കോവാക്സിൻ അപ്പ്ഡേറ്റ് ;കൊറോണയ്ക്കെതിരെയുള്ള മരുന്ന് മനുഷ്യരിൽ പരീക്ഷിക്കുവാനൊരുങ്ങി ഇന്ത്യ

കോവാക്സിൻ  അപ്പ്ഡേറ്റ് ;കൊറോണയ്ക്കെതിരെയുള്ള മരുന്ന് മനുഷ്യരിൽ പരീക്ഷിക്കുവാനൊരുങ്ങി ഇന്ത്യ
HIGHLIGHTS

ഒന്നാമതായി ഇതാ നമ്മുടെ ഇന്ത്യ ;കോവാക്സിൻ ഉടൻ എത്തിക്കുമെന്ന് റിപ്പോർട്ട്

ഇതിന്നായി AIIMS ൽ 1800 സന്നദ്ധപ്രവർത്തകരെ നിയോഗിച്ചു കഴിഞ്ഞിരിക്കുന്നു

കൊറോണയ്ക്ക് എതിരെയുള്ള COVAXIN ആണ് ഇപ്പോൾ ഇന്ത്യയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് .ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ ആണ് ഇപ്പോൾ കൊറോണയ്ക്ക് എതിരെയുള്ള COVAXIN വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനുഷ്യന്റെ ശരീരത്തിൽ ഇത് ട്രയൽ നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് .ഇതിന്നായി AIIMS ൽ 1800 സന്നദ്ധപ്രവർത്തകരെ നിയോഗിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ .

തീർച്ചയായും ഇത് ഇന്ത്യയെ സംബന്ധിച്ചെടത്തോളോം ഒരു വലിയ നേട്ടവും സന്തോഷകരമായ വർത്തയുകൂടിയാണ് .ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒഫീഷ്യൽ ആയി ഓഗസ്റ്റ് 15നു പുറത്തിറക്കുമെന്നാണ് സൂചനകൾ .എന്നാൽ ഇത്തരത്തിൽ ഓഗസ്റ്റ് മാസത്തിൽ തന്നെ COVAXIN പുറത്തിറക്കുകയാണെങ്കിൽ അത് ഇന്ത്യയ്ക്ക് ലോക രാജ്യങ്ങൾക്ക് മുന്നിൽ തലയുയർത്തുന്ന ഒന്നായിരിക്കും.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കലിന്റെ കീഴിൽ എൻ ഐ വി  കൂടാതെ ബീബിഐഎൽ എന്ന കമ്പനിയും സംയുക്തമായി ചേർന്നാണ് കോവാക്സിൻ വികസിപ്പിച്ചെടുക്കുന്നത് .നശിപ്പിച്ച കോവിഡ് 19 വയറസ്സുകളുടെ ഭാഗങ്ങളിൽ നിന്നുമാണ് ഇത് വികസിപ്പിച്ചെടുന്നത് .ശരീത്തിന്റെ രോഗപ്രതിരോധ ശക്തി ഇതിൽ നിന്നും ലഭിക്കും .ഉടൻ തന്നെ നമുക്ക് നമ്മുടെഇന്ത്യയിൽ വികസിപ്പിച്ച വാക്സിൻ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo