Vivo X200 FE First Sale: ZEISS സെൻസർ 6500 mAh ബാറ്ററി ഫ്ലാഗ്ഷിപ്പ് വിവോ വിൽപ്പന തുടങ്ങി

HIGHLIGHTS

മികച്ച Zeiss-ട്യൂൺഡ് ക്യാമറ സിസ്റ്റമുള്ള സ്മാർട്ഫോണാണ് വിവോ പുറത്തിറക്കിയത്

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുള്ള സ്മാർട്ഫോണാണ് വിവോ എക്സ്200 എഫ്ഇ

ഇന്ത്യയിൽ ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോറുകൾ വഴിയാണ് ഓൺലൈൻ പർച്ചേസ് നടക്കുന്നത്

Vivo X200 FE First Sale: ZEISS സെൻസർ 6500 mAh ബാറ്ററി ഫ്ലാഗ്ഷിപ്പ് വിവോ വിൽപ്പന തുടങ്ങി

Vivo X200 FE First Sale: വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റിന്റെ വിൽപ്പന തുടങ്ങി. കോംപാക്റ്റ് ഡിസൈനിൽ, മികച്ച Zeiss-ട്യൂൺഡ് ക്യാമറ സിസ്റ്റമുള്ള സ്മാർട്ഫോണാണ് വിവോ പുറത്തിറക്കിയത്. ഈ മാസമെത്തിയ വിവോയുടെ X200 എഫ്ഇ വലിയ ബാറ്ററിയും ഫാസ്റ്റ് സ്പീഡുമുള്ള ഫോണാണ്. ഈ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പിന്റെ വിലയും ഫീച്ചറുകളും മനസിലാക്കാം.

Digit.in Survey
✅ Thank you for completing the survey!

Vivo X200 FE First Sale

ഇന്ത്യയിൽ ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോറുകൾ വഴിയാണ് ഓൺലൈൻ പർച്ചേസ് നടക്കുന്നത്. കൂടാതെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും വിവോ X200 FE ലഭ്യമാണ്. 12GB റാമും 256GB മോഡലിന് 54,999 രൂപയാണ് വില. 16GB റാമും 512GB വേരിയന്റിന് 59,999 രൂപയുമാണ് വില. നിങ്ങൾക്ക് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 10% കിഴിവ് നേടാം. ഇങ്ങനെ 6000 രൂപ വരെ ഡിസ്കൌണ്ട് ലഭിക്കുന്നതാണ്. ഇത് ഇന്ന് ആരംഭിച്ച ലോഞ്ച് ഓഫറിൽ ലഭിക്കുന്ന ഇളവാണ്.

Vivo X200 FE
Vivo X200 FE

6000 രൂപ വരെ എക്സ്ചേഞ്ച് ബോണസും, നോ-കോസ്റ്റ് EMI ഓപ്ഷനുകളും ലഭിക്കും. 1,499 രൂപയ്ക്ക് വിവോ TWS 3e ഇയർപോഡ് വാങ്ങാനും ആദ്യ സെയിലിൽ അവസരമുണ്ട്.

വിവോ X200 FE: പ്രത്യേകതകൾ എന്തെല്ലാം?

6.31 ഇഞ്ച് വലിപ്പമുള്ള 1.5K ഡിസ്പ്ലേയാണ് ഇതിലുള്ളത്. LTPO AMOLED ടെക്നോളജിയാണ് വിവോ ഡിസ്പ്ലേയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 120Hz റിഫ്രഷ് റേറ്റും 5000 nits പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്.

മീഡിയാടെക് ഡൈമൻസിറ്റി 9300+ 4nm ചിപ്‌സെറ്റാണ് വിവോ X200 FE 5ജിയിൽ നൽകിയിരിക്കുന്നത്. 12GB വരെ LPDDR5X റാമും 512GB വരെ UFS 3.1 സ്റ്റോറേജും ഫോണിൽ ലഭിക്കും.

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുള്ള സ്മാർട്ഫോണാണ് വിവോ എക്സ്200 എഫ്ഇ. Zeiss സപ്പോർട്ടുള്ള ഹാൻഡ്സെറ്റാണിത്. 50MP സോണി IMX921 VCS ബയോണിക് OIS പ്രൈമറി ക്യാമറ ഇതിലുണ്ട്. 50MP സോണി IMX882 പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസാണ് രണ്ടാമത്തെ സെൻസർ. ഇതിൽ 8MP അൾട്രാ വൈഡ് ക്യാമറയും നൽകിയിരിക്കുന്നു. ഫോണിന് മുൻവശത്ത് 50MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.

6500mAh ബാറ്ററിയാണ് വിവോ X200 FE-യിലുള്ളത്. സ്മാർട്ഫോൺ 90W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ആണ് സോഫ്റ്റ് വെയർ. 4 വർഷത്തെ പ്രധാന OS അപ്ഡേറ്റുകളും 5 വർഷത്തെ സെക്യൂരിറ്റി അപ്ഗ്രേഡുകളും ഇതിനുണ്ട്.

IP68, IP69 റേറ്റിങ്ങുള്ള ഫോണാണ് വിവോ X200 FE. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും, ഡ്യുവൽ സിം, Wi-Fi 7, ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റിയും ഇതിൽ ലഭിക്കും. USB ടൈപ്പ്-സി ചാർജിങ്ങുള്ള സ്മാർട്ഫോണാണ് വിവോയുടെ X200 FE 5ജി. ആംബർ മഞ്ഞ, ഫ്രോസ്റ്റ് നീല, ലക്സ് ഗ്രേ കളറുകളിലാണ് ഫോൺ വിപണിയിൽ എത്തിച്ചിട്ടുള്ളത്.

Also Read: 50MP മെയിൻ ക്യാമറ, 50MP സെൽഫി സെൻസറുള്ള Vivo 5G 10000 രൂപ കിഴിവിൽ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo