ഷവോമി Redmi Note7പ്രൊ മോഡലുകൾക്ക് 2000 രൂപയുടെ വിലക്കുറവ്

ഈ വർഷം ഷവോമിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു സ്മാർട്ട് ഫോൺ ആയിരുന്നു ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ 2000 രൂപയുടെ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങയപ്പോൾ 13999 രൂപ വിലയുണ്ടായിരുന്നു .എന്നാൽ ഇപ്പോൾ 11999 രൂപ വിലയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .6 ജിബിയുടെ മോഡലുകൾ 13999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .

ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ 

.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

4  ജിബിയുടെ റാം വേരിയന്റുകൾക്ക് 11999  രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 13999 രൂപയും ആണ് വില വരുന്നത് .നേരത്തെ 15999 രൂപ വിലയുണ്ടായിരുന്ന മോഡലുകളാണ് ഇപ്പോൾ 13999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :