ആധാർ കാർഡ് ഉപയോഗിക്കുന്നവർ ഇത് ശ്രദ്ധിക്കുക

ആധാർ കാർഡ് ഉപയോഗിക്കുന്നവർ ഇത് ശ്രദ്ധിക്കുക
HIGHLIGHTS

എങ്കിൽ അതിന്നായി ഇവിടെ കുറച്ചു വഴികൾ

ഇന്ന് ഇന്ത്യയിൽ ഒരാൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു കാര്യം ആധാർ കാർഡ് തന്നെയാണ് .എന്നാൽ ആധാർ കാർഡുകൾ നമ്മൾ എടുക്കുമ്പോൾ പലതരത്തിലുള്ള തെറ്റുകളും പറ്റാറുണ്ട് .ആധാറിലെ പേരുകൾ ,ഫോൺ നമ്പറുകൾ ,ജനന തീയതികൾ നമ്മളുടെ വിലാസം എന്നിങ്ങനെ .എന്നാൽ നമ്മൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ അഡ്രസ് ,ഫോൺ നമ്പറുകളിൽ ഒക്കെ പിന്നീട് മാറ്റങ്ങൾ വരാറുണ്ട് .

അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രേശ്നമാണ് ഫോൺ നമ്പറുകൾ .ആധാർ കാർഡുകളിൽ ഫോൺ നമ്പർ നിങ്ങൾക്ക് തെറ്റായ ആണ് നൽകിയത് എങ്കിൽ / നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നില്ല ഒരുപാടു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും .

ഉദാഹരണത്തിന് നിങ്ങൾ PF ഓൺലൈൻ വഴി പിൻ വലിക്കുകയാണെങ്കിൽ OTP പോകുന്നത് നിങ്ങൾ ആധാർ രജിസ്റ്റർ ചെയ്ത നമ്പറുകളിൽ ആയിരിക്കും .എന്നാൽ നിങ്ങൾക്ക് നമ്പറുകൾ ഓൺലൈൻ വഴി മാറ്റുവാനും സാധിക്കുകയില്ല .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം . 

1.നിങ്ങളുടെ അടുത്തുള്ള ആധാർ സെന്റർ സന്ദർശിക്കുക 

2.ആധാർ അപ്‌ഡേറ്റ് ഫോറം ഫിൽ ചെയ്തുകൊടുക്കുക 

3.ആ ഫോറത്തിൽ നിങ്ങൾക്ക് അപ്പ്ഡേറ്റ് ചെയ്യേണ്ട ഫോൺ നമ്പർ എഴുതുക 

4.എന്നാൽ പഴയ ഫോൺ നമ്പർ എഴുതേണ്ട ആവിശ്യമില്ല 

5.ഒരു പ്രൂഫും സബ്മിറ്റ് ചെയ്യേണ്ട ആവിശ്യമില്ല 

6.അതിനു ശേഷം എക്സിക്യൂട്ടീവ് തന്നെ നിങ്ങളുടെ റിക്വസ്റ്റ് രജിസ്റ്റർ ചെയ്യുന്നതാണ് 

7.നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത സ്ലിപ് നൽകുന്നതാണ് 

8.ഈ സർവീസുകൾക്ക് നിങ്ങൾ 25 രൂപ മാത്രമാണ് നൽകേണ്ടത് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo