Realme 16 Pro 5G Harry Potter Edition Specifications
ഹാരി പോട്ടർ ആരാധകർക്കായി പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡായ റിയൽമി ഒരു സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു. 200MP മെയിൻ ക്യാമറയും ദിവസങ്ങളോളം ചാർജ്ജ് നിൽക്കുന്ന 7000mAh വമ്പൻ ബാറ്ററിയുമുള്ള Realme 16 Pro 5G Harry Potter Edition ആണ് ലോഞ്ച് ചെയ്തത്. ഹാരി പോട്ടർ സിനിമകളിലെ പ്രശസ്തമായ ഹോംസ് സ്കൂൾ ലോഗോയും മാന്ത്രിക സിമ്പലുകളും ഇതിനുണ്ട്. ഹാരി പോട്ടർ തീമിലുള്ള കസ്റ്റമൈസ്ഡ് ബോക്സ്, വിസാർഡ് സ്റ്റിക്കറുകൾ, പ്രത്യേകമായി ഡിസൈൻ ചെയ്ത സിം ഇജക്ടർ പിൻ ഇതിലടങ്ങിയിരിക്കുന്നു. പ്രീമിയം ലുക്കും കരുത്തുറ്റ പെർഫോമൻസും ലഭിക്കുന്ന റിയൽമി ഫോണാണിത്. ഹാരി പോട്ടർ ആരാധകർക്ക് ക്രേസാകുന്ന ഈ ലിമിറ്റഡ് എഡിഷൻ ഫോണിന്റെ കൂടുതൽ സവിശേഷതകളും ഇന്ത്യയിലെ വിലയും വിശദമായി അറിയാം.
തവിട്ട് നിറത്തിലുള്ള ലെതർ ഫിനിഷും, Wizard’s Chess നെ അനുസ്മരിപ്പിക്കുന്ന ആർഗൈൽ ടെക്സ്ചറോടുകൂടിയ പിൻ പാനലുമാണ് ഫോണിലുള്ളത്. ഇതിന് മധ്യഭാഗത്ത് Hogwarts Crest ഡിസൈനും Harry Potter എന്ന വേഡ്‌മാർക്കും ഇതിന് നൽകിയിട്ടുണ്ട്. Hedwig എന്ന മൂങ്ങയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്യാമറ ഐലൻഡ് ഡിസൈൻ ചെയ്തിട്ടുള്ളത്.
ഇതിൽ Harry Potter പ്രമേയത്തിലുള്ള ഒരു പ്രത്യേക തീമും ഉപയോഗിച്ചിരിക്കുന്നു. Hogwarts ക്രെസ്റ്റിന്റെ ആകൃതിയിലുള്ള 3D എംബോസ് ചെയ്ത ഐക്കണുകളും ഇതിൽ ഉൾപ്പെടുന്നു. തീം സ്റ്റോറിന്റെ ഐക്കണായി Sorting Hat, കാൽക്കുലേറ്റർ ആപ്പിന്റെ ഐക്കണായി Platform Nine and Three-Quarters ചിഹ്നവും കൊടുത്തിരിക്കുന്നു. ഇതിൽ Hogwarts പ്രമേയത്തിലുള്ള വാൾപേപ്പറുകളും ഉൾപ്പെടുത്തിയിരിക്കുന്നു.
റിയൽമി 16 പ്രോ ഹാരിപോട്ടർ എഡിഷനിൽ 6.78 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1,272×2,772 പിക്സൽ റെസല്യൂഷൻ, 1,400 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ഇതിൽ Arm Mali G615 ജിപിയുവിനൊപ്പം ഒക്ടാ-കോർ 4nm മീഡിയാടെക് ഡൈമൻസിറ്റി 7300 Max 5G ചിപ്‌സെറ്റാണ് കൊടുത്തിട്ടുള്ളത്.
ക്യാമറയിലേക്ക് വന്നാൽ 200 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഇതിലുണ്ട്. മുൻവശത്ത് 50 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്.
റിയൽമി ഹാൻഡ്‌സെറ്റിൽ 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ടൈറ്റൻ ബാറ്ററിയുണ്ട്. 5G, 4G LTE, Wi-Fi 6, Bluetooth 5.4, യുഎസ്ബി ടൈപ്പ് സി പോർട്ട് കണക്റ്റിവിറ്റി സപ്പോർട്ടും ഫോണിന് ലഭ്യമാണ്. പൊടി, വെള്ളം പ്രതിരോധിക്കാനായി IP66, IP68, IP69, IP69K റേറ്റിംഗുണ്ട്.
Also Read: Amazon Great Indian Festival: ഫോണോ ലാപ്ടോപ്പോ ടിവിയോ വാങ്ങണോ? സെയിൽ അടുത്തെത്തി
12GB റാമും 256GB സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റിലാണ് Harry Potter Edition അവതരിപ്പിച്ചത്. ഇതിന് ഇന്ത്യയിൽ വില 62,999 രൂപയാണ്. ഫോൺ മാജിക് ബ്രൗൺ എന്ന ഒരൊറ്റ നിറത്തിൽ ലഭ്യമാകുന്നു. ഫ്ലിപ്പ്കാർട്ട് വഴിയും രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ വഴിയും സ്മാർട്ട് ഫോൺ ലഭ്യമാകും.
ഫോണിന്റെ ആകർഷണം അതിന്റെ പാക്കേജിലുമുണ്ട്. ഫോൺ Limited-Edition Gifting Box ൽ ലഭിക്കും. Hogwarts-ൽ നിന്നുള്ള Acceptance Letter, ട്രെയിൻ ടിക്കറ്റ്, Hogwarts ക്രെസ്റ്റുകൾ ഉൾപ്പെടുത്തിയ ബുക്ക്‌മാർക്കുകൾ, വിവിധ കഥാപാത്രങ്ങളുടെ പോസ്റ്റ്‌കാർഡുകൾ, ഫോൺ പിൻ, Hogwarts ലോഗോ എംബോസ് ചെയ്ത ഫോൺ കേസും ഇതിലുണ്ടാകും.