂപയുടെ റീചാർജ് പ്ലാനിൽ മൂന്ന് ദിവസത്തെ കാലാവധിയാണുള്ളത്. ഇതിൽ ദിവസവും 3 GB ഹൈ-സ്പീഡ് ഡാറ്റ ലഭിക്കുന്നു. ദിവസേനയുള്ള ഹൈ-സ്പീഡ് പരിധി പിന്നിട്ടാൽ, 64 Kbps എന്ന കുറഞ്ഞ വേഗതയിൽ ഡാറ്റാ സേവനം ലഭിക്കും.
ജിയോയിൽ വേറെയും ഡാറ്റ വൌച്ചർ പ്ലാനുകൾ ലഭ്യമാണ്. 69 രൂപയ്ക്കും, 19 രൂപയ്ക്കും, 29 രൂപയ്ക്കും, 77 രൂപയ്ക്കും ഡാറ്റ പാക്കേജും ജിയോയിൽ ഡാറ്റ ഓഫറുകളുണ്ട്. ഇതു കൂടാതെ 11 രൂപയുടെ ഡാറ്റ പ്ലാനാണ് കമ്പനിയുടെ ഏറ്റവും ചെറിയ റീചാർജ്. ഇത് വളരെ അത്യാവശ്യമായി ഡാറ്റ വേണ്ടിയപ്പോൾ മാത്രം തെരഞ്ഞെടുക്കാവുന്ന പ്ലാനാണ്. 11 രൂപ റീചാർജ് 1 മണിക്കൂറിലേക്ക് അൺലിമിറ്റഡ് ഫാസ്റ്റ് ഡാറ്റ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് എന്ന് ജിയോസൈറ്റിൽ പറയുന്നുണ്ടെങ്കിലും 11 രൂപയുടെ പ്ലാനിൽ ശരിക്കും ലഭിക്കുന്നത് ഒരു മണിക്കൂർ വാലിഡിറ്റിയിൽ 10 ജിബി ഹൈ-സ്പീഡ് ഇന്റർനെറ്റാണ്.
വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് പെട്ടെന്ന് ഡാറ്റ തീർന്നാലോ, കണക്ഷനിൽ എന്തെങ്കിലും പ്രശ്നം വന്നാലോ ഒരു മണിക്കൂർ മുതൽ 7 ദിവസം വരെ വാലിഡിറ്റിയുള്ള വൌച്ചറുകൾ തെരഞ്ഞെടുക്കാം. ലൈവ് സ്ട്രീംമിങ്ങിനായി റീചാർജ് ചെയ്യുന്നവർക്കും ഈ പാക്കേജുകൾ അനുയോജ്യമാകും. വൈ ഫൈ ആശ്രയിക്കുന്നവർക്ക്, യാത്രാവേളകളിൽ സിനിമ കാണാനും മ്യൂസിക് കേൾക്കാനും ഈ പാക്കേജുകളിൽ ഏതെങ്കിലും തെരഞ്ഞെടുക്കാവുന്നതാണ്.
മൈജിയോ ആപ്പ് വഴിയും ഗൂഗിൾപേ, ഫോൺപേ, പേടിഎം പോലുള്ള യുപിഐ ആപ്പുകളിലൂടെയും ബാങ്കുകളുടെ മൊബൈൽ ആപ്പുകളിലൂടെയും റീചാർജ് ചെയ്യാനാകും.