SKOAR! College Cup Delhi എഡിഷനിൽ ടീം റെക്റ്റ് ചാമ്പ്യൻ കിരീടെ ചൂടി. ടൈംസ് നെറ്റ്‌വർക്കും ഡിജിറ്റും അവതരിപ്പിച്ച സ്കോർ! കോളേജ് കപ്പ് ഡൽഹി എഡിഷന്റെ ഫിനാലെയുടെ രണ്ടാം ദിനമായിരുന്നു ഇന്ന്. ഇന്ന് വാശിയേറിയ പോരാട്ടമാണ് Valorant ഗ്രാൻഡ് ഫിനാലെയിൽ കാഴ്ചവച്ചത്. ബെന്നറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഗോഡ്സിഫൈയെ പരാജയപ്പെടുത്തി ടീം റെക്റ്റ് ട്രോഫി ഉയർത്തി. കടുത്ത മത്സരപോരാട്ടത്തിനൊടുവിൽ വിജയികൾക്ക് ലഭിച്ചത് 15 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ്. 57 കില്ലിലൂടെ MVP ‘മിസ്റ്റർ സൈക്കോ’ ആയി.
Surveyകടുത്ത സമ്മർദ്ദത്തിലും മികച്ച പോരാട്ടം തന്നെ Team Rektt കാഴ്ചവച്ചു. ഇതോടെ ഡൽഹി എഡിഷനിലെ വലോറന്റ് പോരാട്ടങ്ങൾക്ക് ആവേശകരമായ അന്ത്യമായി.
Team Rektt SKOAR! College Cup Delhi Champion
മത്സരത്തിന് മുൻപ് ഇരു ടീമുകളും തമ്മിൽ നടന്ന ആത്മവിശ്വാസം നിറഞ്ഞ വെല്ലുവിളികൾ തീപാറും കളിയാകുന്നതിനാണ് പോർക്കളം സാക്ഷ്യം വഹിച്ചത്. ഓരോ മാപ്പിലും വിജയം മാറിമറിഞ്ഞത് കാണികളെയും ആവേശത്തിലാക്കി. കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണങ്ങളും അവസാന നിമിഷം വരെയുള്ള ചെറുത്തുനിൽപ്പുകളും ഒരു സിനിമാറ്റിക് ഫീലിങ് ഗെയിമിങ്ങിന് സമ്മാനിച്ചു. ശരിക്കും ഒരു ഫൈനലിന് വേണ്ട എല്ലാ ആവേശവും ഈ മത്സരത്തിൽ നിറഞ്ഞുനിന്നു.
ഫൈനലിലേക്ക് വന്നപ്പോൾ, ഇരു ടീമുകളും വളരെയധികം ആവേശത്തിലായിരുന്നു. ഒപ്പം കാണികളും രണ്ട് ഭാഗമായി പിരിഞ്ഞ് ടീമിന് ആവേശം പകർന്നു. കുറച്ചുപേർ ആതിഥേയരായ ഗോഡ്സിഫൈയെ താങ്ങിയപ്പോൾ, പോരാടാനുള്ള തിമർപ്പോടെ മറ്റൊരു വിഭാഗം ടീം റെക്ടിന് പിന്നിലും അണിനിരന്നു. ഓരോ റൗണ്ട് വിജയവും ബെന്നറ്റ് യൂണിവേഴ്സിറ്റിയിലെ പോർക്കളത്തിൽ ഇടിമുഴക്കമുണ്ടാക്കുന്ന പോലത്രയും പ്രകമ്പനമായിരുന്നു. ടൂർണമെന്റിന്റെ അവസാനം റെക്ട് ട്രോഫി ഉയർത്തിയപ്പോൾ, ആർപ്പുവിളികളും ആഘോഷവുമായി ആരാധകരും അരീനയ്ക്കുള്ളിൽ പങ്കുചേർന്നു.
ഫൈനലിൽ മാത്രമല്ല, ടൂർണമെന്റിന്റെ തുടക്കത്തിലും ടീം റെക്റ്റ് തകർപ്പൻ പോരാട്ടങ്ങളും വിജയവുമാണ് കാഴ്ചവച്ചത്. ബെസ്റ്റ് ഓഫ് 5 സീരീസിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് അവർ ഫിനാലെയിലേക്ക് ചുവടുവച്ചത്.
