S26 എത്തും മുമ്പേ Samsung Galaxy S25 വില വെട്ടിക്കുറച്ചു, പുതിയ വിലയും ഓഫറുകളും

S26 എത്തും മുമ്പേ Samsung Galaxy S25 വില വെട്ടിക്കുറച്ചു, പുതിയ വിലയും ഓഫറുകളും

Samsung Galaxy S25 വില അതിഗംഭീരമായി വെട്ടിക്കുറച്ചു. ഗാലക്സി S26 ലോഞ്ചിന് മുന്നേയാണ് ആമസോൺ ഇന്ത്യയിൽ വിലക്കുറവ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 25 ന് സാംസങ് ഗാലക്സി എസ്26 സീരീസ് ലോഞ്ച് ചെയ്യുകയാണ്. ഗാലക്സി എസ്26 സീരീസ് വരും മുമ്പേയുള്ള ക്ലിയറൻസ് സെയിലിന്റെ ഭാഗമായാണ് കിഴിവ്. എസ്25 5ജിയുടെ ഫീച്ചറുകളും ആമസോണിലെ പുതിയ വിലയും വിശദമായി ഇവിടെ നിന്നും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S25 Price Discount

12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. സാംസങ് ഗാലക്സി എസ്25 80000 രൂപയ്ക്കാണ് ലോഞ്ച് വില. ആമസോണിൽ ഹാൻഡ്സെറ്റ് 68,790 രൂപയ്ക്ക് വാങ്ങിക്കാം. ഓഫർ ഇവിടെ അവസാനിക്കുന്നില്ല.

ആക്സിസ്, എസ്ബിഐ കാർഡിലൂടെ 1500 രൂപ ഇളവ് നേടാം. ഇങ്ങനെ 67000 രൂപ റേഞ്ചിൽ നിങ്ങൾക്ക് സാംസങ്ങിന്റെ പ്രീമിയം ഫോൺ വാങ്ങിക്കാം. 35,950 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ആമസോൺ തരുന്നു. 2,418 രൂപയുടെ ഇഎംഐ കിഴിവും സാംസങ് ഗാലക്സി എസ്25 5ജിയ്ക്ക് ലഭ്യമാണ്.

Samsung Galaxy S25 Camera

സാംസങ്ങിന്റെ മുൻനിര ഫോണുകളുടെ സീരിസിൽ വരുന്നതാണ് സാംസങ് ഗാലക്‌സി എസ് 25 5ജി. ഈ സീരീസിൽ മുകളിൽ എസ് 25 അൾട്രയാണ് ഏറ്റവും വലുത്. ഇതിനു കീഴിൽ എസ് 25 ഉം എസ് 25 പ്ലസ് സ്മാർട്ട് ഫോണുകളാണ്. ഗാലക്സി എസ്25 5ജിയിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്.

50MP മെയിൻ വൈഡ്-ആംഗിൾ ക്യാമറ ഇതിലുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഇത് പിന്തുണയ്ക്കുന്നു. ഫോണിലെ അടുത്ത ക്യാമറ f/2.2 അപ്പേർച്ചറുള്ള 12MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസാണ്. ഇതിലെ പോരായ്മ ഓട്ടോ-ഫോക്കസ് (AF) സപ്പോർട്ടില്ലെന്നതാണ്. സ്മാർട്ട്ഫോണിലെ പിൻ ക്യാമറയിൽ 10MP ടെലിഫോട്ടോ ക്യാമറയുണ്ട്. ഇത് 3x സൂം കപ്പാസിറ്റിയുള്ളതാണ്.

Also Read: Bill Gates ഇല്ലാതെ ഡൽഹിയിലെ ആഗോള AI ഉച്ചകോടി; എപ്‌സ്റ്റീൻ വിവാദങ്ങൾക്കിടെ അസാന്നിധ്യം

സാംസങ് ഗാലക്സി എസ്25 5ജിയിൽ 12MP സെൽഫി ക്യാമറയുണ്ട്. ഇത് ഓട്ടോ-ഫോക്കസ്, f/2.2 അപ്പർച്ചർ സപ്പോർട്ടുണ്ട്. ഈ ഫ്രണ്ട് ക്യാമറ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു. റിയർ ക്യാമറകളിലേക്ക് വന്നാൽ 8K വീഡിയോ റെക്കോർഡിങ് പ്രൈമറി ക്യാമറയിലുണ്ട്. ഫോണിലെ മറ്റ് ക്യാമറകൾ 4K വീഡിയോ റെക്കോർഡ് സപ്പോർട്ട് ചെയ്യുന്നു.

സാംസങ് ഗാലക്സി എസ്25 5ജി ഫീച്ചറുകൾ

50MP+ 12MP+ 10MP ക്യാമറ, 12MP സെൽഫി ക്യാമറ
6.2 ഇഞ്ച് ഡൈനാമിക് AMOLED സ്‌ക്രീൻ
2600nits പീക്ക് ബ്രൈറ്റ്നെസ് ലഭിക്കുന്നു. ഇത് 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു
4000mAh ബാറ്ററിയുണ്ട്
ഇത് 25W വയർഡ്, 15W വയർലെസ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ

സാംസങ് ഗാലക്സി S25 5G vs S26 5G

സാംസങ് ഗാലക്സി S25 5ജിസാംസങ് ഗാലക്സി S26 5ജി
6.2-ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേ6.3-ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേ
സ്നാപ്ഡ്രാഗൺ 8 എലൈറ്റ്സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 / എക്സിനോസ് 2600
4,000mAh ബാറ്ററി4,300mAh ബാറ്ററി

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile