599 രൂപയുടെ പ്ലാൻ എയർടെലിന്റെ ചെറിയ ഫാമിലി പ്ലാനാണ്
ഒരു പ്രൈമറി കണക്ഷനൊപ്പം മറ്റൊരാളെ കൂടി ഇതിലേക്ക് ആഡ് ചെയ്യാം
അൺലിമിറ്റഡ് കോളിങ്ങും അതിവേഗ ഇന്റർനെറ്റും Airtel വരിക്കാർക്ക് ലഭിക്കും
Bharti Airtel ആകർഷകമായ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. അൺലിമിറ്റഡ് കോളിങ്ങും അതിവേഗ ഇന്റർനെറ്റും എയർടെൽ വരിക്കാർക്ക് ഉറപ്പിക്കാം. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനി കൂടിയാണ് എയർടെൽ. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളിൽ ജിയോയ്ക്കൊപ്പം നിൽക്കുന്ന കമ്പനിയാണിത്.
Surveyഎയർടെലിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനുകളെ ആകർഷകമാക്കുന്നത് അതിലെ ആനുകൂല്യങ്ങളാണ്. ഒന്നിലധികം കണക്ഷനുകൾക്ക് റീചാർജ് അനുവദിക്കുന്നവയാണ് മിക്ക പോസ്റ്റ്-പെയ്ഡ് പ്ലാനുകളും. ഇവയിൽ നിന്ന് നിങ്ങൾക്ക് OTT സബ്സ്ക്രിപ്ഷനും ഫ്രീയായി ആക്സസ് ചെയ്യാം.

Bharti Airtel പോസ്റ്റ്-പെയ്ഡ് പ്ലാൻ
599 രൂപയുടെ പ്ലാൻ എയർടെലിന്റെ ചെറിയ ഫാമിലി പ്ലാനാണ്. ഒരു പ്രൈമറി കണക്ഷനൊപ്പം മറ്റൊരാളെ കൂടി ഇതിലേക്ക് ആഡ് ചെയ്യാം. ദമ്പതികൾക്കും ഫ്രെണ്ട്സിനും പ്രയോജനപ്പെടുത്താവുന്ന ബജറ്റ്-ഫ്രെണ്ട്ലി പ്ലാനാണിത്.
Airtel 599 രൂപ പ്ലാൻ
599 രൂപ പ്ലാനിൽ 2 പേർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഇത് ജിഎസ്ടി ഉൾപ്പെടുത്താത്ത വിലയാണ്. 18 ശതമാനം ജിഎസ്ടി കൂടി ചേർക്കുമ്പോൾ മാസം 706.82 രൂപയാണ് ചെലവാകുക. എന്നാൽ സെക്കൻഡറി കണക്ഷന് 300 രൂപ ആദ്യം അടയ്ക്കേണ്ടി വരും.
എയർടെലിന്റെ ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ലഭിക്കുന്നു. ഇത് ബിൽ സർക്കിളിലുള്ള കാലാവധിയിലെ പ്രതിദിന ക്വാട്ടയാണ്. പ്രൈമറി സിം ഉടമയ്ക്ക് 75GB ഡാറ്റയും ഇതിൽ നിന്ന് ലഭിക്കുന്നതാണ്. ഇതിന് പുറമെ റീചാർജിൽ ആഡ്-ഓൺ കണക്ഷനായി 30GB ഡാറ്റയും ലഭിക്കുന്നു. ഈ പ്ലാനിന്റെ ബില്ലിങ് സൈക്കിൾ 30 ദിവസമാണെന്നതും ശ്രദ്ധിക്കുക.
ആമസോണും ഹോട്ട്സ്റ്റാറും Free
ഈ ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെ ആകർഷകമായ ഒടിടി ആനുകൂല്യങ്ങളുമുണ്ട്. ഈ എയർടെൽ പ്ലാനിലൂടെ ആമസോൺ പ്രൈം വീഡിയോ സൌജന്യമായി നേടാം. 6 മാസത്തേക്കാണ് പ്രൈം വീഡിയോയുടെ സൌജന്യ ആക്സസ് ലഭിക്കുന്നത്.
READ MORE: Latest OTT release: മൂന്ന് OTT പ്ലാറ്റ്ഫോമുകളിലൂടെ Jai Ganesh Streaming തുടങ്ങി
ഡിസ്നി + ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ലഭിക്കും. അതും ഇതിന് പ്രത്യേക പണമൊന്നും ചെലവാക്കേണ്ടതില്ല. എയർടെൽ എക്‌സ്ട്രീം പ്ലേ സബ്സ്ക്രിപ്ഷനും 1 വർഷത്തേക്ക് സൌജന്യമാണ്.
ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ കിട്ടുന്ന മറ്റൊരു ബജറ്റ് പോസ്റ്റ് പെയ്ഡ് പ്ലാനുണ്ട്. 499 രൂപയാണ് ഈ എയർടെൽ പോസ്റ്റ് പെയ്ഡ് പ്ലാനിന്റെ വില. ഇതിലും അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസ്സും ദിവസേനയുണ്ട്. 75ജിബിയാണ് ഈ എയർടെൽ പ്ലാനിലെ ഡാറ്റ പാക്കേജ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile