വില 3 ലക്ഷം! എന്നിട്ടും വമ്പൻ ഡിമാൻഡിൽ iPhone Duo; കടുത്ത നിബന്ധനകളോടെ ആദ്യ വിൽപ്പന

ആപ്പിൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന കമ്പനിയുടെ ആദ്യ മടക്ക് ഫോണിന്റെ വിൽപ്പനയ്ക്ക് ഇന്ന് തുടക്കം. 3 ലക്ഷം രൂപയിൽ ആരംഭിക്കുന്ന iPhone Duo സ്മാർട്ട് ഫോൺ ചില ഉപാധികളോടെയാണ് ഇന്ത്യയിൽ പർച്ചേസിന് എത്തുന്നത്. 3 ലക്ഷം രൂപ വിലയുള്ളപ്പോഴും ഫോണിനായുള്ള ഡിമാൻഡിനൊട്ടും കുറവില്ലാത്തതാണ് ഇതിന് കാരണം. അതായത് ഐഫോൺ ഡുവോ ഒക്ടോബർ 16 ലെ പ്രീ-ഓർഡറിൽ വലിയ തോതിൽ ബുക്ക് ചെയ്യപ്പെട്ടതിനാൽ ചുരുങ്ങിയ സ്റ്റോക്ക് മാത്രമാണ് ആദ്യ വിൽപ്പനയിൽ ലഭിക്കുക. അതുകൊണ്ട് തന്നെ ഐഫോൺ 18 പ്രോയുടേത് പോലെ ആപ്പിൾ സ്റ്റോറുകളിൽ ക്യൂ നിന്നോ, കൂടുതൽ എണ്ണം പർച്ചേസ് ചെയ്യാനാകില്ല. ഐഫോൺ ഫോൾഡ് ഫോണിന്റെ ഇന്ത്യയിലെ വിൽപ്പനയെ കുറിച്ചും പ്രീമിയം ഫോണിന്റെ സവിശേഷതകളും അറിയാം.

iPhone Duo Sale India

പ്രീ ബുക്കിങ്ങിലെ ഡിമാൻഡ് കാരണം ഇന്ത്യയിലെ പ്പിൾ സ്റ്റോറുകളിൽ ഫോണിന്റെ ലഭ്യത പരിമിതമാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് റീട്ടെയിൽ സ്റ്റോറിലെത്തി ഫോൺ വാങ്ങാൻ കഴിയില്ല. പകരം, ഓൺലൈനായി ബുക്ക് ചെയ്ത് സ്റ്റോറിൽ നിന്ന് ഫോൺ കൈപ്പറ്റണമെന്ന് കമ്പനി അറിയിച്ചു. ഇതിനായി സ്റ്റോറിൽ ക്യൂ നിന്ന് വാങ്ങുന്നതിന് പകരം, ഐഫോൺ ഡുവോ ഇൻ-സ്റ്റോർ പിക്കപ്പ് സ്ലോട്ടിലൂടെ പർച്ചേസ് ചെയ്യണമെന്ന് അർഥം.

ഇന്ത്യയ്ക്ക് പുറമെ ചൈന, ഫ്രാൻസ്, ജപ്പാൻ, മലേഷ്യ, ഹോങ്കോങ്, തായ്‌ലൻഡ്, യുഎഇ, ദക്ഷിണ കൊറിയ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലെ പർച്ചേസിനും ഇങ്ങനെയൊരു നിബന്ധനയുള്ളതായി ഇന്ത്യാടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Also Read: ആമസോണിൽ സ്റ്റോക്ക് കാലി! തകർപ്പൻ ഡിസ്കൗണ്ടിൽ Noise 5.2.4 Dolby Atmos സൗണ്ട്ബാർ ഫ്ലിപ്കാർട്ടിൽ

ഐഫോൺ ഫോൾഡ് വാങ്ങാനുള്ള മറ്റൊരു നിബന്ധന എത്രയെണ്ണം പരമാവധി ഷോപ്പ് ചെയ്യാമെന്നതാണ്. ഒരാൾക്ക് പരമാവധി രണ്ട് ഫോണുകൾ മാത്രമേ വാങ്ങാൻ കഴിയൂ എന്ന വിൽപ്പന നിയന്ത്രണവും ആദ്യ സെയിലിൽ ബാധകമാണ്.

ചില വേരിയന്റുകൾക്കും ചില രാജ്യങ്ങളിലും ഡെലിവറി തീയതിയിലും മാറ്റം വരുന്നുണ്ട്. ചിലർക്ക് ഐഫോൺ ഡ്യുവോയുടെ ഡെലിവറി തീയതി 2027 ജനുവരിയിലേക്ക് മാറിയതായി ഇന്ത്യാടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യ വിൽപ്പനയിൽ തന്നെ ഫോൺ കൈയിൽ കിട്ടണമെന്നുള്ളവർ അതിനാൽ

മോഡലിനും വിപണിക്കും അനുസരിച്ച് ഡെലിവറി സമയത്തിൽ വ്യത്യാസമുണ്ടാകും. അതിനാൽ ലോഞ്ച് ദിനത്തിൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ സ്റ്റോറിലെ ലഭ്യത എപ്പോഴാണെന്നത് പരിശോധിച്ച ശേഷം പർച്ചേസിങ് നടത്തുക. ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് വാക്ക്-ഇൻ സ്റ്റോക്ക് ഷോപ്പിങ്ങിലൂടെ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ജർമനി, സിംഗപ്പൂർ, സ്പെയിൻ, സ്വിറ്റ്‌സർലൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വാങ്ങാം. ഇറ്റലിയിലെ ചില സ്റ്റോറുകളിലും ഫോണുകൾ ലഭിക്കുന്നുണ്ട്. എന്നാൽ മറ്റ് വിപണികളിൽ ഓൺലൈൻ റിസർവേഷൻ നടപടികളിലൂടെയാണ് വിൽപ്പന.

ഐഫോൺ ഡുവോ ഇന്ത്യയിലെ വില

  • 12 GB + 256 GB: 2,99,900 രൂപ
  • 12 GB + 512 GB: 3,24,900 രൂപ
  • 12 GB + 1 TB: 3,74,900 രൂപ
  • 12 GB + 2 TB: 4,49,900 രൂപ

ഐഫോൺ ഡുവോ മറ്റ് രാജ്യങ്ങളിലെ വില

  • യുഎസ്എ: 1.90 ലക്ഷം രൂപ ($1,999)
  • യുഎഇ: 2.20 ലക്ഷം രൂപ(AED 8,499)
  • കാനഡ: 2.03 ലക്ഷം രൂപ(C$2,999)
  • ജപ്പാൻ: 2.19 ലക്ഷം രൂപ (¥364,800)
  • യുകെ: 2.54 ലക്ഷം രൂപ (£1,999)

iPhone Duo Specifications

7.6 ഇഞ്ച് ഇന്നർ ഡിസ്പ്ലേയും 5.4 ഇഞ്ച് കവർ ഡിസ്പ്ലേയുമുള്ള ഫോണാണിത്. ആപ്പിളിന്റെ ഏറ്റവും പുതിയ A20 പ്രോ പ്രോസസറാണ് പെർഫോമൻസിനായി ഉപയോഗിച്ചിരിക്കുന്നത്. പുതിയ iOS 27 ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണിൽ പ്രവർത്തിക്കുന്നു. ഇതിൽ ഫോട്ടോഗ്രാഫിക്കായി 48 മെഗാപിക്സൽ ഡ്യുവൽ ക്യാമറ യൂണിറ്റ് കൊടുത്തിട്ടുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :