5G ഇന്ത്യയിൽ ആദ്യമായി എത്തിക്കാനായി നമ്മുടെ സ്വന്തം BSNL ?

മുഖേനെ Team Digit | പ്രസിദ്ധീകരിച്ചു 13 Aug 2018
HIGHLIGHTS
  • ഇന്ത്യയിൽ ആദ്യത്തെ 5G; നമ്മുടെ സ്വന്തം BSNL ൽ നിന്നും

5G ഇന്ത്യയിൽ ആദ്യമായി എത്തിക്കാനായി നമ്മുടെ സ്വന്തം  BSNL ?
5G ഇന്ത്യയിൽ ആദ്യമായി എത്തിക്കാനായി നമ്മുടെ സ്വന്തം BSNL ?

BSNL വരിക്കാർ ഏറെ നേരിടുന്ന പ്രേശ്നങ്ങളിൽ ഒന്നാണ് അതിന്റെ ഇന്റർനെറ്റ് സ്പീഡ് .ഇപ്പോൾ വളരെ ലാഭകരമായ ഓഫറുകൾ BSNL ൽ നിന്നും എത്തുന്നുണ്ട് എങ്കിൽകൂടിയും ഒരുപാടു പരാതികളാണ് BSNL ന്റെ ഇന്റർനെറ്റ് സർവീസുകളെക്കുറിച്ചു എത്തുന്നത് .എന്നാൽ ഇപ്പോൾ BSNL വരിക്കാർക്ക് ഒരു സന്തോഷവാർത്തയായിട്ടാണ് എത്തിയിരിക്കുന്നത് .പുതിയ ടെക്നോളോജിയുമായി BSNL എത്തുന്നു .

BSNL അവരുടെ പുതിയ 5ജി ടെക്നോളജി ഇന്ത്യയിൽ എത്തിക്കുന്നു .2020 ൽ ലോകമെമ്പാടും 5ജി ടെക്നോളജി എത്തുമെന്നാണ് കരുതപ്പെടുന്നത് .എന്നാൽ ആദ്യമായി ഇന്ത്യയിൽ 5ജി ടെക്നോളജി കൊണ്ടുവരുന്നത് BSNL ആകും എന്നാണ് BSNL ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കുന്നത് .2019 -2020 ൽ  പുതിയ സാങ്കേതിക അഡ്വാൻസ് ടെക്നോളജി കൊണ്ടുവരും എന്നാണ് പറയുന്നത് .

5ജി എത്തിക്കഴിഞ്ഞാൽ പ്രതിവർഷം 50 ലക്ഷത്തിനു മുകളിൽ വരിക്കാരെ കൊണ്ടുവരാനാകും എന്നാണ് കരുതപ്പെടുന്നത് .5ജി ഡെവലപ്പിംഗ് ചെയുന്നതിനായി നോക്കിയ ,എൻടിടി പോലെയുള്ള കമ്പനികളുമായി കരാറിൽ എത്തി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .അടുത്തവർഷത്തോടെ BSNL ൽ നിന്നും പുതിയ ടെക്നോളജി പ്രതീക്ഷിക്കാം .

BSNL ചോട്ടാ ഓഫറുകൾ  പുറത്തിറക്കി 

BSNL പുറത്തിറക്കിയ ഒരു ചെറിയ ഓഫറുകളിൽ ഒന്നാണ് 39 രൂപയുടേത് .39 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ദിവസേന 100 SMS എന്നിവ ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് BSNL നൽകുന്ന കോളർ ട്യൂണുകളും ലഭിക്കുന്നതാണ് .ചോട്ടാ ഓഫറുകളിൽ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്ന് തന്നെയാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .

10 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകൾ ഇപ്പോൾ BSNL ന്റെ തിരെഞ്ഞെടുത്ത ഏരിയകളിൽ മാത്രമാണ് ലഭിക്കുന്നത് .എന്നാൽ ജിയോ ഉപഭോതാക്കൾക്കായി നൽകുന്നത് 49 രൂപയുടെ ഓഫറുകൾ ഉണ്ട് .49 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 50 SMS ലഭിക്കുന്നതാണ് .

എന്നാൽ ഇതിൽ ഉപഭോതാക്കൾക്ക് 1 ജിബിയുടെ ഡാറ്റയും ലഭ്യമാകുന്നതാണ് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ വാലിഡിറ്റിയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .

Team Digit
Team Digit

Email Email Team Digit

Follow Us Facebook Logo Facebook Logo Facebook Logo

About Me: All of us are better than one of us. Read the detailed BIO to know more about Team Digit Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status