ഇന്ത്യൻ ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ഇതാ ഒരു പവർഫുൾ 4ജി ബജറ്റ് ഫോൺ അവതരിച്ചിരിക്കുന്നു. മികച്ച ഫീച്ചറുകളും കുറഞ്ഞ വിലയും ഒത്തുചേരുന്ന Realme C100i 4G മോഡലാണ് കമ്പനി ഇപ്പോൾ വിപണിയിൽ എത്തിച്ചത്. 6,500mAh കപ്പാസിറ്റിയുള്ള വമ്പൻ ബാറ്ററി സ്മാർട്ട് ഫോണിന്റെ സവിശേഷതകളാണ്.മിലിട്ടറി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് കരുത്തും ഈ 4ജി മോഡലിനുണ്ട്. 15000 രൂപ റേഞ്ചിൽ മുതിർന്നവർക്കായി ഒരു സ്മാർട്ട് ഫോൺ നോക്കുന്നവർക്ക് ഈ റിയൽമി 4ജി ഫോൺ തെരഞ്ഞെടുക്കാം. ലാവ വിരാട് വി1 സീരീസിന് പകരക്കാരനായി വേണമെങ്കിൽ ഈ ഫോൺ പരിഗണിക്കാം. റിയൽമി സി100ഐ ഇപ്പോൾ വിപണിയിൽ വിൽപ്പനയ്ക്കും ലഭ്യമാണ്. വിപണിയിലെ പുത്തൻ 4ജി മോഡലിന്റെ വില, പൂർണ്ണമായ സവിശേഷതകൾ എന്നിവ അറിയാം.
Realme C100i 4G Specifications
പവറിനാണ് ഈ 4ജി ഫോൺ കൂടുതൽ പ്രാധാന്യം നൽകുന്നത്. സ്മാർട്ട്ഫോണിന് മറ്റെന്തെല്ലാം സവിശേഷതകളുണ്ടെന്നതും പരിശോധിക്കാം.
- ഡിസ്പ്ലേ: 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 900 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.75 ഇഞ്ച് HD+ ഡിസ്‌പ്ലേയിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. 90.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയുള്ള സ്ക്രീനാണ് ഇതിലുള്ളത്. റിയൽമി സി100ഐ DC ഡിമ്മിംഗിനെയും പിന്തുണയ്ക്കുന്നു.
- പ്രൊസസർ: ഒരു 4G ചിപ്‌സെറ്റാണ് ഫോണിലുള്ളത്. അതായത് ഒക്ടാ കോർ T7250 പ്രോസസറിന്റെ പെർഫോമൻസ് റിയൽമി സി100i 4ജിയ്ക്ക് ലഭിക്കുന്നു. 4GB റാമും 64GB സ്റ്റോറേജുമുള്ള ഫോണാണിത്.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള Realme UI ആണ് ഒഎസ്. ഇത് മൂന്ന് വർഷത്തേക്ക് തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പുനൽകുന്നു.
- ബാറ്ററി: 6,500mAh ബാറ്ററിയുള്ള റിയൽമി ഫോണിന് 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. 10W വയർഡ് റിവേഴ്സ് ചാർജിംഗ് സപ്പോർട്ടും ഫോണിൽ ലഭ്യമാണ്. എന്നാൽ ഇതേ റേഞ്ചിൽ വരുന്ന 5G ഫോണുകളിലെ ചാർജിങ് വേഗതയുമായി നോക്കുമ്പോൾ റിയൽമി 4ജി ഫോൺ അൽപം പിന്നിലാണ്. 5 വർഷത്തെ ആയുസ്സാണ് ബാറ്ററിയ്ക്ക് കമ്പനി ഉറപ്പു നൽകുന്നത്.
- ക്യാമറ: 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ മുൻ ക്യാമറയുമുള്ള ഫോണാണിത്.
- ഡ്യൂറബിലിറ്റി: പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നതിനാൽ ഫോണിന് IP64 റേറ്റിംഗുണ്ട്. ഇതിന് പുറമെ മിലിറ്ററി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് ഫീച്ചറും ഫോണിലുണ്ട്.
Also Read: സാംസങ് Z Fold 8 മോഡലിനെ വെല്ലുവിളിക്കാൻ Xiaomi 18 Fold; ലോഞ്ച് അടുത്തോ?
റിയൽമി 4ജി ഫോണിന്റെ വില
റിയൽമി C100i 4ജിയുടെ ഒരേയൊരു വേരിയന്റ് 4GB + 64GB മോഡലിന് 14,999 രൂപയാണ് വില. ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകളിലും ഫ്ലിപ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ലഭിക്കും.
മിഡ്‌നൈറ്റ് ബ്ലാക്ക്, ബ്ലാക്ക് സ്‌കൈലൈൻ സിൽവർ എന്നീ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്.