Jio ബമ്പർ പ്ലാൻ! കുറഞ്ഞ വിലയിൽ പ്രതിദിനം 2GB ഹൈ-സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, JioHotstar ഫ്രീ

ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ Reliance Jio വരിക്കാർക്ക് 100 ദിവസത്തിന് അടുപ്പിച്ച് വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ നോക്കിയാലോ! ദിവസേന കൂടുതൽ ഡാറ്റയും കോളിങ് സേവനവും ലഭിക്കുന്ന ജിയോ പ്ലാനിന് 999 രൂപ മാത്രമാണ് വിലയാകുന്നത്. പ്രതിദിനം 2GB ഹൈ-സ്പീഡ് 4G മാത്രമാണ് ജിയോ പ്ലാനിൽ ലഭിക്കുന്നത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനം ഈ പ്ലാനിൽ ലഭിക്കും. JioHotstar പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുന്ന റീചാർജ് പാക്കേജാണിത്.

സിനിമകളും ലൈവ് ക്രിക്കറ്റ് മത്സരങ്ങളും യാതൊരു അധിക ചെലവുമില്ലാതെ ജിയോഹോട്ട്സ്റ്റാറിൽ ആസ്വദിക്കാം. മലയാളത്തിലെ ഏറ്റവും പുത്തൻ റിലീസ് വിസ്മയ മോഹൻലാലിന്റെ തുടക്കം, ടിവി റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 8 ഫ്രീയായി കാണാൻ 98 ദിവസത്തെ പ്ലാനിലൂടെ ലഭിക്കും. കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യങ്ങൾ ആണ് പ്ലാനിന്റെ ഹൈലൈറ്റ്.

Reliance Jio 999 Plan Details

98 ദിവസത്തെ ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. 999 രൂപയാണ് പ്രീ പെയ്ഡ് പാക്കേജിന്റെ വില. ഇതിൽ കോളിങ്ങും ഡാറ്റയും എസ്എംഎസ്സും ഒടിടി ഓഫറുകളും ജിയോ പ്ലാനിൽ നേടാം.

  • വില: 999 രൂപ
  • വാലിഡിറ്റി: 98 ദിവസത്തെ വാലിഡിറ്റി
  • കോളിങ്: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത അൺലിമിറ്റഡ് ലോക്കൽ/എസ്ടിഡി കോളിങ്.
  • എസ്എംഎസ്: പ്രതിദിനം 100 സൗജന്യ എസ്എംഎസുകൾ

ജിയോ പ്ലാനിലെ ഡാറ്റ ഓഫറുകൾ

  • ഡാറ്റ: 4ജി വരിക്കാർക്ക് ദിവസേന 2 GB ഹൈ-സ്പീഡ് ഡാറ്റ(മൊത്തം വാലിഡിറ്റിയിൽ 196 GB ഡാറ്റ ലഭിക്കും)
  • അൺലിമിറ്റഡ് 5G: ഇതിൽ ജിയോയുടെ 5G നെറ്റ്‌വർക്ക് അൺലിമിറ്റഡായി ആസ്വദിക്കാം. 5ജി കവറേജിലുള്ള പ്രദേശത്ത്, 5ജി സപ്പോർട്ട് ഡിവൈസുള്ളവർക്ക് പരിധിയില്ലാത്ത ഡാറ്റ ആസ്വദിക്കാം.

ഫ്രീ ജിയോഹോട്ട്സ്റ്റാർ!

JioTV, ജിയോഹോട്ട്സ്റ്റാർ, JioCloud എന്നീ ഒടിടി ആപ്പുകളിലേക്കുള്ള ആക്സസ് പ്ലാനിൽ നേടാം. 50 GB സ്റ്റോറേജിന്റെ JioAICloud ആക്സസ് പാക്കേജും പ്ലാനിലുണ്ട്. ജിയോഹോട്ട്സ്റ്റാർ ആക്സസും 3 മാസത്തേക്ക് ലഭിക്കും.

Also Read: റിയൽമിയുടെ Harry Potter മാജിക്! 200MP ക്യാമറയും 7000mAh ബാറ്ററിയുമായി Realme 16 Pro 5G

Jio 999 രൂപ പ്ലാനിലെ അധിക ഓഫറുകൾ

Google Gemini Pro ആനുകൂല്യം 999 രൂപ പാക്കേജിലുണ്ട്. 1590 രൂപയുടെ Canva Pro Lite സബ്സ്ക്രിപ്ഷനും പ്ലാനിൽ ലഭ്യമാണ്. 12 മാസത്തേക്കാണ് കാൻവ പ്രോ ലൈറ്റ് അനുവദിച്ചിരിക്കുന്നത്. എയർടെൽ അഡോബ് എക്സ്പ്രസ് അനുവദിച്ചപ്പോൾ ഫോട്ടോ എഡിറ്റിങ്ങിനായി ജിയോ നൽകിയ പുത്തൻ ഓഫറാണ് കാൻവ പ്രോ ലൈറ്റ് സബ്സ്ക്രിപ്ഷൻ.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :