motorola edge 70 max (recreated using AI)
ഇന്ത്യയുടെ പ്രിയപ്പെട്ട സ്മാർട്ട് ഫോൺ ബ്രാൻഡായ മോട്ടറോളയുടെ പ്രീമിയം മോഡലിന് വൻ വിലക്കിഴിവ്. കമ്പനിയുടെ എഡ്ജ സീരീസിലുള്ള Motorola Edge 70 Max സെറ്റിന് ആമസോണിലാണ് ഓഫർ ലഭിക്കുന്നത്. 7,100 mAh-ന്റെ ഭീമൻ ബാറ്ററിയും Snapdragon 8 Gen 5 പ്രൊസസറും വലിയ 6.8 ഇഞ്ച് ഡിസ്പ്ലേയുമുള്ള മോട്ടോ ഫോണാണിത്. പ്രീമിയം 5G ഫോണിൽ ആരും കൊതിക്കുന്ന ഫീച്ചറുകൾ അതിനാൽ ഈ ഹാൻഡ്സെറ്റിൽ ഉറപ്പിക്കാം. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി IP68, IP69 പ്രൊട്ടക്ഷനും ഈ മോട്ടറോള ഫോണിനുണ്ട്.
ഫ്ലിപ്കാർട്ടിനേക്കാൾ വമ്പിച്ച ഇളവ് ഫോണിന് ആമസോൺ ഓഫർ ചെയ്യുന്നു. കൂടാതെ ആകർഷകമായ ബാങ്ക് ഇളവും എക്സ്ചേഞ്ച് ഡീലും ഫോണിന് ലഭ്യമാണ്. മോട്ടോ എഡ്ജ് 70 മാക്സിന്റെ സവിശേഷതകളും ഇപ്പോഴത്തെ ഓഫറും വിശദമായി അറിയാം.
89,999 രൂപയ്ക്കാണ് മോട്ടറോള എഡ്ജ് 70 മാക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് ആമസോൺ 40 ശതമാനം നേരിട്ടുള്ള ഇളവ് ഇപ്പോൾ തരുന്നു.
54,999 രൂപയ്ക്കാണ് മോട്ടോ എഡ്ജ് 70 മാക്സ് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. അതേ സമയം ആമസോൺ ഇന്ത്യയിൽ ഈ ഹാൻഡ്സെറ്റിന് 53,699 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്. ഇതിന് പുറമെ മികച്ച ബാങ്ക് ഓഫറും ലഭിക്കുന്നു. മോട്ടറോള എഡ്ജ് 70 മാക്സ് 1342 രൂപയുടെ HDFC ബാങ്ക് കാർഡ് ഓഫറും ചേർത്ത് വാങ്ങിയാൽ കൂടുതൽ ലാഭം കണ്ടെത്താം. 8 ജിബി വേരിയന്റ് ഇങ്ങനെ 52000 രൂപ റേഞ്ചിൽ വാങ്ങിക്കാം. നിങ്ങളുടെ കൈയിലുള്ള പഴയ ഫോൺ കൊടുത്ത് മാറ്റി വാങ്ങാൻ പ്ലാനുള്ളവർക്ക് ആമസോൺ 34000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു. 1,888 രൂപയുടെ ആകർഷകമായ ഇഎംഐ ഡീലും ഹാൻഡ്സെറ്റിന് ലഭ്യമാണ്.
Also Read: Jio ബമ്പർ പ്ലാൻ! കുറഞ്ഞ വിലയിൽ പ്രതിദിനം 2GB ഹൈ-സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, JioHotstar ഫ്രീ
58 മണിക്കൂർ വരെ ബാറ്ററി ലൈഫുള്ള ഈ മോട്ടറോള ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.