cheapest 300 days recharge plan, BSNL, ബിഎസ്എൻഎൽ,
സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും എയർടെലും തങ്ങളുടെ താരിഫ് പ്ലാനുകൾക്ക് വില വർധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. എന്നാൽ സർക്കാർ ടെലികോമായ BSNL (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്)വളരെ ബജറ്റ് ഫ്രണ്ട്ലിയായ പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. അതും ദീർഘകാലത്തേക്ക് വാലിഡിറ്റി ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. 300 ദിവസത്തെ ദീർഘകാല വാലിഡിറ്റിയാണ് ഈ റീചാർജ് പ്ലാനിലുള്ളത്. ഏകദേശം 5 രൂപ മാത്രമാണ് ബിഎസ്എൻഎൽ പ്ലാനിന്റെ ചെലവ്. വലിയ തോതിൽ ഇന്റർനെറ്റ് ഉപയോഗമില്ലാത്തവർക്കും, ദിവസവും കോളിംഗിനായി മാത്രം ഫോൺ ഉപയോഗിക്കുന്നവർക്കും ബിഎസ്എൻഎൽ പ്ലാൻ അനുയോജ്യമാണ്. 300 ദിവസത്തേക്കുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.
300 ദിവസത്തേക്കുള്ള ഈ പ്രീ പെയ്ഡ് പ്ലാനിന് 1499 രൂപയാണ് വിലയാകുന്നത്. കേരളത്തിലെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്ക് വേണ്ടിയുള്ള പാക്കേജാണിത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ഇതിൽ ലഭിക്കും. ദിവസേന 100 സൗജന്യ എസ്എംഎസ് കൂടി ലഭ്യമാണ്. ജിയോ, എയർടെൽ പോലെ അൺലിമിറ്റഡ് 5ജി സേവനം ലഭ്യമല്ല. എന്നാലും ഇതിൽ ടെലികോം ആകെ 32 ജിബി അതിവേഗ ഡാറ്റ ഓഫർ ചെയ്യുന്നു. 300 ദിവസത്തേക്കുള്ള ഡാറ്റ അളവാണിത്. ഇന്റർനെറ്റ് ക്വാട്ട ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40kbps ആയി പരിമിതപ്പെടും.
Also Read: 9020mAh മോൺസ്റ്റർ ബാറ്ററി Vivo T5 Pro 5G ആമസോണിൽ സ്പെഷ്യൽ ഓഫറിൽ!
സാധാരണക്കാർക്ക് 1499 രൂപ പാക്കേജ് വളരെ അനുയോജ്യമാണ്. കാരണം ഇതിൽ ഡാറ്റ കുറവാണെങ്കിലും കോളിങ് അൺലിമിറ്റഡായി ലഭിക്കും. ബേസിക് മൊബൈൽ ഉപയോഗിക്കുന്നവർക്കും, മുതിർന്ന പൗരന്മാർക്കും ഇത് അനുയോജ്യമാകുന്നു.
അതുപോലെ ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും 1499 രൂപ പ്ലാൻ അനുയോജ്യമാകും. ബാങ്ക് ആവശ്യങ്ങൾക്കായി ബിഎസ്എൻഎൽ സിം വച്ചിട്ടുള്ളവർക്ക്, ഒടിപി ആവശ്യങ്ങൾക്കായി 1499 രൂപ പാക്കേജ് ഗുണകരമാകും. ഏകദേശം 10 മാസം വാലിഡിറ്റിയുണ്ടെന്നതും, ദിവസം വെറും 5 രൂപ മാത്രമാണ് ചെലവാകുന്നു എന്നതും പ്ലാനിന്റെ പ്രത്യേകതകളാണ്.