Happy Onam Wishes: പൊന്നോണം പടിവാതിൽക്കലെത്തി, മാവേലി മന്നനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഉത്രാടപ്പൂവിളിയിൽ കേരളവും ഉണരുന്നു. തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്ന ഉത്രാടപ്പാച്ചിലിലാണ് ഇന്ന്. വീടുകളിൽ പൂക്കളമൊരുക്കിയും, കോടിവസ്ത്രങ്ങൾ വാങ്ങിയും, സദ്യവട്ടങ്ങൾ തയ്യാറാക്കിയും ലോകത്തിന്റെ പല കോണുകളിലുമായി മലയാളികൾ ഓണം ആഘോഷിക്കുന്നു. ലോകത്തിന്റെ ഏത് കോണിലായാലും ഉറ്റവർക്കൊപ്പം ഒത്തുചേരുന്നതിനുള്ള ആഘോഷമാണിത്.
Surveyഅകലെയാണെങ്കിലും അരികിലാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഉത്രാടദിന ആശംസകൾ എത്തിക്കാൻ മറക്കണ്ട. അതും ഹാപ്പി ഓണം, ഓണാശംസകൾ എന്ന് ചുരുക്കാതെ, നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറയിൽ നിന്ന് ഊഷ്മളമായ ആശംസകൾ അവരിലേക്ക് പങ്കിടാം. വാട്ട്സ്ആപ്പിൽ അയക്കാനുള്ള മെസേജുകളും ഉത്രാട ദിന ഫോട്ടോകളും സ്റ്റാറ്റസുകളിൽ പങ്കുവയ്ക്കാനുള്ള ക്യാപ്ഷനുകളും ഇവിടെ നൽകുന്നു.

Uthradam Wishes Malayalam
- ഉത്രാടപ്പൂവിളിയില്‍ കേരളമുണരുകയായി, എല്ലാവർക്കും ഓണാശംസകൾ!
- ഇന്ന് ഒന്നാം ഓണം.🌼🌸പൂവിളിയും ആരവങ്ങളുമായി വീണ്ടുമൊരു ഓണം, ഏവർക്കും സമൃദ്ധിയുടെ ഓണാശംസകൾ
- 🌼ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി. എല്ലാവർക്കും ഹൃദ്യമായ ഉത്രാടദിനാശംസകൾ🌸
- പൊന്നോണം വരാറായി, ഉത്രാടം പടിവാതിൽക്കലെത്തി, സ്നേഹം നിറഞ്ഞ ഉത്രാടദിനാശംസകൾ നേരുന്നു…
- നിങ്ങൾക്കും കുടുംബത്തിനും ഒരുമയുടെയും സന്തോഷത്തിന്റെയും ഉത്രാടദിനാശംസകൾ നേരുന്നൂ…
- ഈ ഓണക്കാലം ഐശ്വര്യവും സമൃദ്ധിയും നിങ്ങളുടെ ജീവിതത്തിലേക്ക് എത്തിക്കട്ടെ, സ്നേഹം നിറഞ്ഞ ഉത്രാടം ആശംസകൾ!
- സ്നേഹം നിറഞ്ഞ ഓണാശംസകൾ! ഓണപ്പൂവിന്റെ സുഗന്ധവും ഓണസദ്യയുടെ സമൃദ്ധിയും നിങ്ങളുടെ ജീവിതത്തിലും നിറയട്ടെ….
- പൂവിളിയും കളിചിരികളും സദ്യവട്ടങ്ങളുമായി ഓണത്തിനെ വരവേൽക്കാൻ കേരളം ഒരുങ്ങി, നിങ്ങൾക്കും കുടുംബത്തിനും ഓണാശംസകൾ!
- ഒരുമയുടെയും സ്നേഹത്തിന്റെയും ഒത്തുചേരലുകളുടെയും ഓണക്കാലം, ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ…
- മാവേലി മന്നനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുകയാണ്, നിങ്ങൾക്കും കുടുംബത്തിനും സ്നേഹവും സന്തോഷവും നിറഞ്ഞ ഉത്രാടദിനാശംസകൾ…

Also Read: സാംസങ് പ്രിയർക്ക് ഓണ സമ്മാനം! 200MP ക്വാഡ് ക്യാമറ Samsung Galaxy S25 Ultra വിലയിൽ വൻ ഇളവ്

