Smartphone വിപണിയിൽ ഒരു കൈ നോക്കാൻ സ്മാർട്ട് വാച്ചിലെ വമ്പന്മാർ; Boltt Ace, Boltt Evo മോഡലുകൾ ഇന്ത്യയിൽ!

Smartphone വിപണിയിൽ ഒരു കൈ നോക്കാൻ സ്മാർട്ട് വാച്ചിലെ വമ്പന്മാർ; Boltt Ace, Boltt Evo മോഡലുകൾ ഇന്ത്യയിൽ!

ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിൽ വിപ്ലവം സൃഷ്ടിച്ച പ്രമുഖ ബ്രാൻഡായ ഫയർ-ബോൾട്ട് സ്മാർട്ട് ഫോൺ വിപണിയിലേക്കും സാന്നിധ്യമറിയിക്കുന്നു. ബഡ്ജറ്റ് ഫ്രണ്ട്‌ലി വിലയിൽ പ്രീമിയം ഫീച്ചറുകളുമായി Boltt Ace, Boltt Evo മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കി. ആകർഷകമായ ഡിസൈൻ, മികച്ച ഡിസ്‌പ്ലേ, കരുത്തുറ്റ ബാറ്ററി ലൈഫ് എന്നിവയാണ് ഫോണുകളുടെ ഹൈലൈറ്റ് ഫീച്ചറുകൾ. സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വളരെ കുറഞ്ഞ വിലയിലാണ് ആദ്യ ഫോണുകൾ ഫയർ ബോൾട്ട് ലോഞ്ച് ചെയ്തത്. ബജറ്റ് വിലയിലും ഡിസൈനിലും പെർഫോമൻസിലൂടെയും സ്മാർട്ട് വാച്ച് രംഗത്ത് ജനപ്രിയമായ ബ്രാൻഡാണ് ഫയർ ബോൾട്ട്. ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ച ബോൾട്ട് ഏസ്, ബോൾട്ട് ഇവോ ഫോണുകളുടെ ലഭ്യത, മറ്റ് പ്രധാന ഫീച്ചറുകൾ അറിയാം.

Digit.in Survey
✅ Thank you for completing the survey!

Boltt Ace: ഡിസ്പ്ലേ, ക്യാമറ, ബാറ്ററി മറ്റ് ഫീച്ചറുകൾ

  • ഡിസ്പ്ലേ: 6.79 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റുണ്ട്.
  • പ്രോസസർ: UNISOC T8200 ഒക്ട-കോർ ​​പ്രോസസറാണ് ഫോണിലുള്ളത്. ഇത് 8GB വരെ റാമും 128GB വരെ ഇന്റേണൽ സ്റ്റോറേജും സപ്പോർട്ടും ചെയ്യുന്നു.
  • ബാറ്ററി: സ്മാർട്ട് ഫോണിലെ ഫീച്ചറുകളിലെ ഹൈലൈറ്റുകളിലൊന്നായ 6000mAh ബാറ്ററിയുണ്ട്. ഇത് 18W ചാർജിങ് പിന്തുണയ്ക്കുന്നു.
  • ക്യാമറ: ബോൾട്ട് ഏസ് മോഡലിൽ 64MP പ്രൈമറി ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. ഇത് AI പോർട്രെയ്‌റ്റ് മോഡ്, AI നൈറ്റ് മോഡ് തുടങ്ങിയ AI ഫീച്ചറുകൾ സപ്പോർട്ട് ചെയ്യുന്നു.

Also Read: Happy Onam Wishes: ഉത്രാടപ്പൂവിളിയിൽ കേരളമുണരുകയായി, ഓണമറിഞ്ഞ്, മനസ്സറിഞ്ഞ് നേരാം പ്രിയപ്പെട്ടവർക്ക് ഉത്രാടദിനാശംസകൾ

Boltt Evo: ഡിസ്പ്ലേ, ക്യാമറ, ബാറ്ററി മറ്റ് ഫീച്ചറുകൾ

  • ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള 6.79 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ബോൾട്ട് ഇവോ നിർമിച്ചിരിക്കുന്നത്.
  • പ്രോസസർ: UNISOC T7250 ഒക്ട-കോർ ​​പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6GB വരെ റാമും 128GB വരെ ഇന്റേണൽ സ്റ്റോറേജും ഫോൺ പിന്തുണയ്ക്കുന്നു.
  • ബാറ്ററി: 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയും ബോൾട്ട് ഇവയിലുണ്ട്.
  • ക്യാമറ: 50MP മെയിൻ സെൻസറും 2MP മാക്രോ ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറ യൂണിറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP സെൻസർ കൊടുത്തിട്ടുണ്ട്.

ബോൾട്ട് ഏസ്, ബോൾട്ട് ഇവോയുടെ ഇന്ത്യയിലെ വില

ബോൾട്ട് ഏസിന്റെ ബേസിക് വേരിയന്റിന് 4 ജിബി റാം, 64 ജിബി സ്റ്റോറേജാണുള്ളത്. ഇതിന്റെ ഇന്ത്യയിലെ വില 13,999 രൂപയാണ്. 6GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപയാകുന്നു. 8ജിബി റാമും 128GB സ്റ്റോറേജുമുള്ള ഫോണിന്റെ വില 15,999 രൂപയുമാണ്.

ബോൾട്ട് ഇവോയുടെ 4ജിബി, 64ജിബി ഫോണിന് 10,999 രൂപയാണ് വില. 6ജിബി, 128GB സ്റ്റോറേജുള്ള മോഡലിന് 11,999 രൂപയുമാണ് വിലയാകുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile