Lava Virat Curve launched with stunning design and features
ഇന്ത്യയുടെ സ്വന്തം ബ്രാൻഡായ ലാവയുടെ മിഡ് റേഞ്ച് മോഡൽ Lava Virat Curve ഇന്നെത്തും. ബജറ്റ് സൗഹൃദ വിലയിൽ പ്രീമിയം ഫീച്ചറുകളുള്ള സ്മാർട്ട് ഫോണാണ് കമ്പനി അവതരിപ്പിക്കുക. 6000mAh ബിഗ് ബാറ്ററിയും 120Hz റിഫ്രഷ് റേറ്റുള്ള 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയുമുള്ള സ്മാർട്ട് ഫോണാകുമിത്. 27,000 രൂപയിൽ താഴെ വിലവരുന്ന ഈ സ്മാർട്ട്‌ഫോൺ ലോഞ്ചിന് ശേഷം ഫ്ലിപ്കാർട്ടിലൂടെ വിൽപ്പന നടത്തും. ഫോണിന്റെ പ്രതീക്ഷിക്കുന്ന വിലയും എന്തെല്ലാം സവിശേഷതകളാകും ഉൾപ്പെടുത്തുന്നതെന്നും അറിയാം.
ലാവ വിരാട് കർവിന് 6.67 ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഇതിൽ Full-HD+ ഡിസ്പ്ലേ ടെക്നോളജിയായിരിക്കും ഉപയോഗിക്കുക. 120Hz വരെയുള്ള റിഫ്രഷ് റേറ്റ്, 1100 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടും ഈ ഫോണിന്റെ സ്ക്രീനിനുണ്ടാകും.
10x ഡിജിറ്റൽ സൂം സപ്പോർട്ട് ചെയ്യുന്ന 50 മെഗാപിക്സൽ സോണി IMX752 സെൻസറാകും ഫോണിൽ പ്രൈമറി ക്യാമറയായി ഉപയോഗിക്കുന്നത്. ഇത് 2K/30 fps വരെ റെസല്യൂഷനിൽ വീഡിയോ റെക്കോർഡ് ചെയ്യും.
ലാവ വിരാട് കർവിൽ 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാകും കൊടുക്കുന്നത്. പെർഫോമൻസിനായി ഇതിൽ ഒക്ട-കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 SoC പ്രൊസസർ നൽകിയേക്കും. ഇത് 6GB റാമും 128GB ഓൺബോർഡ് സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന ചിപ്സെറ്റായിരിക്കും.
Also Read: iPhone 18 Pro, 18 Pro Max നോ കോസ്റ്റ് ഇഎംഐയിലും ബാങ്ക് ഓഫറിലും സ്വന്തമാക്കാം
ലാവ വിരാട് കർവ് ഉച്ചയ്ക്ക് 12 മണിയ്ക്ക് അവതരിപ്പിക്കും. ഇതിന് 25000 രൂപ മുതൽ 28000 രൂപയ്ക്ക് ഇടയിലാകും വിലയാകുക. ലാവ വിരാട് V1 4G, ലാവ വിരാട് V1 5G, ലാവ വിരാട് V1 പ്രോ 5G എന്നിവ ഉൾപ്പെടുന്ന സീരീസിലെ നാലാമനാകും ഇവൻ.
ലാവ വിരാട് കർവ് രാജ്യത്ത് ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ ലഭ്യമാകും. ഹെറിറ്റേജ് ഇൻഡിഗോ, മക്രാന ഐവറി എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ അവതരിപ്പിക്കും.