ഹുവാവെയുടെ ആദ്യത്തെ 5G സ്മാർട്ട് ഫോൺ അടുത്ത വർഷം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Apr 2018
HIGHLIGHTS
  • പുതിയ തരംഗം സൃഷ്ടിക്കാൻ ഹുവാവെയും കൂടെ ജിയോയും ,എയർട്ടലും

ഹുവാവെയുടെ ആദ്യത്തെ 5G സ്മാർട്ട് ഫോൺ അടുത്ത വർഷം
ഹുവാവെയുടെ ആദ്യത്തെ 5G സ്മാർട്ട് ഫോൺ അടുത്ത വർഷം


4ജി ടെക്നോളോജികൾക്ക് വിടപറയുവാൻ സമയമായി .ഇപ്പോൾ ഇതാ പുതിയ 5ജി ടെക്നോളജി സ്മാർട്ട് ഫോണുകളുമായി ചൈനീസ് നിർമിത കമ്പനിയായ ഹുവാവെ അടുത്ത വർഷം എത്തുന്നു എന്ന് റിപ്പോർട്ടുകൾ .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന 5ജി സ്മാർട്ട് ഫോണുകളുമായിട്ടാണ് ഹുവാവെ അടുത്ത വർഷം എത്തുന്നത് .

 

എന്നാൽ ഈ വർഷവും ഹുവാവെയുടെ മോഡലുകൾ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു എന്ന് പറയാം .ഈ വർഷം ഹുവാവെ 3 ഡ്യൂവൽ പിൻ ക്യാമറയിലുള്ള സ്മാർട്ട് ഫോണുകളുമായിട്ട് ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ട് .അതിനു തൊട്ടു പിന്നാലെയാണ് 5ജി തരംഗം സൃഷ്ട്ടിക്കാൻ പുതിയ മോഡലുകൾ അടുത്ത വർഷം എത്തിക്കുന്നത് .


എയർടെൽ എത്തുന്നു ഹുവാവെ മോഡലുകൾക്ക് ഒപ്പം 

ഈ വർഷം നമ്മൾ കാത്തിരിക്കുന്ന കാര്യങ്ങളിൽ എടുത്തുപറയേണ്ടത് 5ജി നെറ്റ്വർക്ക്  തന്നെയാണ് .4ജി മതിവരുവോളം ഉപയോഗിച്ചുകഴിഞ്ഞു .ഇനി 5ജി യിൽ ഒരുകൈനോക്കേണ്ടേ ?എയർടെൽ അവരുടെ പുതിയ 5ജി ടെക്നോളജിയുടെ ട്രയൽ ഗുഡാസിറ്റിയിൽ നടത്തുകയുണ്ടായി .പുതിയ സാങ്കേതിക ടെക്നോളജിയുടെ  (IODT) സഹയാത്തോടെയാണ്  ഇത് സാധ്യമാകുന്നത് .

4ജി ഉപയോഗിച്ച് മടുത്തവർക്കായി ഇതാ പുതിയ 5ജി ടെക്നോളോജിയുമായി എയർടെൽ എത്തുന്നു .ചൈനീസ്  നിർമ്മിതമായ ഹുവാവെയുടെ മോഡലുകൾക്ക് ഒപ്പം ചേർന്നാണ് എയർടെൽ പുതിയ 5ജി ടെക്നോളജി പുറത്തിറക്കുന്നത് .ഇന്ത്യയിൽ ആണ് ആദ്യമായി 5ജി പരീക്ഷണം നടത്തുന്നത് എന്നാണ് സൂചനകൾ .

2019-2020  ൽ ഈ പുതിയ സാങ്കേതിക ടെക്നോളജി പുറത്തിറക്കാനാണ് ഒരുങ്ങുന്നത് .ഇപ്പോൾ ടെലികോം മേഖലയിൽ ഒരു കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത് .നിലവിൽ 4ജിയിൽ മികച്ച സ്പീഡ് കാഴ്ചവെക്കുന്നത് ജിയോയാണ് .എന്നാൽ ഈ വർഷം തന്നെ ഇതിന്റെ പരീക്ഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

നിലവിൽ ലഭിക്കുന്ന  4ജി നെറ്റ്വർക്കിനെക്കാളും 100 മടങ്ങു സ്പീഡിൽ ആണ് എയർടെലിന്റെ 5ജി പ്രവർത്തിക്കുക എന്ന് എയർടെലിന്റെ ഡയറക്ടർ അബേ അറിയിച്ചു .

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status