ആദ്യ മത്സരത്തിലെ വിജയം നൽകിയ ആവേശവുമായി രണ്ടാം മത്സരത്തിനിറങ്ങിയ ടീം റെക്റ്റ് (Rektt) തുടക്കം മുതൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കത്തിൽ തന്നെ വലിയൊരു ലീഡ് നേടിയ റെക്റ്റിന് മുന്നിൽ ഗോഡ്സിഫൈ ചെറുതായി പതറിയിരുന്നു. ഗോഡ്സിഫൈയുടെ തിരിച്ചുവരവിനായുള്ള പരിശ്രമത്തെ, മുച്ചൂടും തകർത്താണ് റെക്റ്റ് കളിച്ചുകയറിയത്. അങ്ങനെ 13-4 എന്ന മികച്ച സ്കോറിന് രണ്ടാം മത്സരവും റെക്റ്റ് സ്വന്തമാക്കി.
2-0 എന്ന നിലയിൽ റെക്റ്റ് മുന്നിലായതിനാൽ, കിരീടത്തിലേക്കുള്ള അവരുടെ യാത്രയ്ക്ക് ഒരു മത്സരത്തിൽ കൂടി വിജയിച്ചാൽ മതിയായിരുന്നു. വാശിയേറിയതും, ഉദ്ദ്വേഗജനകവുമായിരുന്നു മൂന്നാം മത്സരം. ഇരുടീമുകളും 4-4 എന്ന സ്കോറിൽ മത്സരത്തിന്റെ ആദ്യഘട്ടത്തിൽ നിലയുറച്ചു. വാലറന്റ് പുരോഗമിക്കവേ, തന്ത്രപരമായ നീക്കങ്ങളിലൂടെ ടീം റെക്റ്റ് മുന്നിലെത്തുകയും, ഗോഡ്സിഫൈയെ തകർത്ത് ചാമ്പ്യന്മാരാകുകയും ചെയ്തു.
ബിജിഎംഐയും വലോറന്റും ആവേശമാക്കി സ്‌കോർ ടൂർണമെന്റ് സമാപനം
രണ്ട് ദിവസം നീണ്ട സ്‌കോർ കോളേജ് കപ്പ് ഡൽഹി എഡിഷന് അങ്ങനെ തിരശ്ശീല വീണു. ഒന്നാം ദിവസം, 16 BGMI ടീമുകൾ മാറ്റുരച്ച LAN പോരാട്ടമായിരുന്നു സംഘടിപ്പിച്ചത്. ഇതിൽ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ടീം W2R ചാമ്പ്യൻഷിപ്പ് നേടി. രണ്ടാം ദിവസത്തിൽ വാലറന്റിൽ രണ്ട് ഫൈനൽ ടീമുകൾ പോരാടിയപ്പോൾ ടീം റെക്റ്റ് കിരീടം സ്വന്തമാക്കിയിരിക്കുന്നു.
Also Read: SKOAR! കോളേജ് കപ്പ് ഡൽഹി എഡിഷൻ: വലോറന്റ് ചാമ്പ്യന്മാരെ ഇന്നറിയാം, എന്തൊക്കെ പ്രതീക്ഷിക്കാം
30 ലക്ഷം രൂപയുടെ വൻ സമ്മാനത്തുകയാണ് ടൂർണമെന്റിലെ വിജയികൾക്ക് ലഭിക്കുന്നത്. കോളേജ് തലത്തിലുള്ള ഇ-സ്‌പോർട്‌സ് (Esports) എത്രത്തോളം ഗൗരവകരവും വ്യവസ്ഥാപിതവുമാണെന്ന് ഈ ആവേശപ്പോരാട്ടങ്ങൾ തെളിയിക്കുന്നു. പ്രൊഫഷണൽ സ്റ്റേജ് സെറ്റപ്പും, ലൈവ് കമന്ററിയും, ആവേശഭരിതകരായ കാണികളുമായി ഒരു പ്രൊഫഷണൽ ഗെയിമിങ് ടൂർണമെന്റ്, അതായിരുന്നു സ്കോർ സാഫല്യമാക്കിയത്.
സ്‌കോർ കോളേജ് കപ്പ് എന്നത് വെറുമൊരു കാമ്പസ് മത്സരം മാത്രമല്ല. ഇന്ത്യയിലെ ഇ-സ്‌പോർട്‌സ് രംഗത്തെ അടുത്ത തലമുറ പ്രതിഭകളെ വാർത്തെടുക്കുന്ന വലിയൊരു വേദിയാണെന്നതും ടൂർണമെന്റ് ഉറപ്പിക്കുന്നു.
Anju M U
Anju M U is a Technology Writer at Digit Malayalam, specializing in deep-dives into mobile technology, consumer gadgets, and the evolving landscape of AI. With a keen eye for tech trends and a focus on user-centric reviews, she decodes complex telecom and OTT updates into actionable insights for the Malayalam tech community. View Full Profile