ഫ്ലിപ്കാർട്ടിൽ വിറ്റു തീർന്നു, ആമസോണിൽ Vivo X100 Pro ഉഗ്രൻ ഓഫറിൽ! Zeiss ട്യൂൺ 50MP+50MP+50MP ക്യാമറ ഫോൺ
Vivo X100 Pro Offer: ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് ലഭിക്കുന്ന ഒരു സ്മാർട്ട് ഫോൺ അന്വേഷിക്കുകയാണോ? എങ്കിൽ Amazon സ്പെഷ്യൽ കിഴിവിൽ കുറഞ്ഞ വിലയിൽ ഫോൺ വാങ്ങാം. 512ജിബിയുടെ വലിയ സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഫോണിനാണ് ഇളവ്. ട്രിപ്പിൾ ക്യാമറയും, കരുത്തൻ പ്രോസസറും ഈ വിവോ എക്സ്100 പ്രോയുടെ സവിശേഷതകളാണ്.
SurveyVIVO X100 Pro Offer Price
16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഫോണാണ് വിവോ എക്സ്100 പ്രോ. ഇതിന് വിപണിയിൽ 96,999 രൂപ വില വരും. എന്നാൽ ഈ വിലയിൽ നിന്നും 33 ശതമാനം ഡിസ്കൌണ്ട് ഇപ്പോൾ ലഭ്യമാണ്. പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഓഫർ.
വിവോ എക്സ്100 പ്രോയുടെ ആമസോണിലെ വില വെറും 64,999 രൂപയാണ്. നിങ്ങൾക്ക് ഫോണിനായി 1500 രൂപ കിഴിവും അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ ഫോൺ 63000 രൂപ റേഞ്ചിൽ സ്വന്തമാക്കാം.

കൂടാതെ ആകർഷകമായ എക്സ്ചേഞ്ച്, ഇഎംഐ ഡീലും ലഭ്യമാണ്. എന്നുവച്ചാൽ വിവോ എക്സ്100 പ്രോ നിങ്ങൾക്ക് 51400 രൂപയ്ക്ക് വാങ്ങിക്കാനാകും. 2285 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ ഓഫർ ചെയ്യുന്നു.
വിവോ എക്സ്100 പ്രോ ഒരു കിടിലോസ്കി ഫോണാണോ?
നിങ്ങൾ ഒരു പുതിയ ഫോണിലേക്ക് അപ്ഗ്രേഡ് ആകുന്നതിന് മുന്നേ അത് നിങ്ങളുടെ വൈബിനൊത്ത ഫോണാണോ എന്ന് നോക്കണം. ഫോട്ടോഗ്രാഫിയാണ് നിങ്ങൾ മുൻതൂക്കം കൊടുക്കുന്നതെങ്കിൽ, അതിന്റെ ക്യാമറയും എഐ ഫീച്ചറുകളും പരിശോധിക്കാം. ഗെയിമിങ്ങും ഹാർഡ് ടാസ്കുകളും ഫോണിൽ ചെയ്യുന്നുണ്ടെങ്കിൽ പ്രോസസറും ബാറ്ററി പെർഫോമൻസും പരിഗണിക്കണം. ഈ വിവോ എക്സ്100 പ്രോയുടെ സവിശേഷതകൾ മനസിലാക്കിയ ശേഷം നിങ്ങൾക്ക് ഉചിതമാണോ എന്ന് തീരുമാനിക്കാം.
Also Read: House Party Speaker പകുതി വിലയ്ക്ക് വാങ്ങിയാലോ! 7 മണിക്കൂർ പ്ലേടൈം, ബ്ലൂടൂത്ത്, mSD സപ്പോർട്ട്…
വിവോ എക്സ് 100 പ്രോ 5 ജിയിൽ അതിശയിപ്പിക്കുന്ന 6.78 ഇഞ്ച് എൽടിപിഒ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇതിന്റെ സ്ക്രീൻ 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ളതാണ്.
16 ജിബി വരെ റാമും 512 ജിബി സ്റ്റോറേജും ഉള്ള ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റ് ആണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 ആണ് സോഫ്റ്റ് വെയർ. എങ്കിലും പുതിയ ഒഎസ് അപ്ഗ്രേഡ് ഇതിൽ ലഭിക്കുന്നു. വിവോ എക്സ് 100 പ്രോയിൽ 100W ഫ്ലാഷ് ചാർജിങ് ലഭ്യമാണ്. 5,400 എംഎഎച്ച് ബാറ്ററിയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
ഇതിൽ മൂന്ന് 50 മെഗാപിക്സൽ സെൻസറുകൾ പിൻവശത്ത് കൊടുത്തിരിക്കുന്നു. ZEISS- ട്യൂൺ ചെയ്ത 50MP സോണി IMX989 സെൻസറിലൂടെ മികച്ച ഫോട്ടോഗ്രാഫി അനുഭവം ലഭിക്കും. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള സെൻസറാണിത്. രണ്ടാമതായി സ്മാർട്ട് ഫോണിൽ 50MP വൈഡ് ആംഗിൾ ക്യാമറയുണ്ട്. OIS സപ്പോർട്ടുള്ള 50MP യുടെ ടെലിഫോട്ടോ ലെൻസും ഈ വിവോയിലുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile