20000 രൂപയുടെ വൻ ഡിസ്കൗണ്ടിൽ Samsung S26 Ultra വാങ്ങാം, ആമസോണിൽ സുവർണാവസരം!
സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ Samsung S26 Ultra വൻ ഓഫറിൽ വാങ്ങാം. പ്രീമിയം ലുക്കും അത്യാധുനിക ഫീച്ചറുകളുമുള്ള സ്മാർട്ട് ഫോണാണിത്. 200 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും ഏറ്റവും വേഗതയേറിയ പ്രൊസസ്സറും, ദീർഘനേരം നിൽക്കുന്ന ബാറ്ററിയുമുള്ള ഫോണാണിത്. ഏറ്റവും മികച്ച ക്യാമറ ഫോൺ നോക്കുന്നവർക്ക് ഐഫോണിനൊപ്പം പരിഗണിക്കാവുന്ന സ്മാർട്ട് ഫോണാണിത്. മികച്ച സൂമിംഗ് പവറും AI ഫീച്ചറുകളുമാണ് സാംസങ് എസ്26 അൾട്രായുടെ ഹൈലൈറ്റ്.
Surveyഇപ്പോഴിതാ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പിന് ആമസോണിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. 20,000 രൂപയുടെ പ്രത്യേക ഇളവ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ മികച്ച ബാങ്ക് ഇളവും ലാഭകരമായ ഇഎംഐ ഓഫറുകളും സ്മാർട്ട് ഫോണിന് ലഭ്യമാണ്. ആമസോണിലെ ലിമിറ്റഡ് പിരീഡ് ഓഫറിനെ കുറിച്ചും സ്മാർട്ട് ഫോണിന്റെ സവിശേഷതകളും അറിയാം.
Samsung S26 Ultra Price Drop Amazon
12GB റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ഇതിന് ഇന്ത്യയിൽ വില 1,39,999 രൂപയാണ്. 15 ശതമാനം കിഴിവിൽ 1,19,590 രൂപയ്ക്ക് സാംസങ് എസ്26 അൾട്രാ 5ജി വാങ്ങിക്കാം. DBS, കാനറ ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 2,989 രൂപയ്ക്ക് ലഭ്യമാണ്. സാംസങ് എസ്26 അൾട്രാ 5ജി ഇങ്ങനെ കൂടുതൽ വിലക്കുറവിൽ വാങ്ങിക്കാം.
34350 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും സാംസങ് ഗാലക്സി എസ്26 അൾട്രാ 5ജിയ്ക്ക് ലഭ്യമാണ്. 4,204 രൂപയുടെ മികച്ച ഇഎംഐ ഡീലും സ്മാർട്ട് ഫോണിന് അനുവദിച്ചിരിക്കുന്നു.
Also Read: Motorola 5G 45% ഡിസ്‌കൗണ്ടിൽ വാങ്ങാൻ ആമസോണിൽ വൻ ഓഫറിൽ, 6500mAh ബാറ്ററിയും 50MP Dual ക്യാമറയും
ആമസോൺ പേയിലൂടെയാണ് വാങ്ങുന്നതെങ്കിൽ അധിക ക്യാഷ്ബാക്ക് നേടാം. ഇങ്ങനെ 3587 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും സാംസങ് ഗാലക്സി എസ്26 അൾട്രായ്ക്ക് ലഭ്യമാണ്. 3117 രൂപയുടെ മികച്ച നോ കോസ്റ്റ് ഇഎംഐ ഡീലും സാംസങ് ഗാലക്സി ഫോണിന് അനുവദിച്ചിരിക്കുന്നു.
Samsung Galaxy S26 Ultra Specifications
6.9 ഇഞ്ചിന്റെ AMOLED 2X ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി എസ്26 അൾട്രായിലുള്ളത്. ഇതിന് 3120 x 1440 പിക്സൽ റെസല്യൂഷനാണുള്ളത്. സ്മൂത്ത് സ്ക്രോളിങ്ങിനായി 120 ഹെർട്സ് റിഫ്രഷ് റേറ്റും ഇതിനുണ്ട്.
ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് സാംസങ് ഗാലക്സി എസ്26 അൾട്രാ 5ജിയിലുള്ളത്. ക്വാൽകോമിന്റെ കരുത്തുറ്റ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രൊസസറാണ് സാംസങ് സ്മാർട്ട് ഫോണിൽ നൽകിയിരിക്കുന്നത്.
200MP പ്രൈമറി ക്യാമറയും 50MP അൾട്രാ വൈഡ് ക്യാമറയും 50MP ടെലിഫോട്ടോ ക്യാമറയും 10MP ടെലിഫോട്ടോ ക്യാമറയും ഇതിനുണ്ട്. സ്മാർട്ട് ഫോണിന് മുൻവശത്ത് 12 മെഗാപിക്സൽ സെൽഫി സെൻസറും കൊടുത്തിരിക്കുന്നു. 100x ഡിജിറ്റൽ സൂം ഫോണിന്റെ മെയിൻ ക്യാമറ സപ്പോർട്ട് ചെയ്യുന്നു.
ഇതിൽ പവർഫുൾ 5000എംഎഎച്ച് ബാറ്ററിയുണ്ട്. 60 വാട്ട് ചാർജിങ്ങും Super Fast charging 3.0 സപ്പോർട്ടും ഫോണിനുണ്ട്. S-Pen സ്റ്റൈലസ് സപ്പോർട്ടും സാംസങ് ഗാലക്സി എസ്26 അൾട്രായ്ക്ക് ലഭിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
