ഓഫർ മഴ! ആമസോണിൽ കാലി, ഫ്ലിപ്കാർട്ടിൽ Motorola 5G ഫോൺ ഇനി വെറും 20000 രൂപയ്ക്ക് താഴെ!

സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് ഇതാ സുവർണാവസരം! മോട്ടറോളയുടെ ജനപ്രിയ മോഡലിന് ഫ്ലിപ്കാർട്ടിൽ പ്രത്യേക ഓഫർ അനുവദിച്ചിരിക്കുന്നു. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറയുള്ള Motorola Edge 50 Neo 5G മോഡലിനാണ് ഇപ്പോൾ കിഴിവ് ലഭിക്കുന്നു. ആമസോണിൽ സ്റ്റോക്കില്ലെങ്കിലും ഫ്ലിപ്കാർട്ടിൽ മോട്ടോ എഡ്ജ് 50 നിയോ 5ജി ഫോണിന് അതിഗംഭീര ഇളവ് അനുവദിച്ചിട്ടുണ്ട്. 20000 രൂപയ്ക്ക് താഴെ മോട്ടറോള മൊബൈൽ വാങ്ങിക്കാം. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് അധിക ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള ക്യാമറയും, 32MP ഫ്രണ്ട് ക്യാമറയും, 4310 mAh ബാറ്ററിയുമുള്ള ഫോണാണിത്. 68W ഫാസ്റ്റ് ചാർജിംഗ് ഇതിനുണ്ട്. ഈ മോട്ടോ ഫോണിന്റെ ഫീച്ചറുകളും ഇപ്പോഴത്തെ ഓഫറുകളും വിശദമായി അറിയാം.

Motorola Edge 50 Neo 5G Price Discount Flipkart

29,999 രൂപയ്ക്കാണ് മോട്ടറോള എഡ്ജ് 50 നിയോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 8 ജിബി റാമും 256 GB ഇന്റേണൽ സ്റ്റോറേജുമുണ്ട്. 30 ശതമാനം കിഴിവോടെ 20,999 രൂപയ്ക്ക് ഫോൺ വാങ്ങിക്കാം. ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 1050 രൂപ ഇളവ് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ മോട്ടറോള എഡ്ജ് 50 നിയോ 20000 രൂപയിലും താഴെ വിലയിൽ ലഭിക്കും.

18250 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫർ മോട്ടോ ഫോണിന് അനുവദിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്കുള്ള 7187 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. ഇത് ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറാണ്. അതേ സമയം ആമസോണിൽ ഹാൻഡ്സെറ്റ് ലഭ്യമല്ല.

Also Read: 3 ലക്ഷം രൂപയുടെ iPhone Duo വേണോ? അതോ വീട്ടിലേക്ക് കാര്യമായി എന്തെങ്കിലും വാങ്ങണോ?

മോട്ടറോള എഡ്ജ് 50 നിയോ ഫീച്ചറുകൾ

ഒരു മികച്ച മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് മികച്ച ക്യാമറയും പെർഫോമൻസും ലഭിക്കും. ഇതിന് 6.4 ഇഞ്ച് വലുപ്പമുള്ള 120Hz LTPO pOLED ഡിസ്പ്ലേയാണുള്ളത്. 2,760 × 1,256 പിക്സൽ റെസല്യൂഷൻ സപ്പോർട്ട് ഇതിനുണ്ട്.

മോട്ടറോള Edge 50 Neo ഫോണിൽ കരുത്തുറ്റ 4,310mAh ബാറ്ററിയാണുള്ളത്. ഇത് 68W വയർഡ് ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു. ഇതിന് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറുമുണ്ട്.

ക്യാമറയിലേക്ക് വന്നാൽ 50MP Sony LYTIA 700C പ്രൈമറി ക്യാമറയാണുള്ളത്. 10MP ടെലിഫോട്ടോ ക്യാമറ, 13MP അൾട്രാവൈഡ് ക്യാമറ, 32MP സെൽഫി ക്യാമറയാണുള്ളത്. 10 മെഗാപിക്സലിന്റെ ടെലിഫോട്ടോ ക്യാമറയ്ക്ക് 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുണ്ട്. ഇതിൽ IP68 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസും MIL-STD-810H സർട്ടിഫിക്കേഷനും ലഭിക്കും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :