ആകെയുള്ളത് 5000 യൂണിറ്റ് മാത്രം! Realme 16 Pro Harry Potter Edition 12 മണി മുതൽ വാങ്ങാം

ഹാരി പോട്ടർ മാന്ത്രിക വിസ്മയം നിങ്ങളുടെ കൈപ്പിടിയിലെ ഫോണിലെത്തിയാൽ എങ്ങനെയിരിക്കും? പുതിയ ലിമിറ്റഡ് എഡിഷൻ സ്മാർട്ട്ഫോണായ Realme 16 Pro Harry Potter Edition ഇന്ന് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. മാന്ത്രിക ലോകത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനിലും ആകർഷകമായ ബോക്സ് പാക്കേജിലുമാണ് റിയൽമി സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ലോകമെമ്പാടുമായി വെറും 5000 യൂണിറ്റുകൾ മാത്രമാണ് പുറത്തിറക്കിയത്. അതിനാൽ തന്നെ ഹാരി പോട്ടർ റിയൽമി സ്മാർട്ട് ഫോൺ വാങ്ങേണ്ടവർ ഉച്ചയ്ക്ക് 12 മണി മുതലുള്ള വിൽപ്പന പരമാവധി പ്രയോജനപ്പെടുത്താം.

AMOLED ഡിസ്പ്ലേയും 7000mAh ബാറ്ററിയും 200MP ക്യാമറയുമുള്ള റിയൽമി സ്മാർട്ട് ഫോണാണിത്. പെർഫോമൻസിലും ഡിസൈനിലും വെറൈറ്റിയായ ഫോണിന്റെ ആദ്യ വിൽപ്പനയിലെ ഇന്ത്യയിലെ വില, എവിടെ നിന്ന് വാങ്ങാം, എന്തൊക്കെയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്നിവ വിശദമായി അറിയാം.

Realme 16 Pro Harry Potter Edition India Price

12GB റാമും 256GB സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റിലാണ് ഫോൺ അവതരിപ്പിച്ചത്. 62,999 രൂപയ്ക്കാണ് റിയൽമി 16 പ്രോ ഹാരി പോട്ടർ എഡിഷൻ ലോഞ്ച് ചെയ്തത്. ഫോണിനൊപ്പം Hogwarts-ൽ നിന്നുള്ള Acceptance Letter, ട്രെയിൻ ടിക്കറ്റ്, Hogwarts ക്രെസ്റ്റുകൾ ഉൾപ്പെടുത്തിയ ബുക്ക്‌മാർക്കുകൾ, വിവിധ കഥാപാത്രങ്ങളുടെ പോസ്റ്റ്‌കാർഡുകൾ, ഫോൺ പിൻ, Hogwarts ലോഗോ എംബോസ് ചെയ്ത ഫോൺ കേസുമുണ്ട്. ഇതെല്ലാം ഒരു Limited-Edition Gifting Box ലാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഫ്ലിപ്കാർട്ട്, ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകളിലൂടെ റിയൽമി സ്മാർട്ട് ഫോൺ ലഭിക്കും. മാജിക് ബ്രൌൺ നിറത്തിലാണ് ഹാൻഡ്സെറ്റ് അവതരിപ്പിക്കുക.

Realme 16 Pro Harry Potter Edition launching with super design and camera

റിയൽമി 16 പ്രോ ഹാരി പോട്ടർ എഡിഷന്റെ പ്രത്യേകതകൾ

തവിട്ട് നിറത്തിലുള്ള ലെതർ ഫിനിഷും, Wizard’s Chess നെ അനുസ്മരിപ്പിക്കുന്ന ആർഗൈൽ ടെക്സ്ചറോടുകൂടിയ പിൻ പാനലിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 1,272×2,772 പിക്സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 144Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന ഡിസ്പ്ലേയ്ക്ക് HDR10+ സപ്പോർട്ട് ലഭിച്ചേക്കും.
  2. ബാറ്ററി: ഈ ഫോണിൽ 7,000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുണ്ട്. 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇതിന് ബൈപാസ് ചാർജിംഗ് സപ്പോർട്ടും ലഭിക്കും.
  3. ക്യാമറ: ഫോട്ടോഗ്രാഫിക്കായി, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള മെയിൻ ക്യാമറയുണ്ട്. 200 മെഗാപിക്സൽ പ്രൈമറി ക്യാമറ കൂടാതെ 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഹാരി പോട്ടർ എഡിഷനിൽ കൊടുത്തിട്ടുണ്ട്.
  4. പ്രൊസസർ: മീഡിയാടെക് ഡൈമൻസിറ്റി 7300 Max 5G ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 12GB റാമും 256GB സ്റ്റോറേജും പിന്തുണയ്ക്കുന്നു. Realme UI ആൻഡ്രോയിഡ് 16 വേർഷനിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഹാർഡ്‌വെയറിന് പുറമെ, ഹോഗ്വാർട്ട്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കസ്റ്റമൈസ്ഡ് ഐക്കണുകൾ, വാൾപേപ്പറുകൾ എന്നിവയും ഇതിലുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :