84 ദിവസത്തെ Jio മാസ് പ്ലാൻ; നെറ്റ്ഫ്ലിക്സ് തികച്ചും സൗജന്യം, ഒപ്പം അൺലിമിറ്റഡ് കോളിങ്ങും 2GB പ്രതിദിന ഡാറ്റയും

84 ദിവസത്തെ Jio മാസ് പ്ലാൻ; നെറ്റ്ഫ്ലിക്സ് തികച്ചും സൗജന്യം, ഒപ്പം അൺലിമിറ്റഡ് കോളിങ്ങും 2GB പ്രതിദിന ഡാറ്റയും

കുത്തനെ ഉയരുന്ന റീചാർജ് പ്ലാനുകൾക്കിടയിൽ കിടിലനൊരു Jio പ്ലാൻ ഇതാ. 84 ദിവസത്തെ ദീർഘകാല വാലിഡിറ്റിയുള്ള ജിയോ റീചാർജ് പ്ലാനാണിത്. അൺലിമിറ്റഡ് വോയിസ് കോളിങ്ങും എസ്എംഎസ് ഓഫറുകളും ഡാറ്റ ഓഫറുകളും ഒപ്പം ഫ്രീ നെറ്റ്ഫ്ലിക്സും ലഭിക്കുന്ന പാക്കേജാണിത്. പ്രതിദിനം 2GB അതിവേഗ 4G ഡാറ്റയും, പരിധിയില്ലാത്ത 5ജി ഡാറ്റയും ജിയോയുടെ പ്രീ പെയ്ഡ് പാക്കേജിൽ ലഭ്യമാണ്. നെറ്റ്ഫ്ലിക്സ് സ്വന്തമായി പണം നൽകി എടുക്കുന്നതിനേക്കാൾ വലിയ ലാഭത്തിൽ റീചാർജിലൂടെ ഒടിടി ആക്സസ് നേടാം. ഈ ജിയോ പ്ലാനിന്റെ വിലയും മറ്റ് ആനുകൂല്യങ്ങളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Jio 1299 Plan Benefits

  • വാലിഡിറ്റി: 84 ദിവസം വാലിഡിറ്റി
  • ഡാറ്റ: ഇതിൽ ജിയോ ആകെ 168 GB 4ജി ഡാറ്റ അനുവദിച്ചിരിക്കുന്നു. ദിവസേന 2 GB അതിവേഗ ഡാറ്റ ലഭിക്കും.
  • അൺലിമിറ്റഡ് 5G: ജിയോ 5G ലഭ്യമുള്ള പ്രദേശങ്ങളിൽ അൺലിമിറ്റഡ് 5G ഡാറ്റ 84 ദിവസവും ആസ്വദിക്കാം.
  • കോളിങ്: രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കുന്നു.
  • എസ്എംഎസ്: ദിവസേന 100 എസ്എംഎസുകൾ കൂടി പ്ലാനിൽ ലഭ്യമാണ്.
  • ഒടിടി ഓഫറുകൾ: JioTV, ജിയോഹോട്ട്സ്റ്റാർ, JioCloud ആക്സസ് പ്ലാനിൽ നേടാം. 1299 രൂപ പാക്കേജിൽ Netflix സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാണ്. 480p സ്ട്രീമിംഗ് ക്വാളിറ്റിയിലുള്ള മൊബൈൽ സബ്സ്ക്രിപ്ഷനാണ് 1299 രൂപ ജിയോ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: കാത്തിരിപ്പ് അവസാനിച്ചു! iPhone 18 Pro, ചരിത്രത്തിലെ ആദ്യ ഫോൾഡ് ഐഫോൺ ലോഞ്ച് തീയതി ഇതാ

1299 രൂപ പ്ലാൻ ലാഭമാണോ?

നെറ്റ്ഫ്ലിക്സ് പോലുള്ള ഒടിടികൾ ഉപയോഗിക്കുന്നവർക്ക് ജിയോയുടെ 1299 രൂപയുടെ പ്ലാൻ വളരെ ലാഭകരമാണ്. 84 ദിവസത്തെ ദീർഘകാല വാലിഡിറ്റി പ്ലാനിന്റെ ഹൈലൈറ്റാണ്. ഒരു ദിവസത്തേക്ക് വരുന്നത് 15.46 രൂപ മാത്രമാണ്. അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഡാറ്റയും എസ്എംഎസ് സേവനങ്ങളും ബണ്ടിൽ ചെയ്തിട്ടുള്ള പ്രീ പെയ്ഡ് പാക്കേജാണിത്. ഇടയ്ക്കിടെ റീചാർജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ 84 ദിവസത്തെ ജിയോ റീചാർജ് അനുയോജ്യമാണ്.

വീട്ടിൽ വൈഫൈ ഉള്ളവർക്കും നെറ്റ്ഫ്ലിക്സ് വേണ്ടാത്തവർക്കും പ്ലാൻ അനുയോജ്യമല്ല. ഇതിന് പകരം 84 ദിവസത്തെ കുറച്ചുകൂടി ചെറിയ പ്ലാനുകൾ തെരഞ്ഞെടുക്കാം. 1199 രൂപ, 1049 രൂപ, 1029 രൂപ, 1028 രൂപ പ്ലാനുകൾ ഇതിന് പകരമുള്ള 84 ദിവസത്തെ റീചാർജ് പ്ലാനുകളാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile