റീചാർജ് ലാഭിക്കാം; 77 ദിവസത്തെ Airtel പ്ലാനിന് 489 രൂപ മാത്രം,ഒപ്പം അൺലിമിറ്റഡ് ഓഫറുകളും

റീചാർജ് ലാഭിക്കാം; 77 ദിവസത്തെ Airtel പ്ലാനിന് 489 രൂപ മാത്രം,ഒപ്പം അൺലിമിറ്റഡ് ഓഫറുകളും

മൊബൈൽ റീചാർജ് നിരക്കുകൾ വർധിച്ചുകൊണ്ടിരിക്കുമ്പോൾ കുറഞ്ഞ റീചാർജ് പ്ലാനായിരിക്കും നിങ്ങൾ അന്വേഷിക്കുന്നത്. 77 ദിവസത്തെ ദീർഘകാല വാലിഡിറ്റിയുള്ള Airtel പ്രീ പെയ്ഡ് പ്ലാനാണിത്. കൂടുതൽ ദിവസത്തേക്ക് കോളിംഗ് സൗകര്യവും വാലിഡിറ്റിയും ഈ എയർടെൽ പാക്കേജിൽ നേടാം. രണ്ടരമാസത്തേക്ക് പ്രീ പെയ്ഡ് സേവനങ്ങളെല്ലാം ലഭിക്കുന്ന പ്ലാനിന് 500 രൂപയിലും താഴെയാണ് വില. കൂടുതൽ ദിവസത്തേക്ക് കോളിംഗ് സൗകര്യവും വാലിഡിറ്റിയും നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ മികച്ചതാണ്.

Digit.in Survey
✅ Thank you for completing the survey!

ഒപ്പം അത്യാവശ്യസമയത്തേക്കുള്ള ഡാറ്റയും ഈ ബജറ്റ് പ്ലാനിൽ ലഭ്യമാണ്. സിം ആക്ടീവായി നിലനിർത്താൻ മാസം മാസം 300 രൂപയൊന്നും ചെലവാക്കാതെ പണം ലാഭിക്കാൻ ഇത് അനുയോജ്യമാണ്. എയർടെൽ പ്രീ പെയ്ഡ് പ്ലാനിന്റെ ഓഫറുകൾ വിശദമായി അറിയാം.

Airtel 77 Days plan Details

ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിങ് സേവനം ലഭിക്കും. അതും ലോക്കൽ, എസ്ടിഡി, നാഷണൽ വോയിസ് കോളിങ് സേവനങ്ങൾ എയർടെൽ പാക്കേജിൽ നേടാം. 77 ദിവസത്തെ ദീർഘകാല പാക്കേജിന്റെ വില 489 രൂപയാണ്. പ്ലാനിന്റെ ആനുകൂല്യങ്ങൾ അറിയാം.

Also Read: 20000 രൂപയുടെ വൻ ഡിസ്കൗണ്ടിൽ Samsung S26 Ultra വാങ്ങാം, ആമസോണിൽ സുവർണാവസരം!

എയർടെൽ 489 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ

  • വാലിഡിറ്റി: 77 ദിവസത്തെ ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന പ്രീ പെയ്ഡ് പാക്കേജാണിത്.
  • കോളിങ്: 77 ദിവസത്തേക്കും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനം ലഭ്യമാണ്. പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി (STD), റോമിംഗ് കോളുകൾ സൗജന്യമായി ആസ്വദിക്കാം.
  • ഡാറ്റ: 77 ദിവസത്തേക്ക് ആകെ 6GB അതിവേഗ ഡാറ്റയും എയർടെൽ പാക്കേജിൽ നിന്ന് നേടാം. ഈ 6GB ഡാറ്റയ്ക്ക് ദിവസ പരിധിയില്ലാത്തതിനാൽ തന്നെ, എപ്പോൾ വേണമെങ്കിലും 6ജിബി ആസ്വദിക്കാം. എങ്കിലും ഈ 6ജിബി ഉപയോഗിച്ച് തീർന്നാൽ ഇന്റർനെറ്റ് വേഗത 64Kbps ആയി പരിമിതപ്പെടും.
  • എസ്എംഎസ്: ആകെ 600 സൗജന്യ എസ്എംഎസ് സേവനങ്ങളും 489 രൂപ പ്ലാനിൽ നിന്ന് നേടാം.
  • അധിക ഓഫറുകൾ: 3 മാസത്തെ സൗജന്യ മെമ്പർഷിപ്പ് എയർടെൽ 489 രൂപ പ്ലാനിലുണ്ട്. ഇഷ്ടമുള്ള ഗാനങ്ങൾ കോളർ ട്യൂൺ ആയി സെറ്റ് ചെയ്യാൻ സൗജന്യ ഹലോ ട്യൂൺസ് സേവനവും ലഭ്യമാണ്. എയർടെൽ എക്സ്ട്രീം പ്ലേയാണ് പ്ലാനിലെ മറ്റൊരു ഓഫർ. സോണിലിവ് ഉൾപ്പെടെയുള്ള ഒടിടി ആപ്പുകളിലേക്ക് ആക്സസ് ലഭിക്കാൻ എയർടെൽ എക്സ്ട്രീം പ്ലേ വിനിയോഗിക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile