ജിയോയുടെ ഫൈബർ കേരളത്തിലെ ഈ 5 സ്ഥലങ്ങളിൽ ലഭ്യമാകുന്നു

ജിയോയുടെ ഫൈബർ കേരളത്തിലെ ഈ 5 സ്ഥലങ്ങളിൽ ലഭ്യമാകുന്നു

ജിയോയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ജിയോ ഫൈബർ സർവീസുകൾ ഇന്ത്യൻ മുഴുവനും എത്തുന്നു .ജിയോയുടെ വാർഷിക സമ്മേളനത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ ഇപ്പോൾ നടത്തിയിരിക്കുന്നത് .ജിയോയുടെ ഈ പുതിയ ഫൈബർ സർവീസുകൾക്കായി ഇതുവരെ 1.5 കോടി രെജിസ്ട്രേഷനുകളാണ് ലഭിച്ചിരിക്കുന്നത് .ജിയോയുടെ പുതിയ സർവീസുകൾ ആദ്യം ലഭിക്കുന്ന കേരളത്തിലെ അഞ്ചു പ്രധാന സ്ഥലങ്ങളിൽ മാത്രമാണ് .

കേരളത്തിൽ തിരുവനന്തപുരം ,കോഴിക്കോട് ,കണ്ണൂർ ,തൃശൂർ എന്നി സ്ഥലങ്ങളിൽ ഇത് സെപ്റ്റംബർ 5 മുതൽ ലഭിക്കുന്നതാണ് .കൂടാതെ ഇന്ത്യയിലെ 1600 പട്ടണങ്ങളിലും ഈ ജിയോ സർവീസുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .

കൂടാതെ ജിയോയുടെ ഒരു വർഷത്തെ ഫൈബർ കണക്ഷനുകൾ എടുക്കുന്ന ഉപഭോതാക്കൾക്ക് ജിയോയുടെ  HD ടെലിവിഷനോ കൂടാതെ പിസി കമ്പ്യൂട്ടറുകളോ സൗജന്യമായി നൽകുന്നു .വരുന്ന കാലങ്ങളിൽ ജിയോ ഫൈബർ കണക്ഷനുകൾ ഉള്ളവർക്ക് റിലീസ് സിനിമകൾ വീട്ടിൽ തന്നെ ഇരുന്നു കാണുവാനുള്ള സൗകര്യം ലഭിക്കുന്നു .സെപ്റ്റംബർ 5 മുതൽ ജിയോയുടെ ഫൈബർ സർവീസുകൾ ആരംഭിക്കുന്നു .

എന്നാൽ ഇപ്പോൾ ജിയോയുടെ ഈ ഫൈബർ സർവീസുകൾ ഇന്ത്യയിൽ തന്നെ ഏകദേശം 50 ലക്ഷത്തിനടുത് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .ഈ ഫൈബർ സർവീസുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ സ്പീഡ് തന്നെയാണ് .സെക്കറ്റുകളിൽ 1 ജിബി ഡാറ്റ സ്പീഡ് വരെയാണ് ജിയോയുടെ പുതിയ ഫൈബർ സർവീസുകൾ നൽകുന്നത് .അൾട്രാ HD സേവനങ്ങൾ അടക്കം ജിയോയുടെ പുതിയ ഫൈബർ സർവീസുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

അതുപോലെ തന്നെ ജിയോയുടെ ഈ ഫൈബർ സർവീസുകൾ വഴി ഉപഭോതാക്കൾക്ക് ടെലിവിഷൻ കാഴ്ചകളും ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .DTH സേവനങ്ങളെക്കാൾ മികച്ച രീതിയിലുള്ള ഒരു ദൃശ്യാനുഭവം ജിയോയുടെ ഈ പുതിയ സർവീസുകൾക്ക് കാഴ്ചവെക്കുവാൻ സാധിക്കും എന്നാണ് മുകേഷ് അംബാനി അഭിപ്രായപ്പെടുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo