നിങ്ങളുടെ പേരിൽ Fake SIM ഉണ്ടോ? പരിശോധിച്ചില്ലെങ്കിൽ 3 വർഷം തടവും 50 ലക്ഷം പിഴയും!

Fake SIM Card: നിങ്ങളുടെ പേരിൽ വ്യാജ സിം കാർഡുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാം? കേന്ദ്ര ടെലികോം വകുപ്പിന്റെ (DoT) ഇതിനായി അവതരിപ്പിച്ച സഞ്ചാർ സാഥി പോർട്ടലോ, ടാഫ്കോപ്പോ ഇതിനായി ഉപയോഗിക്കാം. രാജ്യത്ത് സൈബർ തട്ടിപ്പുകളും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചുള്ള സിം എടുക്കലും വർധിക്കുമ്പോൾ കേന്ദ്ര സർക്കാരും കർശന നടപടികളിലേക്ക് കടക്കുന്നു. നിങ്ങളുടെ അറിവില്ലാതെ മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടെങ്കിൽ അത് വളരെ പെട്ടെന്ന് കണ്ടെത്താനാകും. നിയമവിരുദ്ധമായി സിം കാർഡിൽ കൃത്യമം കാണിക്കുന്നവർക്ക് 3 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. അതിനാൽ തന്റെ പേരിൽ ഏതെങ്കിലും വ്യാജ സിമ്മുണ്ടോ എന്നത് കണ്ടുപിടിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. ഇതിനായുള്ള വിശദാംശങ്ങൾ അറിയാം.

Fake SIM Card: DoT പുതിയ അറിയിപ്പ്!

വ്യാജ സിം കാർഡുകൾ എടുക്കുന്നതും, ഫോണിന്റെ ഐഡന്റിറ്റി നമ്പറുകളിൽ (IMEI) മാറ്റം വരുത്തുന്നതും തടയാൻ കർശന നടപടി കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് വരുന്നു.

നിങ്ങളുടെ പേരിൽ എടുത്തിട്ടുള്ള സിം കാർഡും അതിന്റെ ഉപയോഗവും അറിഞ്ഞിരിക്കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്തമാണെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പങ്കുവച്ച എക്സ് പോസ്റ്റിൽ അറിയിച്ചു. വ്യാജ രേഖകൾ നൽകി സിം കാർഡുകൾ എടുക്കുന്നതിനെതിരെ പോസ്റ്റിലൂടെ മുന്നറിയിപ്പ് അറിയിച്ചു. ഓരോ മൊബൈൽ ഫോണിനുമുള്ള തനതായ ഐഡന്റിറ്റി നമ്പറായ IMEI നമ്പറുകളിൽ നിയമവിരുദ്ധമായി മാറ്റം വരുത്താൻ പാടില്ലെന്നും പോസ്റ്റിൽ നിർദേശിക്കുന്നു. ഈ നിയമങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. പരമാവധി 3 വർഷം വരെ തടവ് ശിക്ഷയും 50 ലക്ഷം രൂപ വരെ പിഴയും നേരിടേണ്ടി വരുമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി.

Also Read: 9020mAh മോൺസ്റ്റർ ബാറ്ററി Vivo T5 Pro 5G ആമസോണിൽ സ്പെഷ്യൽ ഓഫറിൽ!

സഞ്ചാർ സാഥി ആപ്പിലൂടെ എങ്ങനെ പരിശോധിക്കാം?

  • ആദ്യം സഞ്ചാർ സാഥി ആപ്പ് തുറക്കുക.
  • ശേഷം Know Mobile Connections in Your Name എന്ന് സെലക്ട് ചെയ്യുക. നിങ്ങളുടെ പേര് വിവരങ്ങൾ നൽകുക
  • ശേഷം Submit ബട്ടൺ അമർത്തുക. ഇതിന് ശേഷം ആപ്പിൽ നിന്ന് സർക്കാർ അംഗീകൃത ഡയറക്ടറിയിലേക്ക് ഒരു സന്ദേശം അയയ്ക്കും.
  • ഇത് നമ്പർ സ്ഥിരീകരിക്കുന്നു.

Fake SIM Card നോക്കാൻ TAFCOP

TAFCOP സൗകര്യം ഉപയോഗിച്ചും നിങ്ങളുടെ പേരിൽ എത്ര മൊബൈൽ സിം കണക്ഷനുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഓൺലൈനായി കണ്ടെത്താം. TAFCOP സേവനത്തിൽ 10 അക്ക മൊബൈൽ നമ്പർ നൽകി ഒടിപി വഴിയാണ് ഇത് പൂർത്തിയാക്കേണ്ടത്. പരിചയമില്ലാത്തതോ നിങ്ങൾ എടുത്തിട്ടില്ലാത്തതോ ആയ നമ്പർ കണ്ടെത്തിയാൽ പോർട്ടലിലൂടെ അത് റിപ്പോർട്ട് ചെയ്യാനുമാകും. അനധികൃത സിം കാർഡിലൂടെ തട്ടിപ്പുകൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും വഴി വയ്ക്കും.

അതിനാൽ നിങ്ങൾ ഉപയോഗിക്കാത്ത നമ്പർ വേറെയാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നും നിങ്ങളുടെ പേരിൽ സിം എടുത്തിട്ടുണ്ടോ എന്നതും പോർട്ടലിലൂടെ നിങ്ങൾ സ്ഥിരീകരിക്കണം. ഇടയ്ക്കിടെ പരിശോധിച്ച് ഡിജിറ്റൽ സെക്യൂരിറ്റി ഉറപ്പാക്കുന്നതും ഗുണകരമാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :