സെൻ സിനിമാക്സ് സ്മാർട്ട് ഫോണുകൾ വിപണിയിൽ ,വില 5,499

HIGHLIGHTS

5.5 ഇഞ്ച് മികച്ച ഡിസ്‌പ്ലേയിൽ സെൻ സിനിമാക്സ് സ്മാർട്ട് ഫോണുകൾ

സെൻ സിനിമാക്സ് സ്മാർട്ട് ഫോണുകൾ വിപണിയിൽ ,വില 5,499

സ്മാർട്ട് ഫോണുകളുടെ കൂട്ടത്തിലേക്കു മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുന്നു .സെൻ സിനിമാക്സ് 3 എന്ന മോഡലാണ് എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് FWVGA ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .480×854 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

1.3GHz quad-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ മികച്ച റാം ,16 ജിബിയുടെ ഇന്ബില്റ്റ് മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .32 ജിബിവരെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുള്ളു . Android 5.1 Lollipop വേര്ഷനിലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,3.5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

2900mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 5,499 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ട് വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും .കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണിത് .

Experienced Social Media And Content Marketing Specialist View Full Profile