ഒരു 8 വയസ്സുകാരന്റെ ബുദ്ധിയല്ല അവന്! India AI ഇംപാക്റ്റ് സമ്മിറ്റിൽ ചരിത്രം കുറിച്ച രൺവീർ സച്ച്ദേവ

ഒരു 8 വയസ്സുകാരന്റെ ബുദ്ധിയല്ല അവന്! India AI ഇംപാക്റ്റ് സമ്മിറ്റിൽ ചരിത്രം കുറിച്ച രൺവീർ സച്ച്ദേവ

ആരാണ് ലോകം ഉറ്റുനോക്കുന്ന രൺവീർ സച്ച്ദേവ (Ranvir Sachdeva)? India AI ഇംപാക്റ്റ് സമ്മിറ്റിൽ പ്രഭാഷണം നടത്തിയ 8 വയസ്സുകാരനാണ് ലോക ശ്രദ്ധ നേടുന്നത്. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആഗോള ടെക് നേതാക്കളോടും നയരൂപീകരണ വിദഗ്ധരോടും സംസാരിച്ച രൺവീർ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ പ്രഭാഷകനെന്ന റെക്കോഡാണ് കുറിച്ചത്. 8 വയസ്സുകാരനായ ഒരു ‘ചൈൽഡ് പ്രോഡിജിയാണിത്. സാങ്കേതിക വിദഗ്ധനും, മുഖ്യപ്രഭാഷകനും മാത്രമല്ല, Are You Born With AI എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്.

Digit.in Survey
✅ Thank you for completing the survey!

പുരാതന ഇന്ത്യൻ തത്ത്വചിന്തകളെ ആധുനിക AI സാങ്കേതികവിദ്യയുമായി എങ്ങനെ ബന്ധിപ്പിക്കാം എന്നതിനെ കുറിച്ചാണ് രൺവീർ സച്ച്ദേവ പ്രഭാഷണം നടത്തിയത്.

തന്റെ അഞ്ചാം വയസ്സിൽ ആപ്പിൾ സിഇഒ ടിം കുക്കിനെ കണ്ട് തന്റെ കോഡിംഗ് വൈദഗ്ദ്ധ്യം പ്രകടിപ്പിച്ച രൺവീറിനെ കുറിച്ച് അറിയാൻ ഇനിയും കുറേയുണ്ട്. എഐ ഇംപാക്റ്റ് സമ്മിറ്റ് 2026 ൽ രൺവീർ നടത്തിയ പ്രഭാഷണത്തെ കുറിച്ചും വിശദമായി അറിയാം.

Ranvir Sachdeva India AI Impact Summit 2026

ഭാരതത്തിന്റെ പുരാതനമായ അറിവുകളും ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് റൺവീർ സംസാരിച്ചത്. ലോകത്തെ ഓരോ രാജ്യങ്ങളും വ്യത്യസ്തമായ രീതികളിലാണ് എഐ വികസിപ്പിക്കുന്നത്. ഇതിൽ തന്നെ ഇന്ത്യയുടെ രീതി ഏറെ വ്യത്യസ്തവും സവിശേഷവുമാണെന്ന് രൺവീർ വിശദമാക്കി. AI സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനുമായി പുതുതായി ആരംഭിച്ച ഒരു ഇന്ത്യൻ AI മോഡലുമായി താൻ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും വെളിപ്പെടുത്തി.

More From Digit: ഒരു ജഗജില്ലി ഓഫർ! ZEISS ക്യാമറയുള്ള Vivo X200 5G-ക്ക് വില കുറഞ്ഞു

ഡൽിഹിയിലെ ഉച്ചകോടിയിൽ രൺവീർ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുമായും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായും സംവദിച്ചു.

രൺവീർ സച്ച്ദേവ, പ്രായം കവിഞ്ഞ റെക്കോഡുകൾ!

ടെക് ഉച്ചകോടികൾക്ക് അപ്പുറത്തേക്ക് രൺവീറിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. 2022 ലെ ഗ്ലോബൽ റീഡിംഗ് ചലഞ്ചിൽ “സൂപ്പർ പ്രസന്റർ” ആയി സ്വർണ്ണ മെഡൽ നേടിയത് ആറാമത്തെ വയസ്സിലാണ്. ഇങ്ങനെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ TEDx സ്പീക്കറായി ചരിത്രം കുറിച്ചു. ചൊവ്വ പര്യവേക്ഷണത്തിനായി ഒരു പ്രോട്ടോടൈപ്പ് റോക്കറ്റ് ആശയം സൃഷ്ടിച്ചതായും പറയുന്നുണ്ട്. ഇത് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി അംഗീകരിച്ചതായാണ് റിപ്പോർട്ട്.

2023 ലെ ആപ്പിൾ സിഇഒയുമായുള്ള കൂടിക്കാഴ്ച മറ്റൊരു നിർണായക നിമിഷമായിരുന്നു.ഒരു അഞ്ച് വയസ്സുകാരൻ കോഡിങ് വൈദഗ്ധ്യം കാണിച്ചത് ടിം കുക്കിനെ അമ്പരപ്പിച്ചു. ശേഷം ടിം കുക്ക് റൺവീറിനെ ആപ്പിളിന്റെ ആഗോള കോൺഫറൻസായ WWDC-യിലേക്ക് ക്ഷണിക്കുകയും ചെയ്തു. മൂന്ന് വയസ്സ് മുതലാണ് രൺവീർ സച്ച്ദേവ കോഡിങ് പഠിച്ചത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile