Vivo V90 Pro: 7000 mAh ബാറ്ററി, കിടിലൻ ക്യാമറ, സ്നാപ്ഡ്രാഗൺ പെർഫോമൻസ്! എപ്പോഴെത്തും

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വിവോയുടെ പുതിയ കരുത്തൻ മോഡൽ ലോഞ്ച് ചെയ്യുന്നു. വമ്പൻ ബാറ്ററിയും കരുത്തുറ്റ പ്രൊസസ്സറുമുള്ള Vivo V90 Pro വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നുവെന്നാണ് വിവരം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 7000 mAh-ന്റെ കൂറ്റൻ ബാറ്ററിയും സ്നാപ്ഡ്രാഗൺ പ്രൊസസറും ഈ ഫോണിലുണ്ടാകും. ഒറ്റ ചാർജിൽ ദീർഘനേരം ഉപയോഗിക്കാവുന്ന ബാറ്ററിയും അതിവേഗ ചാർജിംഗ് സപ്പോർട്ടും ഈ വിവോ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കാം. ലോഞ്ച് തീയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫോണിന്റെ പ്രധാന സവിശേഷതകളും വില വിവരങ്ങളും അറിയാം.

Vivo V90 Pro: Expected Specs

വിവോ വിവ സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ നിർമിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവോ എസ്70 പ്രോയിൽ മികവുറ്റ പ്രൊസസർ, അതിവേഗ ചാർജിങ്, മികച്ച ക്യാമറ, കരുത്തൻ ബാറ്ററിയും പ്രതീക്ഷിക്കാം.

വിവോ വി90 പ്രോലസ്മാർട്ട്ഫോണിൽ 6.59 ഇഞ്ച് ഫ്ലാറ്റ് LTPS OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് ടിപ്‌സ്റ്റർ ദേബായൻ റോയ് എക്സ് പോസ്റ്റിൽ അറിയിച്ചിട്ടുണ്ട്. ഇതിന് 1.5K റെസല്യൂഷൻ സപ്പോർട്ടും ഉണ്ടായിരിക്കും.

ദിവസം മുഴുവൻ പ്രവർത്തിക്കാൻ 7,000 mAh ബാറ്ററിയും 90W വയർഡ് ചാർജിംഗ് സപ്പോർട്ടും ഈ ഫോണിലുണ്ടാകും. ഈ സ്മാർട്ട്ഫോണിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8s Gen 4 ചിപ്‌സെറ്റ് ആയിരിക്കും കൊടുക്കുന്നത്. 12GB വരെ റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജും ഫോണിലുണ്ടാകുമെന്നാണ് സൂചന.

ആൻഡ്രോയിഡ് 17-നെ അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകും സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നത്. ക്യാമറയിലേക്ക് വന്നാൽ ഫോണിന് പിൻവശത്ത് ട്രിപ്പിൾ ക്യാമറ യൂണിറ്റ് കൊടുത്തേക്കും. 200MP മെയിൻ ക്യാമറ, 64MP LYT-610 OIS ടെലിഫോട്ടോ സെൻസർ, 8MP അൾട്രാ വൈഡ് ലെൻസ് ചേർന്ന ഫോട്ടോഗ്രാഫി സിസ്റ്റമായിരിക്കും ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയേക്കും. ഇതിൽ വിവോ 200mm ടെലികൺവെർട്ടർ ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസൃതമായി നിർമിച്ച ഡ്യൂറബിലിറ്റിയാകും വിവോ വി90 പ്രോയിലുള്ളത്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നതിനായി IP69 റേറ്റിംഗുണ്ടാകും. ഇതിൽ മെറ്റൽ ഫ്രെയിം ബോഡിയാകും കൊടുക്കുന്നത്.

വിവോ വി90 പ്രോ ലോഞ്ച് വിശേഷങ്ങളും വിലയും!

എന്തായാലും ചൈനയിലാണ് ആദ്യം ഫോൺ പുറത്തിറക്കുക. ഇന്ത്യയിൽ വിവോ വി90 പ്രോ പുറത്തിറക്കുകയാണെങ്കിൽ, ഏകദേശം 85,000 രൂപ വില വന്നേക്കും. എന്നാൽ ഈ വില കമ്പനി ഔദ്യോഗികമായി അറിയിച്ചതല്ല.

വിവോ എസ്70 പ്രോ എന്ന മറ്റൊരു മോഡൽ കമ്പനി ചൈനീസ് ന്യൂഇയറിൽ പുറത്തിറക്കുമെന്നാണ് സൂചന. അതായത് 2027 ഫെബ്രുവരിയോട് അടുത്ത് എസ് സീരീസിലെ പ്രോ മോഡൽ ലോഞ്ച് ചെയ്തേക്കും. ഇതും കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം വിവോ വി90 പ്രോ പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യയിൽ എപ്പോൾ ഫോൺ പുറത്തിറക്കുമെന്ന് ഇതുവരെ റിപ്പോർട്ടുകളും വന്നിട്ടില്ല.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile