കൊറോണ !! സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക

കൊറോണ !! സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക
HIGHLIGHTS

എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കേരളത്തിന്റെ ഹെൽത്ത് ഫേസ്ബുക്ക് പേജുമായി ബന്ധപ്പെടാവുന്നതാണ് ,ലിങ്ക് : https://www.facebook.com/keralahealthservices/

ചൈനയിൽ നിന്നും ഇപ്പോൾ കൊറോണ വയറസ് ഇന്ത്യയിലും എത്തിയിരിക്കുകയാണ് .ലോകമെമ്പാടും ഇപ്പോൾ കൊറോണ പിടിയിൽ ആയിരിക്കുകയാണ് .നമ്മുടെ സ്വന്തം കേരളത്തിലും കൊറോണ പിടിമുറുക്കിക്കഴിഞ്ഞു .എന്നാൽ നമ്മൾ ഒരുതരത്തിലും പേടിക്കേണ്ട ആവിശ്യം ഇല്ല എന്ന് തന്നെയാണ് ആരോഗ്യ മന്ത്രാലയം പറയുന്നത് .എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയായിലും മറ്റു ഒരുപാടു ഫേക്ക് മെസ്സേജുകളും മറ്റു വരുന്നുണ്ട് .ഇത്തരത്തിൽ നിങ്ങൾ സ്മാർട്ട് ഫോൺ ,ഓൺലൈൻ ,സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവർ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുക .

ആദ്യം സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ ഐസോപ്രോയിൽ ആൽക്കഹോൾ ഉപയോഗിച്ച് മൈക്രോ ഫൈബർ ക്ളോത് ഉപയോഗച് ക്ലീൻ ചെയ്യേണ്ടതാണ് .

1.കൊറോണ വയറസിനെ പ്രതിരോധിക്കുവാൻ പ്രേതെകതരം മാസ്കുകൾ ഓൺലൈൻ വഴി വാങ്ങിക്കാം എന്ന തരത്തിലുള്ള Ads ശ്രദ്ധയിൽ പെടുകയാണെങ്കിൽ അതിനെ നിങ്ങൾ ഒഴിവാക്കേണ്ടതാണ് .

2.ഒരു തരത്തിലും ഓൺലൈൻ വഴി കൊറോണ വയറസിനെ പ്രതിരോധിക്കുവാൻ മരുന്നുകൾ ഓൺലൈൻ വഴി വാങ്ങിക്കരുത് 

3.പല വെബ് സൈറ്റുകളിലും കോറോണയെക്കുറിച്ചു പല തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത് .അതിൽ പല തരത്തിലുള്ള ഫേക്ക് വാർത്തകളും ചിലപ്പോൾ ഉണ്ടാകുവാൻ ഇടയുണ്ട് .അത് ശ്രദ്ധിക്കുക .

4.കൊറോണയെ പ്രതിരോധിക്കുവാൻ പുതിയ കിറ്റുകളും ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട് .എന്നാൽ ഒരു തരത്തിലുള്ള കിറ്റുകളും ഒഫീഷ്യൽ ആയി ഇതുവരെ പുറത്തിറക്കിയിട്ടില്ല .

5.ടിക്ക് ടോക്ക് ,വാട്ട്സ് ആപ്പുകളിൽ വരുന്ന ഫോർവേഡ് മെസേജുകൾ തീർത്തും ഒഴിവാക്കേണ്ടതാണ് 

6.ഓൺലൈൻ സൈറ്റുകളിൽ നിന്നോ കൂടാതെ യൂട്യൂബ് എന്നി പ്ലാറ്റുഫോമുകളിൽ നിന്നോ ഒരു തരത്തിലുള്ള സജക്ഷനുകളും നിങ്ങൾ എടുക്കുവാൻ പാടുള്ളതല്ല .എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഡോക്ടറിന്റെ സഹായം തന്നെ തേടുക .

7.നിങ്ങൾക്ക് ഏതെങ്കിലും സിംറ്റംസ്‌ വരുകയാണെങ്കിൽ നിങ്ങളുടെ ഡോക്റ്റർ ഓൺലൈൻ അല്ല .ഓൺലൈൻ വഴി അത് സ്ഥിതികരിക്കുവാൻ ശ്രമിക്കരുത് .

8.ഓൺലൈൻ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വരുന്ന വാർത്തകൾ സ്ഥിതികരിച്ചതിനു ശേഷം മാത്രമേ മറ്റുള്ളവരിൽ എത്തിക്കവും .

9.കോറോണയെക്കുറിച്ചു നിങ്ങൾക്ക് ഏതെങ്കിലും unknown മെയിൽ ലഭിക്കുകയാണെങ്കിൽ അതിനെ ഒഴിവാക്കി വിടുക .ഒരുപാടു സൈബർ ക്രൈമുകൾ നടക്കുവാൻ സാധ്യതയുണ്ട് .

10.എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കേരളത്തിന്റെ ഹെൽത്ത് ഫേസ്ബുക്ക് പേജുമായി ബന്ധപ്പെടാവുന്നതാണ് ,ലിങ്ക് : https://www.facebook.com/keralahealthservices/  

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo