പഴയ ജിയോ ഫോണിൽ വാട്ട്സ് ആപ്പ് എത്തി

പഴയ ജിയോ ഫോണിൽ വാട്ട്സ് ആപ്പ് എത്തി
HIGHLIGHTS

രണ്ടു ഫോണുകളിലും ഇനി മുതൽ ലഭിക്കുന്നു

 

ജിയോ ഫോൺ 2 എന്ന ഫീച്ചർ ഫോണുകളിൽ വാട്ട്സ് ആപ്പ്പോലെയുള്ള ആപ്ലികേഷനുകൾ ലഭിക്കുന്നുണ്ട് .എന്നാൽ ജിയോ ഫോൺ ആദ്യം പുറത്തിറക്കിയ ഫീച്ചർ ഫോണിൽ ഈ സേവനങ്ങൾ ലഭിക്കുന്നില്ലായിരുന്നു .ഇനി മുതൽ രണ്ടു ഫീച്ചർ ഫോണുകളിലും ഈ സേവനങ്ങൾ ലഭിക്കും .ഇത് ലഭിക്കുന്നത് വാട്ട്സ് ആപ്പ് KaiOS പതിപ്പിലാണ് .ജിയോയുടെ ഫോൺ ആപ്പ് സ്റ്റോറിൽ നിന്നും ഇത് ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

ജിയോ ഫോൺ 2 

2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ  QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ഇതിൽ ഫേസ് ബുക്ക് ഉൾപ്പെടെ എല്ലാം തന്നെ സപ്പോർട്ട് ആകുന്നു എന്നൊരു സവിശേഷതകൂടിയുണ്ട് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ പ്രീ ഓർഡർ നടത്തുവാൻ സാധിക്കുന്നു .

512MB  റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo