4G എത്തുന്നതിന് മുൻപേ ചില മികച്ച BSNL പ്ലാനുകൾ പരിചയപ്പെടാം

4G എത്തുന്നതിന് മുൻപേ ചില മികച്ച BSNL പ്ലാനുകൾ പരിചയപ്പെടാം
HIGHLIGHTS

ബിഎസ്എൻഎൽ ഉടൻ തന്നെ 4G അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്

4Gയുടെ വരവ് പ്ലാനുകളുടെ വില വർധിപ്പിക്കാൻ കാരണമായേക്കും

4G ലോഞ്ചിന് മുന്നോടിയായി BSNLന്റെ ചില പ്ലാനുകൾ ഒന്ന് പരിചയപ്പെടാം

ബിഎസ്എൻഎൽ ഇന്ത്യൻ ഗവൺമെന്റിന്റെ പിന്തുണയോടെ ടെലികോം ഉപഭോക്താക്കൾക്ക് ഉപയോഗപ്രദമാകുമെന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. അത് അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ പഞ്ചാബിലെ രണ്ട് നഗരങ്ങളിൽ 4G അവതരിപ്പിക്കാൻ ബിഎസ്എൻഎൽ ഒരുങ്ങുകയാണ്. അത് കഴിഞ്ഞാൽ വരും ദിവസങ്ങളിൽ ബിഎസ്എൻഎൽ പുതിയ പ്ലാനുകൾ അവതരിപ്പിക്കും അല്ലെങ്കിൽ നിലവിലുള്ളവയുടെ വില വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ 4G ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി BSNLന്റെ ചില മികച്ച പ്ലാനുകൾ ഒന്ന് പരിചയപ്പെടാം.

94 രൂപയുടെ BSNL പ്ലാൻ 

ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളിലൊന്നാണ് 94 രൂപയുടെ പ്ലാൻ . ഇത് 30 ദിവസത്തെ വാലിഡിറ്റിയും 200 മിനിറ്റ് വോയ്‌സ് കോളിംഗും 3GB ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 

18 രൂപയുടെയും, 98 രൂപയുടെയും BSNL പ്ലാനുകൾ 

വോയ്‌സ് കോളിംഗ് ആവശ്യമില്ലെങ്കിൽ, 22 ദിവസത്തെ വാലിഡിറ്റിയും 2GB പ്രതിദിന ഡാറ്റയുമായി വരുന്ന 98 രൂപ പ്ലാനും BSNL അവതരിപ്പിക്കുന്നുണ്ട്.
വോയ്‌സ് വൗച്ചറുകൾ വിഭാഗത്തിൽ നിങ്ങൾക്ക് 18 രൂപയുടെ പ്ലാനും 2 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും കൂടാതെ 1GB പ്രതിദിന ഡാറ്റയുമായി അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ SMS ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല

49 രൂപയുടെ BSNL പ്ലാൻ 

49 രൂപയുടെ പ്ലാൻ 15 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 100 മിനിറ്റ് വോയ്‌സ് കോളിംഗും 15 ദിവസത്തേക്ക് 1GB  ഡാറ്റയും ലഭിക്കും. 

87 രൂപയുടെയും 99 രൂപയുടെയും BSNL പ്ലാനുകൾ 

14, 18 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന 87 രൂപ , 99 രൂപ പ്ലാനുകളും നിങ്ങൾക്ക് പരിശോധിക്കാം . 87 രൂപ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 1GB പ്രതിദിന ഡാറ്റയും + ഹാർഡി മൊബൈൽ ഗെയിമുകളും ലഭിക്കും. 99 രൂപ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കും. എന്നാൽ ഡാറ്റയൊന്നും ഉൾപ്പെടുന്നില്ല.

BSNL ഇന്ത്യയിൽ 4G എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് കുറച്ച് കാലമായി. ഇപ്പോഴിതാ ഒരു ലക്ഷം സൈറ്റുകൾ 4Gയിലേക്ക് മാറ്റാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ബിഎസ്എൻഎൽ 4G (BSNL 4G) സൈറ്റുകൾ സ്ഥാപിക്കാനുള്ള ചുമതലയുള്ള ടിസിഎസിനാണ് ഒരു ലക്ഷം സൈറ്റുകളിൽ ബിഎസ്എൻഎൽ 4G ലഭ്യമാക്കാനുള്ള അനുമതി കേന്ദ്രമന്ത്രിമാരുടെ സമിതി നൽകിയിരിക്കുന്നത്.

ടാറ്റ കൺസൾട്ടൻസി സർവീസസ് നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് ഇന്ത്യയിൽ ഉടനീളം ഒരു ലക്ഷം സൈറ്റുകളിൽ ബിഎസ്എൻഎൽ 4G വിന്യസിക്കാൻ പോകുന്നത്. ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ബിഎസ്എൻഎൽ 4G വിന്യാസിക്കാനുള്ള അനുമതി കേന്ദ്ര മന്ത്രീമാരുടെ സമിതിയാണ് നൽകേണ്ടിയിരുന്നത്. ഇത് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇനി അധികം വൈകാതെ തന്നെ രാജ്യത്തെ എല്ലാ സർക്കിളുകളിലും ബിഎസ്എൻഎൽ 4G എത്തും.
  

Nisana Nazeer
Digit.in
Logo
Digit.in
Logo