Airtel 199 Plan
ഇന്നത്തെ കാലത്ത് മൊബൈൽ റീചാർജ്ജ് നിരക്കുകൾ കുതിച്ചുയരുമ്പോഴും കീശ കീറാതെ ഒരു പ്ലാൻ എന്നാണോ അന്വേഷിക്കുന്നത്! കുറഞ്ഞ ചിലവിൽ അൺലിമിറ്റഡ് കോളുകളും ഡാറ്റയും ലഭിക്കുന്ന ഒരു മികച്ച Airtel പ്ലാനുണ്ട്. 200 രൂപയിലും താഴെ വിലയാകുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. വെറും 199 രൂപയ്ക്ക് അൺലിമിറ്റഡ് ആനുകൂല്യങ്ങൾ നൽകുന്ന റീചാർജ് പാക്കേജാണിത്. സാധാരണക്കാരായ ഭാരതി എയർടെൽ വരിക്കാർക്ക് വേണ്ടിയുള്ള പ്ലാനാണിത്. ഈ റീചാർജ് പാക്കേജിന്റെ ആനുകൂല്യങ്ങളും മറ്റ് വിശദാംശങ്ങളും അറിയാം.
Also Read: Motorola Razr Fold: 6000 mAh കരുത്തും, 50MP ട്രിപ്പിൾ ക്യാമറയുമായി ഒരു മടക്ക് ഫോൺ!
വെറും 199 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റി തരുന്ന പാക്കേജാണിത്. കോളിങ്ങ് ആവശ്യങ്ങൾക്കായി റീചാർജ് നോക്കുന്നവർക്ക് പ്ലാൻ ഉചിതമാണ്. ഇത് എയർടെൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്ക് കൂടിയുള്ള റീചാർജ് ഓപ്ഷനാണ്. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മൊബൈൽ ഡാറ്റ വേണ്ടവർക്കും വീട്ടിൽ വൈ- ഫൈ കണക്ഷനുള്ളവർക്കും 199 രൂപ പ്ലാനാണ് ലാഭകരം.
ഇതിൽ ഭാരതി എയർടെൽ എയർടെൽ എക്സ്സ്ട്രീം പ്ലേ സബ്സ്ക്രിപ്ഷൻ തരുന്നു. അഡോബ് എക്സ്പ്രെസ് സബ്‌സ്‌ക്രിപ്‌ഷനും എയർടെലിന്റെ 199 രൂപ പാക്കേജിൽ ലഭ്യമാണ്.
ഇതേ വാലിഡിറ്റിയും എന്നാൽ വാലിഡിറ്റിയിൽ ചെറിയ വ്യത്യാസവുമുള്ള വേറെയും പാക്കേജുകൾ എയർടെലിലുണ്ട്. ഈ ടെലികോം റീചാർജിന് വില 219 രൂപയാണ്. 28 ദിവസത്തേക്ക് സ്വകാര്യ ടെലികോം വരിക്കാർക്ക് 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ് സേവനങ്ങൾ ലഭ്യമാണ്. ദിവസേനയുള്ള ഡാറ്റ ഓഫറുകളില്ലെങ്കിലും വാലിഡിറ്റി മൊത്തത്തിലേക്ക് 3ജിബി ഇന്റർനെറ്റ് സേവനം ലഭ്യമാണ്. ഇതിൽ പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യങ്ങളുമുണ്ട്.
ഇനി നിങ്ങൾക്ക് പ്രതിദിന ഡാറ്റ കൂടി ഉൾപ്പെടുന്ന പ്ലാനാണ് വേണ്ടതെങ്കിൽ എയർടെലിലെ 299 രൂപ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.