വൺപ്ലസ് ആരാധകർക്കും കുറഞ്ഞ വിലയിൽ മികച്ച ഫോൺ തിരയുന്നവർക്കും OnePlus N6 Lite ഒടുവിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബജറ്റ് വിലയിൽ വിപ്ലവകരമായ ഫീച്ചറുകൾ അവതരിപ്പിച്ച സ്മാർട്ട് ഫോണാണിത്. ഒരു സാധാരണ ഫോണിൽ നമ്മൾ കണ്ടിട്ടില്ലാത്ത 7000mAh വമ്പൻ ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്. ഒറ്റത്തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ബാക്കപ്പ് ഈ ബാറ്ററിയിൽ ഉറപ്പിക്കാം. മഴയത്തോ കൈകളിൽ വെള്ളമയമുള്ളപ്പോഴോ സ്ക്രീൻ യാതൊരു തടസ്സവുമില്ലാതെ സുഗമമായി ഉപയോഗിക്കാനാകുന്ന അക്വാ ടച്ച് ടെക്നോളജിയും ഇതിനുണ്ട്. 17000 രൂപയ്ക്ക് താഴെ വിലയാകുന്ന വൺപ്ലസ് ഫോണിന്റെ വില, വിൽപ്പന വിവരങ്ങൾ, മറ്റ് ഫീച്ചറുകൾ എന്നിവ വിശദമായി പരിശോധിക്കാം.
4GB RAM, 64GB സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയാണ് വില. ബാങ്ക് കാർഡുകളുടെ EMI ഇടപാടുകളിലൂടെ 750 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കുന്നതിനാൽ 16,249 രൂപയ്ക്ക് ഫോൺ ലഭിക്കും. സെപ്റ്റംബർ 22 ന് തന്നെ ഫോണിന്റെ ഓപ്പൺ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്. OnePlus.in, വൺപ്ലസ് സ്റ്റോർ ആപ്പ്, Amazon, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ വഴി ഫോൺ വാങ്ങിക്കാനാകും.
മിഡ്‌നൈറ്റ് ഹൈപ്പ്, നിയോ ഗ്രീൻ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും.
6.75 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയിലാണ് സ്മാർട്ട് ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിന് 120Hz റിഫ്രഷ് റേറ്റും 900 നിറ്റ്സ് വരെ ബ്രൈറ്റ്നെസ് സപ്പോർട്ടുമുണ്ട്. സ്‌ക്രീനിൽ വെള്ളമോ ഈർപ്പമോ എണ്ണയോ ഉള്ളപ്പോഴും അക്വാ ടച്ച് സപ്പോർട്ടുള്ളതിനാൽ സ്ക്രോളിങ്ങിന് പ്രശ്നമാകില്ല.
ഒക്ടാ-കോർ Unisoc T7250 പ്രോസസറാണ് വൺപ്ലസ് എൻ6 ലൈറ്റിലുള്ളത്. ഇത് 4GB റാമും 64GB ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്നു.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ വൺപ്ലസ് N6 ലൈറ്റിന് നൈറ്റ് മോഡ്, 50 മെഗാപിക്സൽ ഫോട്ടോകൾക്കായി ഹൈ-റെസ് ക്യാമറയുണ്ട്. ഇതിനൊപ്പം ഓട്ടോഫോക്കസ് സപ്പോർട്ട് ചെയ്യുന്ന 13 മെഗാപിക്സൽ റിയർ ക്യാമറയും നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറയുമുണ്ട്.
Also Read: 3 ലക്ഷം രൂപയുടെ iPhone Duo വേണോ? അതോ വീട്ടിലേക്ക് കാര്യമായി എന്തെങ്കിലും വാങ്ങണോ?
7,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ മൂന്ന് ദിവസം വരെ ബാറ്ററി കപ്പാസിറ്റി ലഭിക്കും. ഇതിന് 15W വയർഡ് ചാർജിംഗും 5W വയർഡ് റിവേഴ്സ് ചാർജിംഗും സപ്പോർട്ടുണ്ട്. വൺപ്ലസ് എൻ6 ലൈറ്റിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OxygenOS 16.0 ഒഎസ്സാണ് പ്രവർത്തിക്കുന്നത്.
ദീർഘകാലത്തേക്ക് സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി 36-മന്ത് ഫ്ലുവൻസി പ്രൊട്ടക്ഷൻ ലഭിക്കും. ഇതിൽ MIL-STD-810H മിലിട്ടറി-ഗ്രേഡ് പ്രൊട്ടക്ഷനും IP64 റേറ്റിംഗും ലഭിക്കുന്നു.