ആമസോണിനേക്കാളും ഫ്ലിപ്കാർട്ടിനേക്കാളും വിലക്കുറവിൽ Vivo 5G വാങ്ങാം; 50MP ZEISS ക്യാമറയും 6500mAh ബാറ്ററിയും

ആമസോണിനേക്കാളും ഫ്ലിപ്കാർട്ടിനേക്കാളും വിലക്കുറവിൽ Vivo 5G വാങ്ങാം; 50MP ZEISS ക്യാമറയും 6500mAh ബാറ്ററിയും

വിവോയുടെ പ്രീമിയം സ്മാർട്ട്‌ഫോൺ മോഡലായ Vivo V70 Elite 5G ഇപ്പോൾ വൻ വിലക്കിഴിവിൽ വാങ്ങാം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്നതിനേക്കാൾ മികച്ച ഓഫറാണ് ഇവിടെ ലഭിക്കുന്നത്. ഉയർന്ന ക്യാമറ മികവും കരുത്തുറ്റ പെർഫോമൻസും ആഗ്രഹിക്കുന്നവർക്ക് വിവോ സ്മാർട്ട് ഫോൺ വിജയ് സെയിൽസിൽ നിന്ന് വാങ്ങാം. പ്രൊഫഷണൽ ഗ്രേഡ് 50MP ZEISS OIS ക്യാമറ യൂണിറ്റാണ് ഈ സ്മാർട്ട് ഫോണിലുള്ളത്. സ്മാർട്ട്‌ഫോൺ വിപണിയിലെ തന്നെ ഏറ്റവും കരുത്തുറ്റ 6500mAh ബ്ലൂവോൾട്ട് ബാറ്ററി ഇതിനുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 പ്രൊസസറാണ് മറ്റൊരു ഹൈലൈറ്റ്.

Digit.in Survey
✅ Thank you for completing the survey!

കേരളത്തിൽ റീട്ടെയിൽ സ്റ്റോറുകളില്ലെങ്കിലും വിജയ് സെയിൽസിന്റെ ഓൺലൈൻ സേവനം ലഭ്യമാണ്. 5000 രൂപ വരെ ബാങ്ക് ഓഫറും വിവോ വി70 എലൈറ്റിന് ലഭിക്കുന്നു. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും വിജയ് സെയിൽസിന്റെ ഓഫറുകളും വിശദമായി അറിയാം.

Vivo V70 Elite 5G Price Discount Vijay Sales

79,999 രൂപയ്ക്കാണ് വിവോ വി70 എലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 22 ശതമാനം കിഴിവിൽ 62,499 രൂപയ്ക്ക് സ്മാർട്ട് ഫോൺ വാങ്ങിക്കാം. 6 മാസത്തേക്ക് 9,583 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും വിവോ ഫോണിന് ലഭ്യമാണ്.

SBI ക്രെഡിറ്റ് കാർഡിലൂടെയും അമേരിക്കൻ എക്സ്പ്രെസ് കാർഡിലൂടെയും 5000 രൂപ കിഴിവും ലഭിക്കുന്നു. ICICI ബാങ്ക് കാർഡിലൂടെ 2000 രൂപ അധിക ഇളവും വിജയ് സെയിൽസിൽ നിന്ന് നേടാം. ഇങ്ങനെ വിവോ വി70 എലൈറ്റ് 60000 രൂപയ്ക്ക് താഴെ വാങ്ങിക്കാം. മികച്ച എക്സ്ചേഞ്ച് ഓഫറും ഫ്രീ ഡെലിവറി ഓഫറും വിവോ വി70 എലൈറ്റിന് ലഭ്യമാണ്.

Also Read: Smartphone വിപണിയിൽ ഒരു കൈ നോക്കാൻ സ്മാർട്ട് വാച്ചിലെ വമ്പന്മാർ; Boltt Ace, Boltt Evo മോഡലുകൾ ഇന്ത്യയിൽ!

വിവോ വി70 എലൈറ്റ് പ്രത്യേകത

50MP സീസ് ക്യാമറയും അമോലെഡ് ഡിസ്പ്ലേയും കരുത്തുറ്റ പ്രൊസസറുമുള്ള ഫോണാണിത്. വിവോയുടെ ഈ സ്റ്റൈലിഷ് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ നോക്കാം.

  1. ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറയാണ് വിവോ വി70 എലൈറ്റിലുള്ളത്. ഇതിൽ 50MP OIS ക്യാമറയും, 50MP, 3X ടെലിഫോട്ടോ ക്യാമറയും 8MP അൾട്രാവൈഡ് ക്യാമറയും ഇതിനുണ്ട്. സീസ് ട്യൂൺ ലെൻസാണ് മൂന്ന് ക്യാമറകളിലും നൽകിയിരിക്കുന്നത്. ഫോണിന് മുൻവശത്ത് വിവോ 50MP സീസ് സപ്പോർട്ട് സെൽഫി ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു.
  2. ബാറ്ററി: കരുത്തനായ 6500mAh ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്. ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് കമ്പനി ഉറപ്പുനൽകുന്നു. ഇത് 90W ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്നു.
  3. പ്രോസസർ: ക്വാൽകോമിൽ നിന്നുള്ള Snapdragon 8s Gen 3 പ്രോസസറാണ് ഇതിലുള്ളത്. ദൈനംദിന ഉപയോഗം, മൾട്ടിടാസ്കിംഗ് ഇതിനുണ്ട്.
  4. ഡിസ്പ്ലേ: 6.59 ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള സ്ക്രീനിന് 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ഫോണിനുണ്ട്.വിവോ വി70 എലൈറ്റിൽ HDR10, HDR10+ പിന്തുണയുമുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile