Lowest Price Deal: 10000 രൂപ കിഴിവിൽ Redmi ഫോൺ ഫ്ലിപ്കാർട്ടിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക്!
Redmi Note 14 Pro Plus ഏറ്റവും കുറഞ്ഞ വിലയിൽ പർച്ചേസ് ചെയ്യാം. ബഡ്ജറ്റ് വിലയിൽ ഒരു പ്രീമിയം ഫോൺ സ്വപ്നം കാണുന്നവർക്ക് ഇത് സുവർണാവസരമാണ്. റെഡ്മി സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവിൽ ലഭ്യമാണ്. ആകർഷമായ ഫ്ലാറ്റ് കിഴിവും, മികച്ച ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാണ്. റെഡ്മി നോട്ട് 14 പ്രോ പ്ലസ് 5ജി 24000 രൂപയ്ക്കും താഴെ വാങ്ങാം. ഇതിന് എക്സ്ചേഞ്ചിലൂടെ 20000 രൂപയ്ക്ക് വാങ്ങിക്കാം. അത്യാധുനിക ക്യാമറയും അതിവേഗ ചാർജിംഗുമുള്ള ഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ അറിയണ്ടേ?
SurveyRedmi Note 14 Pro Plus Amazon Deal
34999 രൂപയാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന്റെ റീട്ടെയിൽ വില. 128ജിബി സ്റ്റോറേജും 8ജിബി റാമും വരുന്ന ഫോണിനാണ് കിഴിവ്. ഫ്ലിപ്കാർട്ടിൽ ഇതിന് 10000 രൂപയോളം ഇളവുണ്ട്. റെഡ്മി നോട്ട് 14 പ്രോ പ്ലസ് ഇങ്ങനെ നിങ്ങൾക്ക് 24855 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ഇത് പരിമിതകാല ഓഫറാണ്.
1243 രൂപയുടെ ബാങ്ക് കിഴിവ് ഫോണിന് ലഭ്യമാണ്. റെഡ്മി നോട്ട് 14 പ്രോ പ്ലസ് ബാങ്ക് ഓഫർ ചേർത്ത് 23000 രൂപയ്ക്ക് വാങ്ങിക്കാം. നിങ്ങൾക്ക് 20150 രൂപയ്ക്ക് സ്മാർട്ട്ഫോൺ എക്സ്ചേഞ്ചിലൂടെയും സ്വന്തമാക്കാം. ഇതിന് ഫ്ലിപ്കാർട്ട് 874 രൂപ മാസം മാസം അടച്ചുകൊണ്ടുള്ള ഇഎംഐ ഡീലും അനുവദിച്ചിരിക്കുന്നു.
Also Read: S26 എത്തും മുമ്പേ Samsung Galaxy S25 വില വെട്ടിക്കുറച്ചു, പുതിയ വിലയും ഓഫറുകളും
റെഡ്മി നോട്ട് 14 പ്രോ പ്ലസ് ഫീച്ചറുകൾ
റെഡ്മി നോട്ട് 14 പ്രോ പ്ലസ് ഒരു മികച്ച മിഡ് റേഞ്ച് ഫോണാണ്. ഇതിന് 120Hz റിഫ്രഷ് റേറ്റും ഏകദേശം 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും വരുന്നു. സ്മാർട്ട്ഫോൺ 6.67 ഇഞ്ച് 1.5K OLED ഡിസ്പ്ലെയിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുണ്ട്.
സ്മാർട്ട് ഫോണിന് മികച്ച പെർഫോമൻസ് കൊടുക്കുന്നത് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്‌സെറ്റാണ്.

ഫോണിനെ പവർഫുള്ളാക്കുന്നതിന് 6,200 mAh ബാറ്ററിയുണ്ട്. ഇത് 90W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഫോൺ വാങ്ങുമ്പോൾ ഒപ്പം ചാർജറും ലഭിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ഈർപ്പവും പൊടിയും വെള്ളവും ഫോൺ പ്രതിരോധിക്കുന്നു. ഇതിനായി ഹാൻഡ്സെറ്റിന് IP66, IP68, IP69 റേറ്റിംഗുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നതാണ് ഫോണിന്റെ ഹൈലൈറ്റ്. ഇതിൽ 50MP മെയിൻ സെൻസറും 50MP ടെലിഫോട്ടോ യൂണിറ്റും ഉൾപ്പെടുന്നു. 20MP ഫ്രണ്ട് ക്യാമറയാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന്റെ പ്രത്യേകത. ഇത് സെൽഫികളും വീഡിയോ കോളുകളും മികവുറ്റതാക്കുന്നു.
റെഡ്മി നോട്ട് 14 പ്രോ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ?
കേരളത്തിലെ കനത്ത മഴയിൽ ഫോൺ നനയുമോ എന്ന പേടി വേണ്ട. നനഞ്ഞാലും ഇത് ചെറുക്കാൻ ഫോണിന് IP68/IP69 റേറ്റിംഗ് ഉണ്ട്. സ്ക്രീൻ നനഞ്ഞാലും കൃത്യമായി പ്രവർത്തിക്കുന്ന Wet Touch Technology ഇതിലുണ്ട്.
Anju M U
Anju M U is a Technology Writer at Digit Malayalam, specializing in deep-dives into mobile technology, consumer gadgets, and the evolving landscape of AI. With a keen eye for tech trends and a focus on user-centric reviews, she decodes complex telecom and OTT updates into actionable insights for the Malayalam tech community. View Full Profile