Vivo V70 and V70 Elite india launch date announced
വിവോയുടെ പ്രീമിയം സ്മാർട്ട്‌ഫോൺ മോഡലായ Vivo V70 Elite 5G ഇപ്പോൾ വൻ വിലക്കിഴിവിൽ വാങ്ങാം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്നതിനേക്കാൾ മികച്ച ഓഫറാണ് ഇവിടെ ലഭിക്കുന്നത്. ഉയർന്ന ക്യാമറ മികവും കരുത്തുറ്റ പെർഫോമൻസും ആഗ്രഹിക്കുന്നവർക്ക് വിവോ സ്മാർട്ട് ഫോൺ വിജയ് സെയിൽസിൽ നിന്ന് വാങ്ങാം. പ്രൊഫഷണൽ ഗ്രേഡ് 50MP ZEISS OIS ക്യാമറ യൂണിറ്റാണ് ഈ സ്മാർട്ട് ഫോണിലുള്ളത്. സ്മാർട്ട്‌ഫോൺ വിപണിയിലെ തന്നെ ഏറ്റവും കരുത്തുറ്റ 6500mAh ബ്ലൂവോൾട്ട് ബാറ്ററി ഇതിനുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 പ്രൊസസറാണ് മറ്റൊരു ഹൈലൈറ്റ്.
കേരളത്തിൽ റീട്ടെയിൽ സ്റ്റോറുകളില്ലെങ്കിലും വിജയ് സെയിൽസിന്റെ ഓൺലൈൻ സേവനം ലഭ്യമാണ്. 5000 രൂപ വരെ ബാങ്ക് ഓഫറും വിവോ വി70 എലൈറ്റിന് ലഭിക്കുന്നു. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും വിജയ് സെയിൽസിന്റെ ഓഫറുകളും വിശദമായി അറിയാം.
79,999 രൂപയ്ക്കാണ് വിവോ വി70 എലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 22 ശതമാനം കിഴിവിൽ 62,499 രൂപയ്ക്ക് സ്മാർട്ട് ഫോൺ വാങ്ങിക്കാം. 6 മാസത്തേക്ക് 9,583 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും വിവോ ഫോണിന് ലഭ്യമാണ്.
SBI ക്രെഡിറ്റ് കാർഡിലൂടെയും അമേരിക്കൻ എക്സ്പ്രെസ് കാർഡിലൂടെയും 5000 രൂപ കിഴിവും ലഭിക്കുന്നു. ICICI ബാങ്ക് കാർഡിലൂടെ 2000 രൂപ അധിക ഇളവും വിജയ് സെയിൽസിൽ നിന്ന് നേടാം. ഇങ്ങനെ വിവോ വി70 എലൈറ്റ് 60000 രൂപയ്ക്ക് താഴെ വാങ്ങിക്കാം. മികച്ച എക്സ്ചേഞ്ച് ഓഫറും ഫ്രീ ഡെലിവറി ഓഫറും വിവോ വി70 എലൈറ്റിന് ലഭ്യമാണ്.
50MP സീസ് ക്യാമറയും അമോലെഡ് ഡിസ്പ്ലേയും കരുത്തുറ്റ പ്രൊസസറുമുള്ള ഫോണാണിത്. വിവോയുടെ ഈ സ്റ്റൈലിഷ് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ നോക്കാം.