- തുമ്പപ്പൂവിന്റെ നൈർമല്യവുമായിവീണ്ടുമൊരു ഓണക്കാലം! നിങ്ങൾക്ക് സ്നേഹം നിറഞ്ഞ ഉത്രാടദിനാശംസകൾ…
- ഒരുമയുടെയും സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും തിരുവോണം… പൊന്നോണത്തെ വരവേൽക്കാൻ ഉത്രാടദിനാശംസകൾ നേരുന്നു
- തിരുവോണ പുലരിതൻ തിരുമുൽ കാഴ്ച്ചയെ വരവേൽക്കാൻ ഉത്രാടം വിരിഞ്ഞുണർന്നു…. അടുക്കളവട്ടത്തിൽ പൊന്നോണ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു… സ്നേഹം നിറഞ്ഞ ഉത്രാടം ആശംസകൾ!🌼
- ഓണത്തിന്റെ വരവറിയിച്ച് ഉത്രാടമെത്തി. എല്ലാവർക്കും സ്നേഹം നിറഞ്ഞ സമൃദ്ധിയുടെ ഓണാശംസകൾ
- പൂവിളി, പൂവിളീ… ഉത്രാടപ്പാച്ചിലിൽ കേരളം പൊന്നോണത്തെ വരവേൽക്കുന്നു. ഏവർക്കും ഹൃദ്യമായ ഉത്രാടം ആശംസകൾ!🌼
- കള്ളവുമില്ല ചതിയുമില്ലാ..എള്ളോളമില്ലാ പൊളി വചനം.. കള്ളപ്പറയും ചെറുനാഴിയും..കള്ളത്തരങ്ങൾ മറ്റൊന്നുമില്ലാ…ഏവർക്കും 🌸സ്നേഹത്തിന്റെ ഉത്രാടം ആശംസകൾ🌸
- തിരുവോണ പുലരിതൻ തിരുമുൽ കാഴ്ച്ചയെ വരവേൽക്കാൻ ഉത്രാടം വിരിഞ്ഞുണർന്നു…. അടുക്കളവട്ടത്തിൽ പൊന്നോണ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു… സ്നേഹം നിറഞ്ഞ ഉത്രാടം ആശംസകൾ!🌼
- ഓണത്തിന്റെ വരവറിയിച്ച് ഉത്രാടമെത്തി. എല്ലാവർക്കും സ്നേഹം നിറഞ്ഞ സമൃദ്ധിയുടെ ഓണാശംസകൾ
- പൂവിളി, പൂവിളീ… ഉത്രാടപ്പാച്ചിലിൽ കേരളം പൊന്നോണത്തെ വരവേൽക്കുന്നു. ഏവർക്കും ഹൃദ്യമായ ഉത്രാടം ആശംസകൾ!🌼
- ഓണം പോലെ ഐശ്വര്യവും സമൃദ്ധവുമാകട്ടെ, നിങ്ങളുടെ ജീവിതവും. ഹാപ്പി ഓണം🌸✨

Happy Onam Wishes: വാട്ട്സ്ആപ്പ് ക്യാപ്ഷൻ
- ഇല നിറയെ സദ്യ പോലെ, ഈ വർഷം നിറയെ സമൃദ്ധി! ഹാപ്പി ഓണം
- അകലെയാണെങ്കിലും അരികിലാണെങ്കിലും ലോകത്തിന്റെ അങ്ങേക്കോണിൽ വരെയുള്ള മലയാളികൾക്ക് ഓണാശംസകൾ…
- എല്ലാവർക്കും ഹൃദയം നിറഞ്ഞ ഉത്രാടാശംസകൾ! 🌺
- നാടും മനവും നിറയെ ഓണാഘോഷം, ഏവർക്കും സ്നേഹം നിറഞ്ഞ ഉത്രാടദിനാശംസകൾ!
- ഈ ഓണം, വൈബ് ഓണം. സ്നേഹം നിറഞ്ഞ ഉത്രാടദിനാശംസകൾ!
- സ്നേഹവും സൗഹൃദവും നിറഞ്ഞൊരു ഓണക്കാലം, ഏവർക്കും ഉത്രാടാശംസകൾ…
- മാവേലിനാടിന്റെ സ്മരണയിൽ ഒത്തൊരുമയുടെ ഉത്രാടം! 🌾 Happy Onam
- ഐശ്വര്യത്തിന്റെ പൊൻവെളിച്ചവുമായി ഉത്രാടം, ഏവർക്കും ഉത്രാടാശംസകൾ!🌸
- 🌼 പൂക്കളവും പുഞ്ചിരികളും നിറഞ്ഞ പൊന്നോണം. തിരുവോണത്തെ വരവേൽക്കാൻ തിരുവോണം. ഹാപ്പി ഓണം ✨
- 🌸ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ!
- ഉത്രാടം ഉച്ചയാകുമ്പോൾ അച്ചിമാർക്ക് വെപ്രാളം, ഹാപ്പി ഓണം
- ഉള്ളതുകൊണ്ട് ഓണം പോലെ, എല്ലാവർക്കും ഹൃദയം നിറയെ ഓണാശംസകൾ!
- ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, എല്ലാവർക്കും ഹാപ്പി ഓണം

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
